- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ വെബ് സൈറ്റ് വഴി പയ്യന്നൂർ സ്വദേശിനിയിൽ തട്ടിയെടുത്തത് ലക്ഷങ്ങൾ; ആമസോണിന്റെ പേരിൽ വ്യാജമായി നിർമ്മിച്ചു തട്ടിപ്പു നടത്തി; ടാസ്ക്കുകൾക്ക് പിന്നാലെ പോയ 22 കാരി വെട്ടിലായി; കാഷ്ബാക്ക് ഓഫറുകളിൽ വിശ്വസിച്ച് മൊബൈൽ റീചാർജ് ചെയ്തപ്പോൾ പണം പോയി; കേസെടുത്തു പൊലീസ്
കണ്ണൂർ: ടാസ്‌ക് നൽകി പയ്യന്നൂർ സ്വദേശിനിയായ യുവതിയുടെ പണം ഓൺ ലൈൻതട്ടിപ്പു സംഘം കവർന്നതായി പരാതി., ആമസോൺ കമ്പിനിയുടെ പേരിലുള്ള വെബ് സൈറ്റിലൂടെയാണ് പണം കവർന്നത്. പയ്യന്നൂർ സ്വദേശിനിയായ 22 വയസുകാരിക്കാണ് ലക്ഷങ്ങൾ നഷ്്ടമായത്. ആമസോണിന്റെ പേരിൽ വ്യാജമായി നിർമ്മിച്ച വെബ് സൈറ്റിൽ കയറിയ യുവതി ഒരു പ്രത്യേക നമ്പർകാണുകയും അതിന്റെ ലിങ്കിൽ കയറി പരിശോധിക്കുകയായിരുന്നു.
ഈ ലിങ്കിൽ നിന്നും പിന്നീട് ടാസ്്കുകൾ ഓരോന്നായി ഇവർക്ക് വരാൻ തുടങ്ങി. 900രൂപയ്ക്ക് ആദ്യം മൊബൈൽ ഫോൺ റീചാർജ് ചെയ്തു ആദ്യടാസ്‌ക് പൂർത്തിയാക്കിയാൽ 1260 കാഷ് ബാക്കായി ലഭിക്കുമെന്നായിരുന്നു ഓഫർ. യുവതി റീചാർജ് ചെയ്തപ്പോൾ ഈ പണം ലഭിക്കുകയും ചെയ്തു. പിന്നീട് ടാസ്‌കുകൾ ഒന്നൊന്നായി കടന്നുവന്നെങ്കിലും പണം തിരിച്ചുവന്നില്ലെന്നു മാത്രമല്ല മോഹനവാഗ്ദ്ധാനങ്ങൾ കൂടിയും വന്നു.
കഴിഞ്ഞ ജൂലൈ 12 മുതൽ 23 ദിവസങ്ങളിലായി ഫോൺ, ഗൂഗിൾ പേ, വാട്സ് ആപ്പ്, പേടി എം എന്നിവയുടെ പരാതിക്കാരിയുടെ പേരിലുള്ള തമിഴ്‌നാട് മെർക്കന്റർ ബാങ്കിന്റെ പയ്യന്നൂർ ശാഖയിലെ അക്കൗണ്ടിൽ നിന്നും 1,78,409 ്രൂപയാണ്. നിർദ്ദേശ പ്രകാരമുള്ള ടാസ്‌ക്കുകൾ പൂർത്തീകരിച്ചിട്ടും കമ്പിനി വാഗ്ദ്ധാനം ചെയ്ത തുക ലഭിക്കാത്ത വിവരം പരാതിക്കാരി അറിയിച്ചപ്പോൾ 37,782- കൂടി അടയ്ക്കണമെന്ന നിർദ്ദേശമാണ് വന്നതെന്നു പരാതിയിൽ പറയുന്നു.
സംശയം തോന്നി കൂടുതലായി പരിശോധിച്ചപ്പോഴാണ് ആമസോൺ കമ്പിനിയുടെ പേരിലുള്ള വ്യാജ വെബ് സൈറ്റാണിതെന്നു വ്യക്തമായതായി പരാതിക്കാരി പറയുന്നു. ഈ പരാതിയിലാണ് പയ്യന്നൂർ പൊലിസ് കേസെടുത്തത്. എന്നാൽ സൈബർ പൊലിസ് അന്വേഷണം തുടങ്ങിയതോടെ ഈ വെബ് സൈറ്റ് മരവിപ്പിച്ചിരിക്കുകയാണ്. യുവതിയുമായി കോൺടാക്റ്റ് പുലർത്തിയ വാട്സ് ആപ്പ് നമ്പറും നിർജീവമാണ്.
മറുനാടന് മലയാളി ബ്യൂറോ