കോഴിക്കോട്: കുന്ദമംഗലത്ത് രക്ഷിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനാലുകാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊടുവള്ളി തെക്കേപുരയിൽ ടി.കെ. അജ്മൽ (24) ആണ് പിടിയിലായത്.

വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ രക്ഷിതാക്കളുമായി വഴക്കിട്ടാണ് പതിനാലുകാരിയായ പെൺകുട്ടി വീടുവിട്ടിറങ്ങിയത്. തുടർന്ന് കുന്ദമംഗലം ബസ്റ്റാന്റിൽ എത്തി. ഇവിടെവെച്ച് പെൺകുട്ടിയ കണ്ട പ്രതി മുക്കത്തെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയതോടെയാണ് പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിഞ്ഞത്. മുക്കത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പോക്‌സ് വകുപ്പുപ്രകാരം കേസെടുത്തതായി കുന്ദമംഗലം പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ മാതാവിനോട് വഴക്കിട്ടാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. കുന്ദമംഗലം ബസ് സ്റ്റാൻഡിൽ വച്ച് പെൺകുട്ടിയെ കണ്ട പ്രതി മുൻപരിചയം വച്ച് കൂട്ടിക്കൊണ്ട് പോയി മുക്കത്തെ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ കാണാതായ പെൺകുട്ടിയെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഒരു വർഷം മുൻപും അജ്മൽ പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയിരുന്നതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

സി. ഐ. ശ്രീകുമാർ, എസ്‌ഐ. അനീഷ്, എസ്‌ഐ. അഭിലാഷ്, എസ്‌ഐ. സുരേശൻ, സി.പി.ഒമാരായ വിഷോഭ്, സജിത്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.