ന്യൂഡൽഹി: ഗുരുഗ്രാമിലെ ഹോട്ടലിൽ വെടിയേറ്റ് കൊല്ലപ്പെട്ട മുൻ മോഡലിന്റെ മൃതദേഹം ഹരിയാനയിലെ കനാലിൽ കണ്ടെടുത്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. കൊല്ലപ്പെട്ട് പത്തുദിവസത്തിന് ശേഷമാണ് ദിവ്യ പഹൂജ (27)യുടെ മൃതദേഹം ഹരിയാണയിലെ തൊഹ്നയിൽ കനാലിൽനിന്ന് കണ്ടെത്തിയത്. അഴുകിയനിലയിലായിരുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ശരീരത്തിലെ ടാറ്റൂകളിൽ നിന്നാണ് മൃതദേഹം ദിവ്യയുടേതാണെന്ന് സ്ഥിരീകരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടു ടാറ്റുകളാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒന്ന് ദിവ്യയുടെ ഫോട്ടോകളിലേതിന് സമാനമായിരുന്നു. തുടർന്ന് മൃതദേഹത്തിന്റെ ചിത്രങ്ങൾ മാതാവിനും അടുത്ത ബന്ധുക്കൾക്കും അയച്ചു നൽകി. അവരും മൃതദേഹം ദിവ്യയുടെതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനും ഡിഎൻഎ പരിശോധനയ്ക്കും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ജനുവരി രണ്ടാംതിയതി കൊല്ലപ്പെട്ട ദിവ്യ പഹൂജയുടെ മൃതദേഹം ഹരിയാനയിലെ കനാലിലാണ് കണ്ടെത്തിയത്. പഞ്ചാബിലെ ബക്ര കനാലിൽ വലിച്ചെറിഞ്ഞ മൃതദേഹം ഒഴുകി അടുത്ത സംസ്ഥാനത്ത് എത്തിയെന്നാണ് പൊലീസ് പറയുന്നത്. ജനുവരി മൂന്നിനാണ് മൃതദേഹം വലിച്ചെറിഞ്ഞതെന്നാണ് പ്രതികളിലൊരാൾ വിശദമാക്കിയത്. വിമാനത്തിൽ കയറി കയറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ബൽരാജ് ഗിൽ എന്നയാളെ കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. ദിവ്യയുടെ മൃതദേഹം കൊലപാതകികൾ വലിച്ചിഴച്ച് കൊണ്ട് പോയി കാറിലിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.

കഴിഞ്ഞദിവസം പിടിയിലായ ബൽരാജ് ഗില്ലും സംഘവും യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ഉപേക്ഷിച്ചത് പട്യാലയിലാണെന്ന് വ്യക്തമായിരുന്നു. ബൽരാജ് ഗില്ലിനെ ചോദ്യംചെയ്തതോടെയാണ് മൃതദേഹം ഉപേക്ഷിച്ചത് പട്യാലയിലെ കനാലിലാണെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസ് തിരച്ചിൽ നടത്തുകയും കനാലിൽ ഹരിയാണ ഭാഗത്തുനിന്ന് മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.

ശരീരത്തിലുണ്ടായിരുന്ന ടാറ്റൂകളാണ് മൃതദേഹം ദിവ്യയുടേതാണെന്ന് സ്ഥിരീകരിക്കാൻ പൊലീസിന് സഹായകരമായത്. കനാലിൽനിന്ന് കണ്ടെടുത്ത മൃതദേഹത്തിൽ രണ്ടുടാറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരു ടാറ്റൂ ദിവ്യയുടെ ചിത്രങ്ങളിലുള്ള ടാറ്റൂവിന് സമാനമാണെന്നും പൊലീസ് പറഞ്ഞു. തുടർന്ന് മൃതദേഹത്തിന്റെ ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചുനൽകിയും പൊലീസ് സ്ഥിരീകരണം നടത്തി. പോസ്റ്റ്മോർട്ടത്തിനും ഡി.എൻ.എ. പരിശോധനയ്ക്കുമായി പിന്നീട് മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ജനുവരി രണ്ടാംതീയതിയാണ് ഗുരുഗ്രാമിലെ 'സിറ്റി പോയിന്റ്' ഹോട്ടലിൽവെച്ച് ദിവ്യ പഹൂജ വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസിൽ ഹോട്ടലുടമയും മുഖ്യപ്രതിയുമായ അഭിജീത്ത് സിങ് അടക്കം അഞ്ചുപേർ അറസ്റ്റിലായിരുന്നു. സ്വകാര്യദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതിനാലാണ് ദിവ്യ പഹൂജയെ കൊലപ്പെടുത്തിയതെന്നായിരുന്നു മുഖ്യപ്രതിയായ അഭിജീത് സിങ്ങിന്റെ മൊഴി. ഹോട്ടലിൽനിന്ന് മൃതദേഹം കാറിലേക്ക് മാറ്റുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

അഭിജീത് സിങ്ങിന്റെ സഹായികളായ ഹേമരാജ്,ഓംപ്രകാശ്, ബൽരാജ് ഗിൽ എന്നിവരെയും പെൺസുഹൃത്തായ മേഘയെയും കേസിൽ പൊലീസ് പിടികൂടിയിരുന്നു. കൃത്യം നടത്തിയശേഷം മൃതദേഹം കാറിലെത്തിക്കാൻ ഹേമരാജും ഓംപ്രകാശുമാണ് സഹായിച്ചത്. തുടർന്ന് മുഖ്യപ്രതിയുടെ കാറിൽ ബൽരാജ് ഗിൽ, രവി ബംഗ എന്നിവർ മൃതദേഹവുമായി പഞ്ചാബിലേക്ക് തിരിച്ചു. പഞ്ചാബിൽവച്ചാണ് ഇരുവരും മൃതദേഹം കനാലിൽ തള്ളിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ ഉൾപ്പെട്ട ബൽരാജ് ഗില്ലിനെ കഴിഞ്ഞദിവസം കൊൽക്കത്ത വിമാനത്താവളത്തിൽനിന്ന് പൊലീസ് പിടികൂടി. കൃത്യം നടത്താൻ ഉപയോഗിച്ച തോക്കും ദിവ്യയുടെ ചില രേഖകളും ഒളിപ്പിച്ചതിനാണ് മേഘയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കാമുകനും ഗുണ്ടാനേതാവുമായ സന്ദീപ് ഗഡോലിയെ വ്യാജ ഏറ്റുമുട്ടലിൽ വധിച്ച കേസിലെ പ്രതിയാണ് ദിവ്യ പഹൂജ. സന്ദീപ് വധക്കേസിൽ ഏഴുവർഷത്തോളം ജയിലിലായിരുന്ന യുവതി കഴിഞ്ഞ ജൂണിലാണ് ജാമ്യത്തിലിറങ്ങിയത്. 2016 ഫെബ്രുവരി ഏഴിനാണ് മുംബൈയിലെ ഹോട്ടലിൽവെച്ച് ഹരിയാണ പൊലീസിന്റെ ഏറ്റുമുട്ടലിൽ സന്ദീപ് ഗഡോലി കൊല്ലപ്പെട്ടത്. സംഭവസമയം സന്ദീപിന്റെ കാമുകിയായ ദിവ്യയും ഹോട്ടലിലുണ്ടായിരുന്നു.

മുംബൈയിലെ ഹോട്ടലിൽ ഹരിയാണ പൊലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലാണെന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തൽ. ഹരിയാണ പൊലീസിലെ ഉദ്യോഗസ്ഥരും സന്ദീപിന്റെ എതിരാളി വിരേന്ദർ കുമാർ എന്ന ബിന്ദേർ ഗുജ്ജാറും ചേർന്നാണ് ഏറ്റുമുട്ടൽ ആസൂത്രണം ചെയ്തതെന്നും മുംബൈ പൊലീസ് കണ്ടെത്തി. ദിവ്യ പഹൂജയെ ഉപയോഗിച്ച് സന്ദീപിനെ ഹണിട്രാപ്പിൽ കുടുക്കിയാണ് സംഘം പദ്ധതി നടപ്പാക്കിയതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. തുടർന്നാണ് സന്ദീപ് കൊലക്കേസിൽ അഞ്ച് പൊലീസുകാരും ദിവ്യയും ഇവരുടെ മാതാവും ഉൾപ്പെടെ അറസ്റ്റിലായത്.