- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിവുപോലെ ഭക്ഷണം നൽകിയില്ല; സ്റ്റോറിൽനിന്നു പോകാൻ നിർദ്ദേശിച്ചു; തെരുവിൽ കഴിയുന്നയാൾ ചുറ്റിക കൊണ്ടു പലതവണ തലയ്ക്കടിച്ചു; അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; 25കാരന്റെ അകാല വേർപാട് നാട്ടിലേക്ക് മടങ്ങാനിരിക്കെ
വാഷിങ്ടൺ: അമേരിക്കയിൽ ഹരിയാന സ്വദേശിയായ വിദ്യാർത്ഥിയെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. ജോർജിയ സ്റ്റേറ്റിലെ ലിത്തോനിയയിൽ എം.ബി.എ. വിദ്യാർത്ഥിയായ വിവേക് സെയ്‌നി ആണ് തെരുവിൽ കഴിയുന്നയാളുടെ അക്രമത്തിൽ കൊല്ലപ്പെട്ടത്. ലഹരിക്ക് അടിമയായ ജൂലിയൻ ഫോക്‌നർ എന്നയാളാണ് കൊലയാളിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എം.ബി.എ. വിദ്യാർത്ഥിയായ വിവേക് സെയ്‌നി പാർട് ടൈം ആയി ഒരു കൺവീനിയൻസ് സ്‌റ്റോറിൽ ജോലി ചെയ്തിരുന്നു. കടയുടെ അടുത്തുള്ള പ്രദേശത്ത് തെരുവിൽ കഴിയുന്ന ജൂലിയൻ ഫോക്‌നർ എന്നയാൾക്ക് സൈനി വെള്ളവും ഭക്ഷണവും നൽകിയിരുന്നു. എന്നാൽ, ജനുവരി 16-ന് ഫോക്‌നർക്ക് ഭക്ഷണം നൽകാതിരുന്നതാണ് ക്രൂരമായ ആക്രമണത്തിന് വഴിവെച്ചതെന്നാണ് പൊലീസ് പറയുന്നത്.
ചുറ്റികയുമായെത്തിയ അക്രമി വിവേക് സെയ്‌നിയെ മാരകമായി ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അൻപതോളം തവണ ഹാമ്മർ കൊണ്ട് വിവേക് സെയ്‌നിയുടെ മുഖത്തും തലയിലും ഇടിച്ചുവെന്നാണ് റിപ്പോർട്ട്. നിശ്ചമായിക്കിടന്ന വിവേക് സെയ്‌നിയുടെ ശരീരത്തിലും ഹാമ്മർ കൊണ്ട് ഇയാൾ ഇടിച്ചു. ശേഷം കടയിൽ നിന്ന് സാധനങ്ങൾ എടുത്തുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
25-year-old Vivek Saini was attacked with a hammer by a homeless man at the Chevron Food Mart at Snapfinger and Cleveland Road in Lithonia late Monday night. #Homeless #usa #indian #internationalstudents pic.twitter.com/Cy2gL1tytH
- Gurpreet Kohja (@KhuttanGuru) January 22, 2024
ഹരിയാനയിലെ പഞ്ച്കുള സ്വദേശിയായ വിവേക് സെയ്‌നി നാട്ടിലേക്ക് വരാനിരിക്കെയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ജനുവരി 26ന് നാട്ടിലേക്കു മടങ്ങാനിരിക്കെയാണു വിവേക് യുഎസ് സംസ്ഥാനമായ ജോർജിയയിൽ കൊല്ലപ്പെട്ടത്. ഹരിയാനയിലെ പഞ്ച്കുളയിൽ ഭഗവൻപുർ സ്വദേശിയാണ്. മകൻ മടങ്ങിയെത്തുന്നതു കാത്തിരുന്ന ഗുർജീത് സിങ് ലളിത സെയ്‌നി ദമ്പതികൾ വിയോഗവാർത്ത കേട്ടതിന്റെ ദുഃഖത്തിൽനിന്നു മോചിതരായിട്ടില്ല.
ജൂലിയൻ ഫോക്‌നെറാണു വിവേകിനെ ചുറ്റിക കൊണ്ടു പലതവണ തലയ്ക്കടിച്ചു കൊന്നതെന്നു പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തു. ജനുവരി 16ന് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ ഇപ്പോഴാണു പുറത്തുവന്നത്. ജോർജിയയിലെ വിവേക് പാർട് ടൈം ക്ലർക്കായി ജോലി ചെയ്തിരുന്ന കടയിൽ നിന്നും പ്രദേശത്ത് അലഞ്ഞു നടന്നിരുന്ന ജൂലിയൻ ഫോക്‌നറിന് വെള്ളം അടക്കമുള്ള സാധനങ്ങൾ നൽകിയിരുന്നതായി ജീവനക്കാർ പറയുന്നു.
പുതപ്പ് ചോദിച്ചപ്പോൾ ഇല്ലാത്തതിനാൽ ജാക്കറ്റ് നൽകി. സിഗരറ്റും വെള്ളവും ഇടയ്ക്കിടെ ചോദിച്ചുവാങ്ങി. പുറത്തു നല്ല തണുപ്പായതിനാൽ പുറത്തുപോകാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ജീവനക്കാർ പറഞ്ഞു. കുറെ ദിവസമായി ജൂലിയൻ ഇവിടെത്തന്നെ കൂടിയപ്പോൾ ഇനി സൗജന്യമായി ഭക്ഷണം നൽകാനാകില്ലെന്നും സ്റ്റോറിൽനിന്നു പോകണമെന്നും ജനുവരി 16ന് വിവേക് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പൊലീസിനെ അറിയിക്കുമെന്നും പറഞ്ഞു. ഇതു ജൂലിയന് ഇഷ്ടപ്പെട്ടില്ല.
ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകാനൊരുങ്ങിയ വിവേകിനെ ചുറ്റിക കൊണ്ടു ജൂലിയൻ ആക്രമിച്ചു. ചുറ്റിക ഉപയോഗിച്ച് അൻപതോളം തവണ തുടർച്ചയായി തലയിലും മുഖത്തും അടിച്ചെന്ന് പൊലീസ് പറഞ്ഞു. ക്രൂര മർദനത്തെ തുടർന്നു സംഭവസ്ഥലത്തുതന്നെ വിവേക് മരിച്ചു. കൊലപാതക ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് ജൂലിയനെ അറസ്റ്റ് ചെയ്തു. ഇയാളിൽനിന്നു രണ്ടു കത്തികളും മറ്റൊരു ചുറ്റികയും പിടിച്ചെടുത്തു.
ഇയാൾക്ക് സഹായം നൽകുന്നത് പെട്ടെന്ന് നിർത്തിയതോടെ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ബിടെക് പൂർത്തിയാക്കി രണ്ടു വർഷം മുൻപാണു വിവേക് യുഎസിൽ എത്തിയത്. പത്ത് ദിവസത്തിനകം നാട്ടിലേക്ക് മടങ്ങാനിരിക്കുന്നതിനിടെയാണ് വിവേക് സൈനിയുടെ ക്രൂരമായ കൊലപാതകം.
മറുനാടന് ഡെസ്ക്