- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നികിതാസ് ജൂലിയസിനെതിരെ കേസെടുക്കുമോ?
കോഴിക്കോട്: ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുടെ വാഹന വ്യൂഹത്തിന് നേരെ കാറോടിച്ച് കയറ്റിയത് കാപ്പ കുറ്റം ചുമത്തി 2013ൽ നാടുകടത്തിയ പ്രതിയോ? സോഷ്യൽ മീഡിയിലെ ചില ബ്ലോഗ് പേജുകളിലാണ് ഈ സൂചനകളുള്ളത്. കേരള നിയമ സഭയിലെ സിപിഐ.(എം) എംഎൽഎ. കെ.കെ. ലതികയുടെയും സിപിഐ.(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മേഹനന്റെയും മകൻ ജൂലിയസ് നികിതാസ് പേര് കേട്ട റൗഡിയായതിനാൽ പൊലീസ് ചുമത്തിയ 'കാപ്പ' (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ നിയമം) ശരിവെച്ചുത്തിക്കൊണ്ട് ഉപദേശക സമിതി ഉത്തരവായി. ഇതനുസരിച്ച് ജൂലിയസ് നികിതാസ് ഒരു വർഷം കോഴിക്കോട് ജില്ലയിൽ പ്രവേശിക്കരുത്. അഞ്ചു കേസുകളിൽ പ്രതിയായ ഈ ചെറുപ്പക്കാരന്റെ റൗഡിസം സഹിക്കവയ്യാതെ കണ്ണൂർ റേഞ്ച് ഐജിയാണ് നേരത്തെ നാട് കടത്താൻ ഉത്തരവിട്ടത്-ഇതാണ് പഴയ ബ്ലോഗുകളിൽ നിറയുന്ന വാചകം. ഇത് ശരിയാണെന്നാണ് അന്ന് കോഴിക്കോട്ടെ അന്നത്തെ പൊലീസ് അധികാരികൾ മറുനാടന് നൽകിയ സൂചന. അങ്ങനെ എങ്കിൽ കാപ്പാ കേസിൽ നടപടി നേരിട്ട വ്യക്തിയാണ് ഗവർണറുടെ വാഹന വ്യൂഹത്തെ ആക്രമിച്ചത്. ഈ വിഷയം ഗൗരവത്തോടെ ഗോവ രാജ്ഭവനും എടുത്തിട്ടുണ്ട്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹമാണെന്ന് തെറ്റിധരിച്ചാണ് ആക്രമമെന്ന് പൊലീസുകാരിൽ ചിലരോട് നികിതാസ് സമ്മതിച്ചിരുന്നു. പൊലീസിനോട് കയർക്കുകയും ചെയ്തു. ടൊയോട്ട എത്തിയോസ് ലിവയാണ് വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയത്. മുമ്പ് കാപ്പ കേസിൽ പെട്ടയാളാണ് ഇത് ചെയ്തതെങ്കിൽ ഗുരുതര കുറ്റമാണ്. അതിനിടെ സംഭവത്തിൽ പൊലീസിനോട് വിശദീകരണം ചോദിക്കാൻ കേരള രാജ്ഭവനും തീരുമാനിച്ചു. ഡിജിപിയോട് ഗവർണർ മുഹമ്മദ് ഖാൻ വിശദീകരണം ആവശ്യപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനെ ഈ വിഷയം ഗോവ രാജ്ഭവനും അറിയിച്ചിട്ടുണ്ട്. ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. ക്രിമിനൽ സ്വഭാവത്തിലാണ് ജൂലിയസ് പ്രതികരിച്ചതെന്നും സൂചനയുണ്ട്. കേന്ദ്ര ഇന്റലിജൻസും ഈ വിഷയത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗൗരവത്തിൽ തന്നെ അന്വേഷണം നടത്തേണ്ടി വരുമെന്നതാണ് സൂചന. അതിനിടെ പിഴ ഈടാക്കിയ രസീത് ചോർന്നതിൽ സിപിഎം അമർഷത്തിലാണ്. ഇക്കാര്യത്തിൽ പൊലീസിനുള്ളിൽ അന്വേഷണം നടന്നേക്കും.
സംഭവത്തിൽ വിശദ അന്വേഷണം ഗോവ രാജ്ഭവൻ ആവശ്യപ്പെടും. അങ്ങനെ വന്നാൽ കേരളാ പൊലീസിന് നടപടി എടുക്കേണ്ടി വരും. ഏത് സാഹചര്യത്തിലാണ് പിഴ ഈടാക്കി വിട്ടയച്ചത് എന്നതിൽ രാജ്ഭവൻ പൊലീസിനോട് വിശദീകരണം തേടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തേയും പ്രതിഷേധം അറിയിക്കും. അങ്ങനെ വന്നാൽ ചീഫ് സെക്രട്ടറിയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിശദീകരണം തേടിയേക്കും. കാപ്പ കേസിലെ പ്രതിയായിരുന്നു എന്ന് വന്നാൽ അത് ഗുരുതര സ്വഭാവത്തോടെ കേന്ദ്രം അതിനെ കാണും. ഗോവ ഗവർണറുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടയിലേക്കു സ്വകാര്യ കാർ കയറിയത് വൻ സുരക്ഷാ വീഴ്ചയാണ്. കാർ ഓടിച്ചു തടസ്സം സൃഷ്ടിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിഴ മാത്രം അടപ്പിച്ചു വിട്ടയച്ചു. ഞായറാഴ്ച രാത്രി 7.50ന് മാറാട് സ്വകാര്യ ചടങ്ങു കഴിഞ്ഞു ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള കോഴിക്കോട്ടെ വസതിയിലേക്കു വരുമ്പോൾ മാവൂർ റോഡിലാണ് സംഭവം. ജില്ലയിലെ സിപിഎം നേതാവിന്റെ മകൻ ജൂലിയസ് നികിതാസാണ് വാഹന വ്യൂഹത്തിനിടയിലേക്ക് കാറോടിച്ച് കയറിയത്.
മാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡിനു സമീപം അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജംക്ഷനിലാണ് സംഭവം. ഗവർണറുടെ വാഹനം കടന്നു പോയ ഉടനെ അതിനു പിന്നിലേക്കാണ് കാർ കയറിയത്. ഉടനെ പൊലീസ് സുരക്ഷാ വാഹനം നിർത്തി പൊലീസുകാർ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനു നേരെ ആക്രോശിച്ചു. പൊലീസിനോട് യുവാവും കയർത്തു. കാർ പിറകോട്ട് എടുക്കാൻ വിസമ്മതിച്ച യുവാവ് വീണ്ടും യാത്ര തുടരാൻ ശ്രമിച്ചു. ഇതോടെ യുവാവിനെ കസ്റ്റഡിയിലെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിനോടു ആവശ്യപ്പെട്ടു. തുടർന്നു കാർ പിറകിലേക്കു മാറ്റിയാണ് ഗവർണറുടെ ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗവും കടന്നു പോയത്. യുവാവിനെ കസ്റ്റഡിയിലെടുത്തു കസബ സ്റ്റേഷനിൽ എത്തിച്ചു. നടക്കാവ് പൊലീസ് എത്തി ചോദ്യം ചെയ്തു. അപ്പോഴാണു യുവാവിന്റെ സിപിഎം ബന്ധം പൊലീസ് അറിയുന്നത്.
എല്ലാം കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സഞ്ചരിച്ചതെന്ന വിലയിരുത്തലിലാണ്. പക്ഷേ കാറിലുണ്ടായിരുന്നത് ശ്രീധരൻ പിള്ളയായിരുന്നുവെന്നാണ് വസ്തുത. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സമരത്തിലാണ്. കരിങ്കൊടി പ്രകടനം നടത്തുകയാണ് എസ് എഫ് ഐ. നിലമേലിൽ എല്ലാ പരിധിയും വിട്ട സംഭവങ്ങളുണ്ടായി. ഇതിന് പിന്നാലെ സി ആർ പി എഫ് സുരക്ഷയും ആരിഫ് മുഹമ്മദ് ഖാനെത്തി. ഇസഡ് പ്ലസ് സുരക്ഷയുടെ ഭാഗമായി കമാണ്ടോകളുമുണ്ട്. എന്നാലും പ്രതിഷേധം തുടരുമെന്ന് സിപിഎം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായാണ് ഗവർണ്ണറുടെ വാഹനം കടന്നു പോകുന്നുവെന്ന് കേട്ട് പി മോഹനന്റെ മകൻ വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയത്. അതുകൊണ്ട് തന്നെ തീവ്രവാദ മോഡൽ ആക്രമണമായിരുന്നു അത്. എന്നാൽ പൊലീസ് അതിനെ പെറ്റിക്കേസാക്കി മാറ്റി.
ഒടുവിൽ യുവാവിനെതിരെ ട്രാഫിക് നിയമലംഘനത്തിനു 1,000 രൂപ പിഴ അടപ്പിച്ച് വിട്ടയച്ചു. പൊലീസ് സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നു ഡപ്യൂട്ടി കമ്മിഷണർ അനുജ് പലിവാൾ പറഞ്ഞു. സുരക്ഷാ വാഹന വ്യൂഹത്തിനിടെ സുരക്ഷ മറികടന്നു സ്വകാര്യ കാർ കയറിയ സംഭവം അന്വേഷിക്കുമെന്നു ഗോവ രാജ്ഭവൻ ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷാ വാഹന വ്യൂഹത്തിനിടെ സുരക്ഷ മറികടന്നു സ്വകാര്യ കാർ കയറിയ സംഭവം അന്വേഷിക്കുമെന്നു ഗോവ രാജ്ഭവൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനിടെയാണ് കാറിന് പിഴയടച്ചു വിട്ടയച്ചുവെന്ന വാർത്തയും പുറത്തു വരുന്നത്. ഗവർണറുടെ വാഹനത്തിലേക്ക് നടന്നത് തീവ്രവാദ മോഡൽ ആക്രമണമായിരുന്നു. ഇടിച്ചു കയറ്റിയ ആളിനെ അറസ്റ്റു ചെയ്ത് വൈദ്യ പരിശോധനയ്ക്ക് പോലും പൊലീസ് തയ്യറായില്ല.
ഗവർണ്ണറുടെ വാഹന വ്യൂഹത്തിന് സുശക്തമായ സുരക്ഷാ സംവിധാനമാണുള്ളത്. ഇതിലേക്ക് ബോധപൂർവ്വം നടത്തിയ ആക്രമണമായിരുന്നു മോഹനന്റെ മകൻ നടത്തിയത്. സിപിഎം നേതൃത്വം അതിശക്തമായ സമ്മർദ്ദം ഈ വിഷയത്തിൽ നടത്തിയെന്നാണ് സൂചന. ഗോവ രാജ്ഭവൻ സംഭവം സ്ഥിരീകരിച്ചു, അന്വേഷണം ആവശ്യപ്പെടുമെന്നാണ് വിവരം. ഗുരുതര നിയമലംഘനത്തിൽ കേസെടുക്കാത്തതിന്റെ കാരണം പൊലീസിൽ നിന്ന് ലഭ്യമായിട്ടില്ല.