- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിദേശവനിതയും ഡൽഹി സ്വദേശിയായ യുവാവും റിസോർട്ടിൽ മരിച്ചനിലയിൽ
ചണ്ഡീഗഢ്: വിദേശവനിതയുടേയും ഡൽഹി സ്വദേശിയായ യുവാവിന്റെയും മൃതദേഹം ഹരിയാണയിലെ റിസോർട്ടിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ഡൽഹി അശോക് വിഹാർ സ്വദേശി ഹിമാൻഷു(26) ഉസ്ബെക്കിസ്താൻ സ്വദേശി അബ്ദുല്ലാവേ മഖ്ലിയോ(32) എന്നിവരെയാണ് സോണിപത്തിലെ റിസോർട്ടിൽ മരിച്ചനിലയിൽ കണ്ടത്.
ഞായറാഴ്ച രാത്രി എട്ടരയോടൊണ് ഇരുവരും റിസോർട്ടിൽ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഏറെനേരം കഴിഞ്ഞിട്ടും രണ്ടുപേരെയും മുറിക്ക് പുറത്ത് കാണാത്തതിനാൽ ജീവനക്കാർക്ക് സംശയമുണ്ടായി. തുടർന്ന് മുറിയിലെ ജനൽവഴി പരിശോധിച്ചപ്പോൾ രണ്ടുപേരും കട്ടിലിൽ കിടക്കുന്ന നിലയിലാണ് കണ്ടത്. ഇതോടെ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് വന്ന് പരിശോധിച്ചതോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിൽ അർധനഗ്നമായ നിലയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ ഉസ്ബെക്കിസ്താൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. യുവതിയുടെ ബന്ധുക്കളെ വിവരമറിയിക്കാനും എംബസി അധികൃതരോട് നിർദേശിച്ചിട്ടുണ്ട്. യുവാവിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഡൽഹി പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.