തൊടുപുഴ: യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് കുടുംബം തകർമെന്നുള്ള ഭീഷണിയെത്തുടർന്നെന്ന് സൂചന. പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോൾ കിട്ടിയത് ബ്ലാങ്ക് ചെക്കുകളും രേഖകളും. കൊള്ളപ്പലിശക്കാരൻ പൊലീസ് പിടിയിൽ. കിഴക്കുംഭാഗത്ത് അഞ്ജരിപാറ വീട്ടിൽ ജോസഫ് മാർട്ടിനെ (22)നെയാണ് സംഭവത്തിൽ തൊടുപുഴ പൊലീസ് അറ്സറ്റുചെയ്തിട്ടുള്ളത്. തൊടുപുഴ ഡിവൈഎസ്‌പി എം ആർ ബാബുവിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് ജോസഫിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്.

പ്രദേശവാസിയായ വിഷ്ണുരാജ് ജോസഫിന്റെ ഭീഷണിയെത്തുടർന്ന് കഴിഞ്ഞ ദിവസം വിഷം കഴിച്ച് അവശനിലയിലായിരുന്നു. ഇയാൾ ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികത്സയിലാണ്. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയിലും എത്തിയിരുന്നു. തുടർന്നാണ് ഇന്ന് ജോസഫിന്റെ വീട്ടിൽ പൊലീസ് റെയ്ഡിനെത്തിയത്. പലിശ ഇനത്തിൽ സ്വരൂപിച്ച ഒരു ലക്ഷത്തിമുപ്പത്തി ഏഴായിരത്തിനാനൂറു രൂപയും റെയ്ഡിൽ കണ്ടെടുത്തു. രൂപയും കണ്ടെടുത്തു.

തമിഴ്‌നാട്ടുകാരനായ വട്ടപ്പലിശക്കാരനിൽ നിന്നും 10 ശതമാനം പലിശക്ക് വൻതുക വാങ്ങി. 12 ശതമാനം പലിശയ്ക്ക് ആവശ്യക്കാർക്ക് പണം കൊടുത്ത് പുത്തൻ പണക്കാരനാകാനുള്ള ജോഫിന്റെ മോഹമാണ് പൊലീസ് ഇടപെടലിൽ പൊലിഞ്ഞത്. തൊടുപുഴ അൽസർ പോളിടെക്‌നിക് കോളേജിൽ വിദ്യാർത്ഥിയായ ജോസഫ്
പലചരക്ക് വിൽപ്പനശാല നടത്തിവരുന്ന പിതാവിൽ നിന്നുമാണ് ബിസിനസിന്റെ ബാലപാഠങ്ങൾ കൗമാരത്തിലെ മനസിലാക്കിയിരുന്നെന്നാണ് പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുള്ളത്.

ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ കഴിയുന്ന വിഷ്ണുരാജിൽ നിന്നും വാങ്ങി സൂക്ഷിച്ച രണ്ട് ബ്ലാങ്ക് ചെക്കുകളും പൊലീസ് റെയ്ഡിൽ കണ്ടെടുത്തു. ഇതോടെ ആത്മഹത്യശ്രമത്തിലും ജോസഫിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നുള്ളത് പൊലീസിന് വ്യക്തമായിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വഴിക്കും അന്വേഷണം ഉണ്ടാവുമെന്നാണ് സൂചന.

റെയ്ഡിൽ സിഐ വിഷ്ണുകുമാർ, എസ്ഐ മാരായ അജയകുമാർ ജി,സിദ്ദീഖ് അബ്ദുൽ ഖാദർ, രജനീഷ്, റെജി, ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.