- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൊണ്ടു പോയത് കെഎസ്‌ഐഡിസിയുടെ അക്കൗണ്ട് സോഫ്റ്റ്‌വെയർ വിവരങ്ങൾ
തിരുവനന്തപുരം: സിഎംആർഎൽ എക്‌സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കെഎസ്‌ഐഡിസി ഓഫിസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ് എഫ്‌ഐഒ) പരിശോധനയിൽ നിർണ്ണായക വിവരങ്ങൾ ക്ടിടിയെന്ന് സൂചന. മൂന്നര മണിക്കൂർ നീണ്ട പരിശോധനയ്‌ക്കൊടുവിൽ കെഎസ്‌ഐഡിസിയുടെ അക്കൗണ്ട് സോഫ്റ്റ്‌വെയർ എസ്എഫ്‌ഐഒ സംഘം ശേഖരിച്ചു. ഈ സാഹചര്യത്തിലാണ് നാലംഗ സംഘം മാത്രം പരിശോധനയ്ക്ക് എത്തിയത്. സിഎംആർഎല്ലിൽ നിന്നും പിടിച്ചെടുത്ത രേഖകളും മൊഴികളും സംഘം വിലയിരുത്തുകയാണ്. ഇതിന് ശേഷം എക്‌സാലോജിക്കിലേക്ക് അന്വേഷണം നീളും.
അന്വേഷണം ചോദ്യംചെയ്തു കെഎസ്‌ഐഡിസി നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചതിന് ഒരു മണിക്കൂർ മുൻപായിരുന്നു പരിശോധന. സ്റ്റേ ആവശ്യം കോടതി അനുവദിച്ചില്ല. പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് എന്താണ് ഒളിച്ചുവയ്ക്കാനുള്ളതെന്നു കോടതി ചോദിച്ചു. ഫലത്തിൽ ഇനിയാർക്കും ഈ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാകില്ല. വീണാ വിജയനെ ചോദ്യം ചെയ്യലാണ് അന്വേഷണത്തിന്റെ അടുത്ത ഘട്ടം. കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാന സർക്കാരിന്റെ സമരം ഇന്നു ഡൽഹിയിൽ നടക്കാനിരിക്കെയാണു തലേന്ന്, സംസ്ഥാന സർക്കാർ സ്ഥാപനമായ കെ എസ്‌ഐഡിസിയിൽ കേന്ദ്രാന്വേഷണ സംഘം എത്തിയത്.
എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ വെള്ളിയാഴ്ച ചേർന്ന കെഎസ്‌ഐഡിസി ബോർഡ് യോഗം തീരുമാനിച്ചിരുന്നു. മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ സി.എസ്.വൈദ്യനാഥന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. പരിശോധനയ്ക്ക് എത്തുമെന്നും ഇതിനു മുന്നോടിയായി വാർഷിക കണക്കുകൾ ഇമെയിലിൽ അയച്ചു നൽകണമെന്നും എസ്എഫ്‌ഐഒ ചൊവ്വാഴ്ച കെഎസ്‌ഐഡിസിയോട് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയിൽ സി.എസ്.വൈദ്യനാഥൻ തന്നെ ഹാജരായി. എന്നിട്ടും പരിശോധനയ്ക്ക് സ്‌റ്റേ നൽകിയില്ല.
സിഎംആർഎൽ, എക്‌സാലോജിക് സൊല്യൂഷൻസ് എന്നിവയ്‌ക്കൊപ്പം കെഎസ്‌ഐഡിസിക്കെതിരെ കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണം, എസ്എഫ്‌ഐഒ അന്വേഷണം എന്നിവയ്ക്കുള്ള ഉത്തരവുകൾ, രേഖകൾ ഹാജരാക്കാനുള്ള നോട്ടിസ് എന്നിവ നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ഇതാണ് തള്ളുന്നത്. കമ്പനി നിയമം 210 വകുപ്പ് പ്രകാരം പൊതുതാൽപര്യത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് നിയമത്തിന്റെ 212ാം വകുപ്പ് പ്രകാരം എസ്എഫ്‌ഐഒ അന്വേഷണവും ആരംഭിച്ചത്. എന്നാൽ ഇതു സംബന്ധിച്ചുള്ള ഉത്തരവ് ലഭിച്ചില്ലെന്നും കെ എസ് ഐ ഡി സി പറഞ്ഞു.
തങ്ങളുടെ ഭാഗം കേട്ടിട്ടില്ല. രണ്ടു സ്വകാര്യ കക്ഷികൾ പണം നൽകിയതിന് എന്തുകൊണ്ടാണ് പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിക്കെതിരെ അന്വേഷണം നടത്തുന്നത് എന്നീ വാദങ്ങളും ഉന്നയിച്ചു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനി, രേഖകൾ നൽകാതെ ഒഴിയുന്നതിനു കാരണങ്ങളില്ലെന്ന് കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചു. സ്റ്റേ ആവശ്യം അംഗീകരിക്കാതിരുന്ന കോടതി ഹർജി 12നു പരിഗണിക്കാൻ മാറ്റി. ഈ കേസിലെ തുടർ നടപടികൾ നിർണ്ണായകമാകും.