- Home
- /
- News
- /
- INVESTIGATION
ഭിന്നശേഷിക്കാരിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു
- Share
- Tweet
- Telegram
- LinkedIniiiii
മൂന്നാർ: ഭിന്നശേഷിക്കാരിയായ പതിമൂന്നുകാരിയെ വീട്ടിൽ നിന്ന് വലിച്ചിഴച്ചു കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു. മൂന്നാറിനു സമീപമുള്ള ഗോത്രവർഗ കോളനിയിലാണ് നാടിനെ നടുക്കിയ പീഡനം. അച്ഛനും അമ്മയും ഇല്ലാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പ്രതിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. കുട്ടിയെ പീഡിപ്പിച്ചത് ഒരു മുപ്പത്തഞ്ചുകാരനാണെന്നു പൊലീസ് പറഞ്ഞു. പീഡനത്തിനു ശേഷം വനമേഖലയിലേക്ക് കടന്നു കളഞ്ഞ യുവാവിനായി തിരച്ചിൽ തുടരുകയാണ്. പെൺകുട്ടിയുടെ അമ്മ നേരത്തേ മരിച്ചുപോയതാണ്. പിതാവ് ഉപേക്ഷിച്ചുപോവുകയും ചെയ്തു. മുത്തശ്ശിക്കൊപ്പമായിരുന്നു പെൺകുട്ടി കഴിഞ്ഞിരുന്നത്.
തിങ്കളാഴ്ച വൈകിട്ടാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. വീടിന്റെ പിന്നിലൂടെ എത്തിയ യുവാവ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. സംസാര ശേഷി ഇല്ലാത്തതിനാൽ തന്നെ കുട്ടിക്ക് ബഹളം ഉണ്ടാക്കി ആളെ കൂട്ടാൻ കഴിഞ്ഞില്ല. സംഭവം കണ്ടുവന്ന മുത്തശ്ശി പുറത്തിറങ്ങി ബഹളം വയ്ക്കുന്നതിനിടെ ഇയാൾ കുട്ടിയെ വലിച്ചിഴച്ച് താഴ്ഭാഗത്തുള്ള കാട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ പ്രതി വനമേഖലയിലേക്കു കടന്നുകളഞ്ഞു.