- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇന്ത്യൻ ഡോക്ടർ കോടതിയിൽ വിചാരണ നേരിടുന്നു
ലണ്ടൻ: ബ്രിട്ടനിലെ ആരോഗ്യ മേഖലക്ക് കളങ്കം ചാർത്തുന്ന മറ്റൊരു വാർത്ത കൂടി. ഇത്തവണ ഇതിലെ വില്ലൻ ഒരു ഇന്ത്യൻ വംശജനാണെന്നത് ഏറെ അപമാനകരമായ ഒരു കാര്യവുമാണ്.ഹാംഷയർ, ഹാവന്റിലെ ജി പി സർജറി, ഇന്ത്യൂൻ വംശജനായ ഡോക്ടർ മോഹൻ ബാബു രോഗികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കോടതി വിചാരണ നേരിടുകയാണ്. അഞ്ചോളം രോഗികളെയാണ് ഇയാൾ പീഡിപ്പിച്ചത് എന്നാണ് കേസ്.
ഇരകളിൽ ഒരാൾ അതീവ ഗുരുതരമായ പാൻക്രിയാറ്റിക് കാൻസർ ബാധിച്ച രോഗിയായിരുന്നു. അവരോട് മേൽവസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട 47 കാരനായ ഡോക്ടർ അവരുടെ ശരീര സൗന്ദര്യത്തെ കുറിച്ച് അഭിനന്ദിക്കുകയും ചെയ്തു. അതിനു പുറമെ ഒരു റിസപ്ഷനിസ്റ്റിന്റെ മാറിടത്തിൽ പിടിച്ച് അമർത്തിയ ഇയാൾ, നിന്നെ തിന്നാൻ പോകുന്ന സിംഹമാണ് താനെന്ന് അവരോട് പറഞ്ഞതായും കോടതിയിൽ ബോധിപ്പിച്ചു.
2019 ജൂണിനും 2021 ജൂലായ്ക്കും ഇടയിലായി, പുതുതായി അപ്പോയിന്റ്മെന്റ് എടുത്ത് വനിതാ രോഗികളെയാണ് ഇയാൾ പീഡിപ്പിച്ചത് എന്നാണ് പോർട്സ്മൗത്ത് ക്രൗൺ കോടതിയിൽ ബോധിപ്പിച്ചത്. അതു കൂടാതെ റിസപ്ഷനിസ്റ്റ് ഉൾപ്പടെ മറ്റ് അഞ്ചു സ്ത്രീകൾ കൂടി ഇയാളുടെ അതിരു കടക്കുന്ന പെരുമാറ്റരീതികളെ കുറിച്ച് പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ പരാതികളുമായി ബന്ധപ്പെട്ട് ക്രിമിനൽ നടപടികൾ എടുത്തിട്ടില്ല. ബ്രിട്ടീഷ് മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് ഈ പീഡനാരോപണം വാർത്തയാക്കുന്നത്.
ഒരേ സർജറിയിൽ നിന്നുള്ള ഒൻപത് സ്ത്രീകളും, ഇയാൾ നേരത്തെ ജോലി ചെയ്ത സർജറിയിൽ ഉണ്ടായിരുന്ന റിസപ്ഷനിസ്റ്റും ആണ് ഇതിലെ ഇരകൾ. ഈ സ്ത്രീകൾ എല്ലാവരും തന്നെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിസ്സഹായത അനുഭവിക്കുന്നവരായിരുന്നു. 20 വർഷത്തെ പ്രവൃത്തി പരിചയമുള്ള ഡോക്ട ബാബു, അയാളുടെ ഭാര്യയും ജി പിയുമായാ ഡോ.അരോലിൻ റോഡ്രിഗസിന്റെ ശുപാർശയിലായിരുന്നു 2018 ഏപ്രിൽ സ്റ്റോണ്ടൺ സർജറിയിൽ ഡോക്ടറായി ജോലി ചെയ്യാൻ ആരംഭിച്ചത്.
ഇതേ സർജറിയിൽ തന്നെ ജി പി ആയിരുന്നു ഇയാളുടെ ഭാര്യയും. ഇയാൾ ജോലിക്ക് കയറി നാലു മാസത്തിനുള്ളിൽ തന്നെ ഇയാൾക്കെതിരായ ആദ്യ പരാതി ലഭിച്ചു എന്നാണ് കോടതിയിൽ ബോധിപ്പിക്കപ്പെട്ടത്. അധികം താമസിയാതെ അടുത്ത പരാതിയും എത്തി. 57 കാരിയായ കാൻസർ രോഗി പറഞ്ഞത്, ആദ്യ അപ്പോയിന്റ്മെന്റിൽ തന്നെ ഡോക്ടർ തന്നെ ആലിംഗനം ചെയ്യാൻ ശ്രമിച്ചു എന്നാണ്. സുന്ദരമായ ശരീരവും, സുന്ദരമായ മാറിടങ്ങളും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നത്രെ ആലിംഗനം ചെയ്യാൻ ശ്രമിച്ചത്.
ഏറ്റവും പ്രായം കുറഞ്ഞ പരാതിക്കാരി 19 കാരിയായ ഒരു യുവതിയാണ്. 2020 ഫെബ്രുവരിയിലായിരുന്നു ഇവർ ജി പി അപ്പോയിന്റ്മെന്റ് എടുത്തത്. സുന്ദരിയാണ് എന്ന് പറഞ്ഞുകൊണ്ട് ഡോക്ടർ മുതുകിൽ തടവാൻ തുടങ്ങിയെന്നും പെൺകുട്ടി എഴുന്നേറ്റ് പോകാൻ തുനിഞ്ഞപ്പോൾ കൈകളിൽ പിടിച്ച് വലിച്ച് കവിളിൽ ചുംബനം നൽകി എന്നും കോടതിയിൽ ബോധിപ്പിക്കപ്പെട്ടു. കഴുത്തിൽ മുറിവിന് ചികിത്സ തേടിയെത്തിയ വിവാഹിതയായ ഒരു സ്ത്രീയേയും ഇയാൾ പീഡിപ്പിച്ചതായി ആരോപണമുണ്ട്.
2021 ജൂലായിൽ ഇയാൾ സ്റ്റോണ്ടൺ സർജറിയിലെ ജോലി നിർത്തി. എന്നാൽ ഇതിനോടകം തന്നെ ഇയാൾ പൊലീസിന്റെ നിരീക്ഷണ വലയത്തിൽ ആയിക്കഴിഞ്ഞിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾ എല്ലാം തന്നെ ഡോക്ടർ നിഷേധിക്കുകയാണ്. കോടതിയിൽ വിചാരണ പുരോഗമിക്കുകയാണ്.