- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസൈനറും മോഡലുമായ യുവതി ജീവനൊടുക്കിയ നിലയിൽ; സംശയനിഴലിൽ ഇന്ത്യൻ ക്രിക്കറ്റ് താരം അഭിഷേക് ശർമ; ടാനിയ അവസാനമായി വിളിച്ചത് അഭിഷേക് ശർമയുടെ ഫോണിലേക്ക്; ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്
ഹൈദരാബാദ്: സൂറത്തിൽ ഡിസൈനറും മോഡലുമായ 28 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തിൽ ഇന്ത്യൻ യുവ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരം അഭിഷേക് ശർമയെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചത്. സൂറത്തിലെ ഫ്ളാറ്റിൽ ചൊവ്വാഴ്ചയാണ് ടാനിയ സിങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം പരാതിപ്പെട്ടതോടെ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ അഭിഷേക് ശർമയുടെ പങ്കിനെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ടാനിയയും അഭിഷേക് ശർമയും അടുപ്പത്തിലായിരുന്നെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. മരിക്കുന്നതിനു മുൻപ് ടാനിയ അവസാനമായി വിളിച്ചത് അഭിഷേക് ശർമയുടെ ഫോണിലേക്കായിരുന്നു.
സൂററ്റിലെ വേശു റോഡിലുള്ള ഹാപ്പി എലഗൻസ് അപ്പാർട്മെന്റിലാണ് ചൊവ്വാഴ്ചയാണ് ടാനിയ സിങിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടര വർഷമായി ഡിസൈനറും മോഡലുമായി ജോലി നോക്കുകയായിരുന്നു ടാനിയ.
മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഈ അന്വേഷണത്തിലാണ് സംഭവത്തിൽ അഭിഷേക് ശർമയുടെ പങ്കിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതെന്ന് ഗുജറാത്ത് ടോക്ക് റിപ്പോർട്ട് ചെയ്തു. ടാനിയക്ക് അഭിഷേക് ശർമയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് വിവരം.
ടാനിയയുടെ ഫോണിലെ കോൾ ഡീറ്റെയിൽസ് പരിശോധിച്ചാലെ ഇരുവരും തമ്മിൽ എന്തതരം ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന കാര്യം വ്യക്തമാവൂ എന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യക്ക് മുമ്പ് ടാനിയ അവസാനമായി വിളിച്ചത് അഭിഷേക് ശർമയുടെ ഫോണിലേക്കായിരുന്നുവെന്നാണ് സൂചന.
ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നോ എന്നും ഈ ബന്ധത്തിലെ അഭിപ്രായവ്യത്യാസങ്ങൾ വല്ലതുമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതും പൊലീസ് സംശയിക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽ യുവതാരങ്ങളിൽ ശ്രദ്ധേയനായ 23കാരനായ അഭിഷേക് ശർമ 2022 മുതൽ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരമാണ്. 2022ൽ 426 റൺസടിച്ച് തിളങ്ങിയ അഭിഷേകിന് പക്ഷെ കഴിഞ്ഞ സീസണിൽ 226 റൺസെ നേടാനായിരുന്നുള്ളു. ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസ് ടീമിലും താരം കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ ഭാഗമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിന്റെ താരമാണ്.
മറുനാടന് മലയാളി ബ്യൂറോ