ബെംഗളൂരു: വിദൂര നിയന്ത്രിത സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് രാജ്യത്ത് നാശം വിതയ്ക്കാൻ പദ്ധതിയിട്ട എട്ട് ഐസിസ് ഭീകരർ അറസ്റ്റിലായി. കർണാടകയിലെ ബെല്ലാരിയിൽ നിന്നാണ് ഈ ഐസിസ് മൊഡ്യൂളിനെ കുരുക്കിയത്. നാല് സംസ്ഥാനങ്ങളിലെ 19 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്. മഹാരാഷ്ട്രയിലെ അമരാവതിയിലും, മുംബൈയിലും, പൂണെയിലും, ഡൽഹിയിലും കർണാടകയിലെ ബെല്ലാരിയിലും, ഝാർഖണ്ഡിലെ ജംഷേദ്പൂരിലും ബൊക്കാറോയിലും റെയ്ഡ് നടന്നിരുന്നു.

സൾഫർ, പൊട്ടാഷ്യം നൈട്രേറ്റ്, മരക്കരി, വെടിമരുന്ന്, എത്തനോൾ എന്നീ സ്‌ഫോടക അസംസ്‌കൃത വസ്തുക്കളും, ആയുധങ്ങളും, രേഖകളും, ആക്രമണ പദ്ധതി വിവരങ്ങളും റെയ്ഡിൽ കണ്ടെടുത്തതായി എൻഐഎ അറിയിച്ചു. മൂർച്ചയേറിയ വാളുകളും, കണക്കിൽ പെടാത്ത പണവും, സ്മാർട്ട് ഫോണുകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്ത കൂട്ടത്തിൽ ഉൾപ്പെടുന്നു.

ബെല്ലാരി മൊഡ്യൂളിന്റെ തലവൻ മിനാസ് എന്നറിയപ്പെടുന്ന മൊഹമ്മദ് സുലൈമാനും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. കർണാടകയിൽ ബെല്ലാരിക്ക് പുറമേ ബെംഗളൂരുവിലും റെയ്ഡ് നടന്നു. മൊഡ്യൂളിലെ നിരവധി അംഗങ്ങൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷമാണ് എൻഐഎ തിരച്ചിൽ നടത്തിയത്. സംശയിക്കപ്പെടുന്ന വ്യക്തികളുടെയെല്ലാം വീടുകളിലും, സ്ഥാപനങ്ങളിലും പരിശോധനയുണ്ടായി.

റെയ്ഡുകളിൽ പിടിയിലായ 8 ഐസിസ് ഏജന്റുമാരും ഭീകവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരികയായിരുന്നു. മിനാസിന്റെ നേതൃത്വത്തിലാണ് ഇവർ പ്രവർത്തിച്ചുവന്നതെന്നും വ്യക്തമായി.

അറസ്റ്റിലായവർ: മിനാസ്, സയിദ് സമീർ( ബെല്ലാരി), അനസ് ഇഖ്ബാൽ ഷെയ്ഖ്( മുംബൈ), മൊഹമ്മദ് മുനിറുദ്ദീൻ, സയിദ് സമിയുള്ള അഥവാ സാമി, എം ഡി മുസാമ്മിൽ( ബെംഗളൂരു), ഷയൻ റഹ്‌മാൻ അഥവാ ഹുസൈൻ( ഡൽഹി), മൊഹമ്മദ് ഷഹ്ബാസ് അഥവാ സുൾഫിക്കർ( ജംഷേദ്പൂർ)

ഭീകരരുടെ പദ്ധതി ഇങ്ങനെ

സ്‌ഫോടക വസ്തുക്കൾ പരമാവധി ശേഖരിച്ച് വിദൂര നിയന്ത്രിത മാർഗ്ഗത്തിലൂടെ സ്‌ഫോടനങ്ങൾ നടത്തുകയായിരുന്നു ബെല്ലാരി മൊഡ്യൂളിന്റെ ലക്ഷ്യം. വിവരം പുറത്തുപോകാത്ത എൻക്രിപ്റ്റഡ് ആപ്പുകൾ വഴി ഇവർ വിവിധ സ്ഥലങ്ങളിൽ ഇരുന്ന് പരസ്പരം ബന്ധപ്പെടുകയും, ഭീകരാക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. ജിഹാദ് ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ അംഗങ്ങളെ ചേർക്കാൻ, കോളേജ് വിദ്യാർത്ഥികളെ വല വീശി പിടിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്കിന്റെയും സിറിയയുടെയും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാൻ ലക്ഷ്യമിട്ടുള്ള എൻഐഎയുടെ തീവ്രശ്രമാണ് ഫലവത്തായത്. ഡിസംബർ 14 നാണ് ബെല്ലാരി മൊഡ്യൂളിന് എതിരെ എൻഐഎ കേസെടുത്തത്. മൊഡ്യൂളിലെ ഭീകരരെ പിടികൂടാൻ, കേന്ദ്ര-സംസ്ഥാന ഏജൻസികളുമായി എൻഐഎ സഹകരിച്ചുപ്രവർത്തിച്ചു വരി