പെരുമ്പാവൂർ: പെരുമ്പാവുരിൽ കോളജ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ കയറിയാണ് ഒഡീഷക്കാരനായ ബിജു കൊലപ്പെടുത്തിയത്. വീട്ടിൽ നിന്ന് തന്നെ കത്തിയെടുത്ത് പെൺകുട്ടിയെ കഴുത്തിന് കുത്തുകയായിരുന്നു. വീട്ടിനുള്ളിൽ വച്ച് കഴുത്തിന് ആഴത്തിലുള്ള രണ്ട് കുത്താണ് നിമിഷയ്ക്ക് ഏറ്റത്. കഴുത്ത് അറക്കപ്പെട്ട നിലയിൽ യുവതി നിലവളിച്ചു കൊണ്ട് വീട്ടിന് പുറത്തേക്ക് ഓടിയെത്തിയപ്പോഴാണ് അക്രമം പുറംലോകം അറിയുന്നത്. എറണാകുളം വാഴക്കുളത്ത് ബിരുദ വിദ്യാർത്ഥിയായ നിമിഷ തമ്പിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തമാണ് കോടതി വിധിക്കുന്നത്. മുർഷിദാബാദ് സ്വദേശി ബിജു മൊല്ലയെയാണ് പറവൂർ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തത്തിന് പുറമേ പ്രതിക്ക് മൂന്നു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. മറ്റ് രണ്ട് വകുപ്പുകളിലായി ഏഴ് വർഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഒന്നിച്ചനുഭവിച്ചാൽ മതി.

2018 ജൂലൈ 30നാണ് മോഷണശ്രമത്തിനിടെയാണ് എറണാകുളം അമ്പുനാട് സ്വദേശിയും നിയമ ബിരുദ വിദ്യാർത്ഥിയുമായ നിമിഷ തമ്പിയെ പ്രതി കൊലപ്പെടുത്തിയത്. അമ്മൂമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ തടയുന്നതിനിടെയാണ് നിമിഷയെ കഴുത്തറുത്തുകൊലപ്പെടുത്തിയത്. നിമിഷയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവിനെയും പ്രതി കുത്തിപരിക്കേൽപ്പിച്ചിരുന്നു. എറണാകുളം തടയിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ചുള്ള കവർച്ച, അതിക്രമിച്ച് കയറൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി അന്തിനാട്ട് വീട്ടിൽ തമ്പിയുടെ മകൾ നിമിഷയുടെ മരണത്തിന് കാരണം പെരുമ്പാവൂരിൽ ക്രിമിനലുകൾ പെരുകുന്നതുമൂലമാണെന്നാണ് വിലയിരുത്തൽ അന്നുയർന്നിരുന്നു. വീടിന് സമീപം ജോലി ചെയ്യുകയായിരുന്ന ലോഡിങ് തൊഴിലാളികളാണ് നിമിഷയെ ആശുപത്രിയിൽ എത്തിച്ചത്. ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ് തമ്പി. മോഷണത്തിന് വേണ്ടിയാണ് ബിജു വീട്ടിലേക്ക് അക്രമിച്ച് കയറിയത്. നിമിഷയുടെ വല്യമ്മച്ചിയുടെ മാല മോഷ്ടിക്കാനായിരുന്നു ശ്രമം. ഇത് നടക്കുകയും ചെയ്തു. മാലയുമായി ഓടുന്ന ബിജുവിനെ നിമിഷ തടഞ്ഞു. ഇതിനിടെ നിമിഷയ്ക്ക് കുത്തേറ്റു. പരിക്കുമായി വീടിന് മുന്നിലെത്തിയ യുവതി അപ്പോഴും നിലവിളിച്ചു. ഈ നിലവളി കേട്ടാണ് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന അച്ഛന്റെ സഹോദരൻ ഓടിയെത്തിയത്. അപ്പോഴേക്കും അക്രമകാരിയായ ബിജു യുവതിയെ വീണ്ടും ആക്രമിക്കാൻ മുതിർന്നു. ഇത് തടയാൻ വലിയച്ഛൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിനും കുത്തേറ്റു. അയൽവാസികളും ഓടിയെത്തി. എന്നാൽ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചവരെ എല്ലാം കുത്തി മലർത്താനായിരുന്നു ബിജുവിന്റെ ശ്രമം.

അപ്രതീക്ഷിത നീക്കത്തിൽ ആദ്യം എന്ത് ചെയ്യണമെന്ന് അറിയാതെ ഏവരും പകച്ചു. അപ്പോഴേക്കും നിമിഷ രക്തം വാർന്ന് കുഴഞ്ഞു വീണു. വരാന്തയിൽ തന്നെ മരണം സംഭവിച്ചു. അപ്പോഴും ജീവനുണ്ടാകുമെന്ന പ്രതീക്ഷയിൽ നിമിഷയുമായി ആശുപത്രിയിലേക്ക് കുതിച്ചു. എന്നാൽ ആശുപത്രിയിലെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. വല്യച്ഛൻ ഏലിയാസിന് മാത്രമാണ് ബിജുവിന്റെ അക്രമത്തിൽ പരിക്കേറ്റത്. അച്ചൻ തമ്പിക്കും അയൽവാസിക്കും അമ്മയ്ക്കും മറ്റു ബന്ധുക്കൾക്കുമൊന്ും പരിക്കേറ്റു. കഴുത്തിൽ ആഴത്തിനുണ്ടായ രണ്ട് മുറിവുകളാണ് കൊലയ്ക്ക് കാരണം. മോഷണത്തിനിടെ പിടിവലിയായപ്പോൾ ആയുധവും വീട്ടിനുള്ളിൽ നിന്ന് തന്നെ ബിജു കൈക്കലാക്കിയെന്നാണ് സൂചന.

വിദ്യാർത്ഥിയുടെ വീടിന് സമീപം താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായിരുന്നു ബിജു. നിയമ വിദ്യാർത്ഥിയായ പെൺകുട്ടി ജിഷ വീട്ടിനുള്ളിൽ കൊല്ലപ്പെട്ടതിന് സമാനമായ സംഭവമായാണ് പെരുമ്പാവൂരുകാർ ഈ കൊലപാതകത്തെ കാണുന്നത്.