- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'താനൊക്കെ എന്ത് പൊലീസുകാരനാണെടോ?' പൊലീസുകാരനെ തല്ലി ഇൻസ്പെക്ടർ; ആൾക്കൂട്ടവുമായി തർക്കമുണ്ടായിട്ടും ജീപ്പിൽനിന്നിറങ്ങിയില്ല; വീഡിയോ പ്രചരിച്ചതോടെ വിവാദം; വൈത്തിരി സ്റ്റേഷൻ ഇൻസ്പെക്ടർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി രഹസ്യാന്വേഷണ വിഭാഗം
കൽപ്പറ്റ: പരാതി അന്വേഷിക്കാനെത്തി ആൾക്കൂട്ടവുമായി തർക്കം തുടരവെ ജനങ്ങൾക്ക മുന്നിൽവച്ച് സിവിൽ പൊലീസ് ഓഫീസറെ ഇൻസ്പെക്ടർ തല്ലിയത് വിവാദത്തിൽ. വൈത്തിരി ഇൻസ്പെക്ടർ ബോബി വർഗീസാണ് ഇതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥൻ റഫീഖിനെ അസഭ്യവർഷത്തോടൊപ്പം ദേഹോപദ്രവവും ഏൽപ്പിച്ചത്. വെള്ളിയാഴ്ച രാത്രി വൈത്തിരി കനറാ ബാങ്കിന് സമീപമായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉടനടി ഇടപെടുകയായിരുന്നു. പിന്നാലെ രഹസ്യാന്വേഷണവിഭാഗം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.
ആൾക്കൂട്ടവുമായി ഏറെനേരം തർക്കമുണ്ടായിട്ടും വാഹനത്തിൽനിന്നിറങ്ങാത്തതിൽ ക്ഷുഭിതനായി ഇൻസ്പെക്ടർ സിവിൽ പൊലീസ് ഓഫീസറെ തല്ലുകയായിരുന്നുവെന്നാണ് വിവരം. ഇതിന്റെ വീഡിയോകൂടി പ്രചരിച്ചതോടെ സംഭവം വിവാദമായി. വെള്ളിയാഴ്ച രാത്രി വൈത്തിരിയിൽവെച്ച് ഒരാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയിരുന്നു. സംഭവം നടന്നതിനു തൊട്ടുപിന്നാലെയെത്തിയ ഇൻസ്പെക്ടറോടും സംഘത്തോടും പെൺകുട്ടി കാര്യങ്ങൾ വിവരിച്ചു.
പെൺകുട്ടി പറഞ്ഞ വിവരമനുസരിച്ച് ഇൻസ്പെക്ടർ ഒരാളെ സ്ഥലത്തുനിന്നുതന്നെ കസ്റ്റഡിയിലെടുത്തെങ്കിലും അയാളായിരുന്നില്ല യഥാർഥപ്രതി. അതുകൊണ്ട് കസ്റ്റഡിയിലായ ആളും ഇൻസ്പെക്ടറും തമ്മിൽ വാക്തർക്കമായി. ഇത്രയേറെ പ്രശ്നമുണ്ടായിട്ടും പൊലീസുകാരൻ ജീപ്പിൽനിന്ന് ഇറങ്ങാത്തതാണ് ഇൻസ്പെക്ടറെ ക്ഷുഭിതനാക്കിയത്. പൊലീസുകാരനോട് വാഹനത്തിൽനിന്ന് ഇറങ്ങിപ്പോവാൻ പറയുന്നതിനിടെ കൈയ്ക്കാണ് തല്ലുന്നതെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാവുന്നത്.
താനൊക്കെ എന്ത് പൊലീസുകാരനാണെടോ എന്ന് ചോദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. അപ്പോഴത്തെ വൈകാരികതയിൽ ചെയ്തുപോയതാണെന്നാണ് ഇൻസ്പെക്ടർ നൽകിയ മൊഴി. പരാതിയില്ലെന്ന് പൊലീസുകാരനും പറഞ്ഞിട്ടുണ്ട്. എങ്കിലും ഇൻസ്പെക്ടറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കാണിച്ചാണ് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് നൽകിയത്.
ആൾക്കൂട്ടവുമായി ഏറെനേരം തർക്കമുണ്ടായിട്ടും വാഹനത്തിൽ നിന്നിറങ്ങാത്തതിൽ ക്ഷുഭിതനായാണ് ഇൻസ്പെക്ടർ പൊലീസുകാരനെ തല്ലിയതെന്നാണ് വീഡിയോയിൽനിന്ന് വ്യക്തമാകുന്നത്. വാക്കുതർക്കത്തിൽ നാട്ടുകാരും ഇടപെട്ടതോടെ വലിയ ബഹളമായി. ഇത്രയേറെ പ്രശ്നമുണ്ടായിട്ടും പൊലീസുകാരൻ ജീപ്പിൽനിന്ന് ഇറങ്ങാത്തതാണ് ഇൻസ്പെക്ടറെ ക്ഷുഭിതനാക്കിയതെന്ന് പറയുന്നു
സംഭവത്തിന്റെ വീഡിയോ കൂടി പ്രചരിച്ചതോടെ വിവാദമായി. പിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. പൊലീസുകാരനോട് വാഹനത്തിൽനിന്ന് ഇറങ്ങിപ്പോകാൻ പറയുന്നതിനിടെ കൈയ്ക്കാണ് തല്ലുന്നതെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ''താനൊക്കെ എന്ത് പൊലീസുകാരനാണെടോ'' എന്ന് ചോദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
അതേസമയം, അടി കിട്ടിയ പൊലീസുകാരനായ റഫീഖിന് പരാതിയില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇൻസ്പെക്ടറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കാണിച്ചാണ് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് നൽകുകയായിരുന്നു. സേനക്ക് തന്നെ നാണക്കേടായി മാറിയ സംഭവത്തിൽ പൊലീസ് ഇൻസ്പെക്ടർക്കെതിരെ കടുത്ത നടപടി ഉണ്ടാകാനാണ് സാധ്യത.
അതേസമയം, പെൺകുട്ടിയുടെ പരാതിയിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യഥാർഥ പ്രതിയെ പൊലീസ് കണ്ടെത്തി. മാനസികപ്രശ്നമുള്ള പ്രതിയെ വീട്ടുകാർ തന്നെ സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ