- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം, കർണാടക, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ഐഎസ് ഘടകമുണ്ട്; മൂന്നിടങ്ങളിലും പ്രവർത്തിക്കുന്നത് രാജ്യാന്തര ഭീകരസംഘടനയുടെ പ്രാദേശിക ഘടകങ്ങൾ; എൻഐഎ അറസ്റ്റു ചെയ്ത യുവാക്കളുടെ മൊഴികളിലും സമാനതകൾ; അലിഗഡിലെ അൻസാരിക്കും സത്യമംഗലം കാട്ടിൽ ഒളിച്ച ആഷിഫിനും പി.എഫ്.ഐ ബന്ധവും
കൊച്ചി: ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കേരളം, കർണാടക, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ യുവാക്കളുടെ മൊഴികളിൽ സമാനത. ഐഎസ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന വിധത്തിൽ തന്നെയാണ് ഇവർ മൊഴികൾ നൽകിയിരിക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നത് രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന്റെ പ്രാദേശിക ഘടകമാണെന്നാണ് (മൊഡ്യൂൾ) എല്ലാവരും മൊഴി നൽകിയത്. ഈ മൊഴികളിലെ സാമ്യത അന്വേഷണ സംഘങ്ങളെയും കുഴയ്ക്കുന്നുണ്ട്.
ഐഎസ് ബന്ധം എന്ന് മൊഴികൾ നൽകുമ്പോഴും ഇവർക്കു നേരിട്ടു രാജ്യാന്തര ഭീകരസംഘടനകളുമായി ബന്ധമുള്ളതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. അതേസമയം ബെംഗളൂരുവിൽ അറസ്റ്റിലായ ക്രിമിനൽ പാശ്ചാത്തലമുള്ള 5 യുവാക്കളും അൽഖായിദയുടെ സൗത്ത് ഇന്ത്യൻ കമാൻഡർ എന്നറിയപ്പെട്ടിരുന്ന കണ്ണൂർ സ്വദേശി തടിയന്റവിട നസീറിനെ ജയിലിനുള്ളിൽ പരിചയപ്പെട്ട ശേഷമാണു ഭീകരപ്രവർത്തനത്തിലേക്കു തിരിഞ്ഞതെന്നു കർണാടക െ്രെകംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
എന്നാൽ അലിഗഡിൽ അറസ്റ്റിലായ ജാർഖണ്ഡ് സ്വദേശി ഫൈസാൻ അൻസാരി (19), തമിഴ്‌നാടിലെ സത്യമംഗലം കാട്ടിൽ അറസ്റ്റിലായ ആഷിഫ് എന്നിവർ കൂടുതലായി ബന്ധപ്പെട്ടതു നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായിട്ടാണ്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് അന്വേഷണം ഏജൻസികൾ. പിഎഫ്‌ഐ ബന്ധം മറച്ചുവയ്ക്കുന്നതിനു വേണ്ടിയാണോ ഇവർ ഐഎസ് മൊഡ്യൂളിന്റെ ഭാഗമാണെന്ന് രഹസ്യ സൈബർ കൂട്ടായ്മകളിൽ നടിച്ചതെന്നാണ് എൻഐഎ പരിശോധിക്കുന്നത്.
പ്രാദേശികമായ കൊള്ളകൾ നടത്തി ഭീകരപ്രവർത്തനത്തിനുള്ള ഫണ്ട് കണ്ടെത്താൻ രാജ്യാന്തര ഭീകര സംഘടനകൾ നിർദ്ദേശിക്കാറില്ല. പകരം കോടികൾ വിലമതിക്കുന്ന ലഹരിമരുന്നുകൾ നൽകി നർകോട്ടിക് ഭീകരപ്രവർത്തനം നടത്തുകയാണ് അവയുടെ രീതി. രാജ്യാതിർത്തികളിൽ വൻതോതിൽ ലഹരിമരുന്നുകൾ പിടിക്കാൻ തുടങ്ങിയതോടെ രാജ്യാന്തര ഭീകരസംഘടനകളുടെ പ്രവർത്തന രീതിക്ക് എന്തെങ്കിലും മാറ്റം സമീപകാലത്തു വന്നിട്ടുണ്ടോയെന്നും രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
അതേസമയം അലിഗഡ് മുസ്ലിം സർവകലാശാലിയലെ വിദ്യാർത്ഥയാണ് ഫൈസാൻ അൻസാരി. ഫായിസ് എന്ന ഫൈസാന്റെ മുഴുവൻ രേഖകളും സർവകലാശാല അധികൃതർ പരിശോധിച്ചുവരികയാണ്. വേനലവധിക്ക് ശേഷം കോളേജ് തുറന്നാൽ ഫൈസാന്റെ പൂർവ്വികരുടെയടക്കം വ്യക്തമായ ചിത്രം ലഭ്യമാകുമെന്ന് അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി പ്രൊക്ടർ മുഹമ്മദ് വസീൻ പറഞ്ഞു.
ഫൈസാന്റെ ഝാർഖണ്ഡിലെ വീട്ടിലും ഉത്തർപ്രദേശിലെ വാടക താമസസ്ഥലത്തും നടത്തിയ പരിശോധനക്ക് ശേഷമാണ് എൻഐഎ അറസ്റ്റു ചെയ്തത്. കഴിഞ്ഞ വർഷം യൂണിവേഴ്‌സിറ്റിയുടെ ബിഎ (ഇക്കണോമിക്‌സ്) കോഴ്‌സിലാണ് ഫൈസാൻ അൻസാരി പ്രവേശനം നേടിയതെന്ന് അധികൃതർ പറഞ്ഞു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ താമസിക്കാൻ അപേക്ഷ നൽകിയെങ്കിലും ഹോസ്റ്റലിൽ ഒഴിവില്ലാത്തതിനാൽ മറ്റൊരിടത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ഝാർഖണ്ഡിലെ ലോഹർദാഗ ജില്ലയിലെ അൻസാരിയുടെ വീട്ടിലും അലിഗഡിലെ വാടകമുറിയിലും ജൂലൈ 16,17 തീയതികളിൽ നടത്തിയ പരിശോധനയിൽ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും കുറ്റാരോപണ വസ്തുക്കളും രേഖകളും പിടിച്ചെടുത്തതായി എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു. ഫൈസാൻ തന്റെ കൂട്ടാളികൾക്കും മറ്റ് ചില വ്യക്തികൾക്കുമൊപ്പം ഇന്ത്യയിലെ ഐഎസ് പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും സോഷ്യൽ മീഡിയയിലൂടെ സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും ക്രിമിനൽ ഗൂഢാലോചന നടത്തിയിരുന്നതായും എൻഐഎ ആരോപിക്കുന്നു. അന്വേഷണത്തിൽ ഇക്കാര്യങ്ങൾ തെളിഞ്ഞതായും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ