- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എൻഐഎ എടുത്തു കൊണ്ടു പോയതിൽ മാധ്യമവും മറുവാക്കും അടക്കമുള്ള മാസികകളും
മലപ്പുറം: തെലങ്കാനയിലെ യു.എ.പി.എ. കേസിൽ പാണ്ടിക്കാട്ട് എൻ.ഐ.എ. റെയ്ഡ് നടത്തിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന നേതാവ് സി.പി. റഷീദിന്റെ പാണ്ടിക്കാട് വളരാടിലെ തറവാട്ടു വീട്ടിലാണ് ഹൈദരാബാദിൽ നിന്നുള്ള എൻ.ഐ.എ. സംഘം പരിശോധനക്കെത്തിയത്. പലരേഖകളും റെയ്ഡിൽ പിചിട്ടെടുത്തു. അപ്രതീക്ഷിതമായിട്ടായിരുന്നു റെയ്ഡ്.
വ്യാഴാഴ്ച പുലർച്ചെ നാലിന് തുടങ്ങിയ പരിശോധന 11.30 വരെ നീണ്ടു. ഇദ്ദേഹത്തിന്റെ സഹോദരൻ സി.പി. ഇസ്മായിലിന്റെ പാലക്കാട്ടുള്ള ഫ്‌ളാറ്റിലും എൻ.ഐ.എ. സംഘം പരിശോധന നടത്തി. മാവോയിസ്റ്റ് പ്രവർത്തനവുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പരിശോധന നടത്തിയതെന്നാണ് വിവരം. നിർണ്ണായക രേഖകൾ കിട്ടിയോ എന്ന് എൻഐഎ വിശദീകരിച്ചിട്ടില്ല.
ഇതോടൊപ്പം തന്നെ ഹൈദരാബാദിലും ആന്ധ്രയിലും ഉള്ള ചില പൊതുപ്രവർത്തകരുടെ വീട്ടിലും എൻഐഎ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ നോട്ടീസുകളും പുസ്തകങ്ങളും കസ്റ്റഡിയിൽ എടുത്തതായി റെയ്ഡിന് ശേഷം ഫേസ്‌ബുക് ലൈവിൽ എത്തിയ സി പി റഷീദ് വ്യക്തമാക്കി. രാവിലെ അഞ്ച് മണിക്ക് സി പി റഷീദിനെ പാണ്ടിക്കാടുള്ള കുടുംബ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പിന്നാലെ റഷീദിന്റെ ഫോൺ കസ്റ്റഡിയിൽ എടുത്തു. പുരോഗമന യുവജന പ്രസ്ഥാനവുമായും മനുഷ്യാവകാശ പ്രസ്ഥാനവുമായും ബന്ധപ്പെട്ട നോട്ടീസുകളാണ് പിടിച്ചെടുത്തത്. മറുവാക്ക്, മാധ്യമം പോലുള്ള മാസികകളും പിടിച്ചെടുത്തതായി സി പി റഷീദ് പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സി പി റഷീദ് അടക്കമുള്ളവരുടെ പേരിൽ യുഎപിഎ കേസ് ചുമത്തിയത്. സെപതംബർ 15 ന സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം സഞജയ് ദീപക റാവുവിനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നായിരുന്നു കേസ്. ആകെ 23 പേരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. മാവോയിസ്‌റ് ബന്ധം ആരോപിച്ചാണ് കേസ്. കേസിനെക്കുറിച്ച് തെലുങ്ക് മാധ്യമമായ 'ഈ നാട്' വാർത്ത റിപ്പോർട്ട് ചെയ്തതോടെയാണ് വിഷയം പുറത്തറിയുന്നത്.
മാർകസിസറ്റ ചിന്തകനും എഴുത്തുകാരനുമായ കെ മുരളി,മനുഷ്യാവകാശ പ്രവർത്തകൻ സി പി റഷീദ്, സി പി ഇസമായിൽ, സി പി മൊയതീൻ, പ്രദീപ്, വർഗീസ് എ, കെ പി സേതുനാഥ് തുടങ്ങിയവർക്കെതിരെയാണ് കേസ് നിലനിൽക്കുന്നത്. യുഎപിഎയുടെ സെകഷൻ 18 (ബി), 20 വകുപ്പുകളും തെലങ്കാന പൊതു സുരക്ഷാ നിയമവും ആയുധ നിയമത്തിന്റെ സെകഷൻ 25 പ്രകാരവുമാണ കേസ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നവരുടെ വീടുകളിലും ഓഫീസുകളിലും എൻ ഐ എ റെയ്ഡ് നടത്തുന്നുണ്ട്. ഹൈദരബാദിലെ ഹിമായത് നഗർ, എൽബി നഗർ എന്നിവിടങ്ങളിലാണ് തിരച്ചിൽ നടത്തിയത്. തെലുങ്ക് കവി പ്രൊഫസർ വരവര റാവുവിന്റെ അനന്തരവനും പ്രാദേശിക മാസികയുടെ എഡിറ്ററുമായ എൻ. വേണുഗോപാലിന്റെ വസതിയിൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി.