- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങൾക്ക് ഇനി കുഞ്ഞിനെ കാണാം' എന്ന് ഭർത്താവിന് സന്ദേശം; നാല് വയസുകാരനെ കൊന്ന ശേഷം മുറിയിൽനിന്ന് പുറത്തിറങ്ങിയില്ല; സൂചന ലക്ഷ്യമിട്ടത് മകന്റെ മൃതദേഹവുമായി സ്വന്തം വീട്ടിലേക്ക് പോകാൻ; ആസൂത്രിത കൊലപാതകമെന്ന് അന്വേഷണ സംഘം
പനജി: ഗോവയിൽ നാലുവയസ്സുകാരനെ കൊല്ലപ്പെടുത്തിയ ശേഷം മൃതദേഹം സ്വന്തം വീട്ടിൽ എത്തിക്കാനാണ് അമ്മയായ സൂചന ലക്ഷ്യമിട്ടതെന്ന് അന്വേഷണ സംഘം. കുട്ടിയുടെ മൃതദേഹം എങ്ങനെ കളയണമെന്ന പദ്ധതി സൂചന തയ്യാറാക്കിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹവുമായി സ്വന്തം വീട്ടിലേക്ക് പോകാനായിരുന്നു തീരുമാനമെന്ന് ചോദ്യംചെയ്യലിൽ അവർ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
മുറിയെടുത്ത ശേഷം മൃതദേഹവുമായി പോകുന്ന സമയത്തല്ലാതെ സൂചന പുറത്തിറങ്ങിയിരുന്നില്ലെന്ന് ഹോട്ടൽജീവനക്കാരനെ ഉദ്ധരിച്ച് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗോവയിലെത്തിച്ച മകനെ മുറിയിലിട്ട് കൊല്ലുകയാണ് സൂചന ചെയ്തത്. ബാഗിനുള്ളിലാക്കിയ മൃതദേഹം ടാക്സിവിളിച്ച് ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. അതിനാലാണ് ഇത് ആസൂത്രിത കൊലപാതകമാണെന്ന് പറയുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇവർ താമസിച്ച മുറിയിൽനിന്ന് കത്തിയും തൂവ്വാലയും തലയിണയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തലയിണ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചാണ് കൊലപാതമെന്ന് പൊലീസിന്റെ പ്രാഥമിക പിശോധനയിൽ കണ്ടെത്തിയിരുന്നു. മകന്റെ മരണശേഷം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി സൂചന നേരത്തെ മൊഴിനൽകിയിരുന്നു.
മുൻകൂട്ടി നിശ്ചയിച്ചപ്രകാരമായിരുന്നു കൊലപാതകം എന്നതിന് മതിയായ തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. 12 പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. മലയാളിയായ ഭർത്താവ് വെങ്കിട്ടരാമനോട് ഈ ആഴ്ച അവസാനം ഹാജരാകാനും പൊലീസ് നിർദേശിച്ചിട്ടുണ്ട്.
ഗോവ അതിർത്തി മേഖലയിലുണ്ടായ അപകടത്തെ തുടർന്ന് ട്രാഫിക് ബ്ലോക്ക് രൂപപ്പെട്ടതോടെ സൂചനയെ അതിവേഗം പിടികൂടാൻ സഹായകമായി. സൂചന ബംഗുളുരുവിൽ എത്തിയിരുന്നുവെങ്കിൽ ഒരു പക്ഷെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താൻ പൊലീസിന് സാധിക്കാതെ വന്നേനെ
കുഞ്ഞിന്റെ പിതാവ് വെങ്കിട്ട രാമൻ ബിസിനസ് ആവശ്യത്തിനായി ഇന്തോനേഷ്യയിലായിരുന്നു. മരണ വിവരം അറിഞ്ഞ് ചിത്രദുർഗയിലെത്തിയ വെങ്കിട്ടരാമൻ കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാൻ സമ്മതപത്രം നൽകി.
വിവാഹ മോചനക്കേസിൽ കുട്ടിയെ ഞായറാഴ്ചകളിൽ വെങ്കട്ടരാമന് കൈമാറണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതിൽ സൂചന അസ്വസ്ഥയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് 'നിങ്ങൾക്ക് ഇനി കുഞ്ഞിനെ കാണാം' എന്ന വാട്‌സാപ്പ് മെസേജ് സൂചന വെങ്കിട്ടരാമന് അയച്ചിരുന്നുവെന്നാണ് വിവരം
അതേസമയം, സൂചനയെ മെഡിക്കൽ പരിശോധനയ്ക്കായി ഗോവ മെഡിക്കൽ കോളേജിലും ബംബോളിമിലെ മാനസികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. വർഷങ്ങൾക്ക് മുമ്പ് അമ്മ മരിച്ചതിനുശേഷം ഇതുവരെ അച്ഛനുമായി സൂചന സംസാരിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
ജനുവരി ആറാം തീയതിയാണ് നാലുവയസ്സുള്ള മകനുമായി പശ്ചിമബംഗാൾ സ്വദേശിയും ബെംഗളൂരുവിലെ എ.ഐ. സ്റ്റാർട്ടപ്പ് കമ്പനി സിഇഒ.യുമായ സൂചന സേത്ത്(39) നോർത്ത് ഗോവയിലെ കൻഡോലിമിലെ ഹോട്ടലിലെത്തിയത്.
രണ്ടുദിവസത്തെ താമസത്തിന് ശേഷം തിങ്കളാഴ്ച രാവിലെയോടെ യുവതി മുറിയൊഴിഞ്ഞു. എന്നാൽ, ഹോട്ടലിൽനിന്ന് ചെക്ക് ഔട്ട് ചെയ്യുമ്പോൾ മകൻ യുവതിയുടെ കൂടെയുണ്ടായിരുന്നില്ല. ഒരു വലിയ ബാഗുമായാണ് യുവതി ഹോട്ടലിൽനിന്ന് മടങ്ങിയതെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
സ്പോർട്സ് ഡെസ്ക്