- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തമിഴ്നാട്ടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല
ചെന്നൈ: വീട്ടുകാർ എതിർത്തിട്ടും അന്യജാതിക്കാരനുമായി പ്രണയ ബന്ധം തുടർന്നതിന്റെ പേരിൽ സഹാദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊന്നു. മധുര തിരുമംഗലം സ്വദേശിനി മഹാലക്ഷ്മി, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സതീഷ് കുമാറിന്റെ തല പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിയായ മഹാലക്ഷ്മിയുടെ സഹോദരൻ പ്രവീണിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
ചൊവ്വാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊല്ലപ്പെട്ട മഹാലക്ഷ്മിയും സതീഷും നേരത്തെ അടുപ്പത്തിലായിരുന്നു. മൂന്നുവർഷം മുമ്പ് മറ്റൊരാളുമായി മഹാലക്ഷ്മിയുടെ വിവാഹം കഴിഞ്ഞെങ്കിലും ഇവർ പിന്നീട് വിവാഹമോചനം നേടി വീട്ടിൽ തിരിച്ചെത്തി. തുടർന്ന് സതീഷുമായി ബന്ധം തുടർന്നു. സഹോദരനായ പ്രവീൺ ഈ ബന്ധത്തെ എതിർത്തെങ്കിലും സഹോദരി ഇത് അവഗണിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമായത്.
ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സതീഷിനെ പ്രവീൺ തടഞ്ഞുനിർത്തിയാണ് ആക്രമിച്ചത്. ആദ്യം കണ്ണിൽ മുളകുപൊടി വിതറിയശേഷമാണ് പ്രതി സതീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം തല വെട്ടിമാറ്റി സമീപത്തെ ക്ഷേത്രത്തിന് സമീപം കൊണ്ടുവെയ്ക്കുകയുംചെയ്തു. ഇതിനുശേഷം വീട്ടിലെത്തിയ പ്രതി സഹോദരിയെയും വെട്ടിക്കൊല്ലുകയായിരുന്നു.
മധുര തിരുമംഗലം കൊമ്പാടിയിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്. സഹോദരി 24കാരിയായ മഹാലക്ഷ്മിയും കാമുകൻ 26വയസ്സുള്ള സതീശ് കുമാറും തമ്മിലുള്ള പ്രണയബന്ധം തുടർന്നതാണ് വയറിങ് തൊഴിലാളിയായ പ്രവീൺകുമാറിനെ പ്രകോപിപ്പിച്ചത്.
അന്യജാതിക്കാരനായ പ്രവീണുമായി മഹാലക്ഷ്മി വർഷങ്ങളായി പ്രണയത്തിലായിരുന്നെങ്കിലും കുടുംബം എതിർത്തതിനാൽ വിവാഹം നടന്നില്ല. മൂന്ന് വർഷം മുൻപ് മറ്റൊരാളുമായി മഹാലക്ഷ്മിയുടെ വിവാഹം നടത്തിയെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം ഭർത്താവുമായി പിണങ്ങി വീട്ടിലേക്ക് മടങ്ങി.
അടുത്തിടെ മഹാലക്ഷ്മിയുമായി സതീശ് സംസാരിച്ചെന്നറിഞ്ഞതോടെ പ്രവീണ് പകയേറി. നിർമ്മാണ കമ്പനിയിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സതീഷിനെ മുളകുപൊടി എറിഞ്ഞ് വീഴ്‌ത്തിയതിന് ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തല വെട്ടിമാറ്റി ഗ്രാമത്തിലെ ക്ഷേത്രത്തോട് ചേർന്നുള്ള സ്റ്റേജിൽ പ്രദർശിപ്പിച്ചു.പിന്നാലെ വീട്ടിലെത്തി സഹോദരിയെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
തടയാനെത്തിയ അമ്മയുടെ കൈയും പ്രവീൺ വെട്ടിമാറ്റി. സംഭവത്തിനുശേഷം പ്രവീൺ നാടുവിട്ടതായി പൊലീസ് പറഞ്ഞു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രവീണിനെ കണ്ടെത്താൻ രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രവീൺ നാട്ടിൽനിന്ന് മുങ്ങിയതായാണ് പൊലീസ് നൽകുന്നവിവരം. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.