- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നര വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് മാരക പരിക്ക്; ആരോഗ്യാവസ്ഥ മോശമായതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്തി; കുഞ്ഞിനു എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് മാതാപിതാക്കൾ; ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റത് എങ്ങനെ? പരാതി നൽകാതെ ഒളിച്ചു കളിക്കുന്ന മാതാപിതാക്കൾ എന്താണ് മറച്ചു വെയ്ക്കുന്നത്?
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഒന്നരവയസ്സുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം പരിക്കു പറ്റിയതായുള്ള വാർത്ത കഴിഞ്ഞദിവസമാണ് പുറത്തു വന്നത്. ആന്തരികാവയവങ്ങൾക്കു പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിക്ക് എങ്ങനെയാണ് പരിക്കു പറ്റിയതെന്ന കാര്യത്തിൽ വലിയ ദുരൂഹതയാണ് നിലനിൽക്കുന്നത്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിരിക്കുകയാണ്. ആന്തരികാവയങ്ങളിലെ പരിക്ക് ഗുരുതരമാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകാതെ ഒളിച്ചു കളിക്കുന്നത് എന്താണെന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു വരുന്നത്.
ഗുരുതരാവസ്ഥയിൽ കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ആണ്. കുഞ്ഞ് നിലവിൽ പീഡിയാട്രിക് ഐ സി യുവിലാണ് ചികിത്സയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം സംഭവത്തിൽ വലിയ ദുരൂഹത നിലനിൽക്കുന്നതായാണ് സൂചനകൾ. കുഞ്ഞിന് എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നാണ് മാതാപിതാക്കളുടെ വിശദീകരണം. മാത്രമല്ല പൊലീസിൽ പരാതി നൽകാനും മാതാപിതാക്കൾ തയ്യാറായിട്ടില്ലെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.
കുഞ്ഞ് പരിക്കുപറ്റി ഗുരുതരാവസ്ഥയിലായിട്ടും മാതാപിതാക്കൾ പരാതി നൽകാൻ മടിക്കുന്നതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് സന്നദ്ധ സംഘടനകളുടെയും ആവശ്യം. മാതാപിതാക്കൾ പരാതി നൽകാത്തത് കുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ എന്തോ മറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഈ മാസം 22 നാണ് സ്വകാര്യ ഭാഗങ്ങളിലടക്കം പരുക്കേറ്റ നിലയിൽ ഒന്നര വയസുകാരിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനയിൽ കുട്ടിക്ക് ഏറ്റ പരിക്കുകൾ ഗൗരവമുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഡോക്ടർമാർ ഇക്കാര്യം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചത്. കുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ പരാതി നൽകാനും ഡോക്ടർമാർ മാതാപിതാക്കളോട് നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ തങ്ങൾക്ക് പരാതിയില്ലെന്ന നിലപാടിലായിരുന്നു കുട്ടിയുടെ മാതാപിതാക്കൾ. തുടർന്നാണ് വിഷയത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയത്.
അതേസമയം കുട്ടിയുടെ ആരോഗ്യാവസ്ഥ മോശമായതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. കുടൽ ഉൾപ്പെടെ കുട്ടിയുടെ ആന്തരിക അവയവങ്ങൾക്കും മലദ്വാരത്തിനും പരിക്കുണ്ടെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. അടിയന്തര നടപടി സ്വീകരിക്കാൻ പന്നിയങ്കര പൊലീസിന് നിർദ്ദേശം നൽകിയതായി ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.
മെഡിക്കൽ കോളജ് അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം. കുടുംബം പരാതി നൽകാത്തത് സംഭവത്തിൽ ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റത് എങ്ങനെ എന്ന കാര്യത്തിൽ ക്യത്യമായ വിവരം നൽകാനും കുടുംബത്തിന് ആയിട്ടില്ലെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.
അതേസമയം പരിക്കേറ്റതിന്റെ ഫലമായ ആന്തരികാവയങ്ങൾ തകർന്നുപോയതിനാൽ അടിയന്തരമായി ശസ്ത്രക്രിയ നടത്തിയിരുന്നു. കുടലിലും മലദ്വാരത്തിനുംവരെ പരിക്കേറ്റിട്ടുണ്ട്. കൊളോസ്റ്റമി ശസ്ത്രക്രിയയ്ക്ക് വിധേയയായ കുട്ടി പീഡിയാട്രിക് ഐ.സി.യു.വിൽ ചികിത്സയിലാണെന്നാണ് വിവരം.
അതേസമയം സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്ക് അറിയില്ലെന്നും പരാതിയില്ലെന്നുമാണ് വീട്ടുകാരുടെ നിലപാട്. തുടർന്ന് ആശുപത്രി അധികൃതർ തന്നെ പന്നിയങ്കര പൊലീസിലേക്ക് വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതർ രണ്ടുതവണ റിപ്പോർട്ടു ചെയ്യുകയായിരുന്നു.
കുട്ടിയുടെ ബന്ധുക്കളുടെയും ബന്ധപ്പെട്ട എല്ലാവരുടെയും മൊഴിയെടുത്തതായി പന്നിയങ്കര പൊലീസ് അറിയിച്ചു. കേസെടുക്കാൻ തക്കതായ ഒന്നും കണ്ടെത്തിയിട്ടില്ല. മെഡിക്കൽ കോളേജ് അധികൃതരെ എല്ലാ വിവരങ്ങളും ധരിപ്പിച്ചിട്ടുണ്ട്. അവർ എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ അറിയിച്ചിട്ടില്ലെന്നും പൊലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.