ലണ്ടൻ: പതിനഞ്ചുവയസ്സുകാരനായ വിദ്യാർത്ഥിയെ വശീകരിച്ച് പലതവണ ശാരീരിക ബന്ധത്തിലേർപ്പെട്ട കുറ്റത്തിന് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അദ്ധ്യാപികയ്ക്ക് ജോലിയിൽ ആജീവനാന്ത വിലക്കേർപ്പെടുത്തി അധികൃതർ. ബ്രിട്ടനിലെ ബക്കിങ്ഹാംഷെയറിൽ സ്‌കൂൾ അദ്ധ്യാപികയായിരുന്ന കാൻഡിസ് ബാർബറിനാണ് അദ്ധ്യാപനവൃത്തിയിൽ ആജീവനാന്ത വിലക്കേർപ്പെടുത്തിയത്. മൂന്ന് മക്കളുടെ അമ്മയായ മുപ്പത്തിയെട്ടുകാരി വിദ്യാർത്ഥിയെ അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച് വശീകരിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസിലാണ് നടപടി.

അദ്ധ്യാപകരുടെ രജിസ്റ്ററിൽനിന്ന് പ്രതിയെ പുറത്താക്കാൻ തീരുമാനിച്ച സമിതി, ഇനിയൊരിക്കും ഇവർക്ക് അദ്ധ്യാപനവൃത്തിക്കായി അപേക്ഷിക്കാനാകില്ലെന്നും വ്യക്തമാക്കി. പ്രതി ചെയ്തതെല്ലാം അങ്ങേയറ്റം മോശവും ഹീനവുമായ പ്രവൃത്തിയാണെന്നും ഇവർക്ക് ഭാവിയിൽ അദ്ധ്യാപനവൃത്തിക്ക് അനുമതി നൽകുന്നത് മൗലികമായി ശരിയല്ലെന്നുമായിരുന്നു സമിതിയുടെ റിപ്പോർട്ട്.

15 വയസ്സുകാരനായ വിദ്യാർത്ഥിയുമായി ശാരീരികബന്ധത്തിലേർപ്പെട്ടതിനാണ് കാൻഡിസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. 2021-ൽ ആറുവർഷത്തേക്കും രണ്ടുമാസത്തിനും പ്രതിയെ കോടതി ശിക്ഷിച്ചു. ഇതിന്റെ തുടർച്ചയായാണ് അദ്ധ്യാപനവൃത്തിയിൽ യുവതിക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തിയത്.

മൂന്നുമക്കളുടെ അമ്മയായ അദ്ധ്യാപിക 15-കാരനെ വശീകരിച്ച് ലൈംഗികാതിക്രമം കാട്ടിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ച് വിദ്യാർത്ഥിയെ വശീകരിച്ച അദ്ധ്യാപിക പിന്നീട് 15-കാരനുമായി പലതവണ ശാരീരികബന്ധത്തിലേർപ്പെടുകയായിരുന്നു. 2018 മുതൽ അദ്ധ്യാപിക വിദ്യാർത്ഥിയെ ഇത്തരത്തിൽ ചൂഷണം ചെയ്തിരുന്നതായാണ് കണ്ടെത്തൽ.

സ്‌കൂളിലെ അസംബ്ലി സമയത്തുപോലും പ്രതി വിദ്യാർത്ഥിക്ക് അശ്ലീലച്ചുവയുള്ള സന്ദേശങ്ങളയച്ചു. കിടപ്പറയിൽ സെക്സ് ടോയ്സിനൊപ്പമുള്ള ചിത്രങ്ങളടക്കം പ്രതി 15-കാരന് കൈമാറി. സംഭവം പുറത്തുപറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. അതേസമയം, പ്രതിയായ കാൻഡിസ് കുറ്റം നിഷേധിക്കുകയാണുണ്ടായത്.