- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ലില സംഘമുക്കിലെ തട്ടിക്കൊണ്ടു പോകൽ ശ്രമത്തെ പൊലീസ് ഗൗരവത്തോടെ എടുത്തു; ആ വീട്ടിലെ അമ്മയും മകളും പറഞ്ഞത് അനുസരിച്ച് രേഖാ ചിത്രവും റെഡി; കൊല്ലം ആശ്രാമത്ത് എത്തിയത് ഈ യുവതിയോ? അന്വേഷകർക്ക് ഒന്നിലും വ്യക്തതയില്ല
കൊല്ലം: ഓയൂർ കേസിലെ സ്ത്രീയുടെ രേഖാ ചിത്രവും പുറത്ത്. ഇനി അന്വേഷണം പുതിയ തലത്തിലെത്തുമെന്നാണ് സൂചന. രേഖ ചിത്രത്തിലുള്ള സ്ത്രീയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. നേരത്തെ പ്രതിയുടെ രേഖാ ചിത്രവും പുറത്തു വന്നു. സംഘമുക്കിലെ തട്ടിക്കൊണ്ടു പോകൽ ശ്രമത്തിൽ നിന്നാണ് രേഖാ ചിത്രം പുറത്തു വന്നത്. ഈ രേഖാ ചിത്രം ഓയൂരിൽ നിന്നും തട്ടിക്കൊണ്ടു പോയ കുട്ടിയെ പൊലീസ് കാണിക്കും. കുട്ടി സ്ഥിരീകരിച്ചാൽ രേഖാ ചിത്രത്തിലെ സ്ത്രീയാണ് തട്ടിക്കൊണ്ടു പോകലിലുള്ളതെന്ന് ഉറപ്പിക്കും.
ഓയൂരിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ തിങ്കളാഴ്ച മറ്റൊരു തട്ടിക്കൊണ്ടുപോകൽ ശ്രമം കൂടി നടന്നുവെന്നാണ് പരാതി. സൈനികൻ ബിജുവിന്റെ വീട്ടിൽ അജ്ഞാത സംഘമെത്തിയെന്നാണ് പരാതി. ബഹളം വെച്ചപ്പോൾ ഇവർ രക്ഷപ്പെട്ടെന്നും വീട്ടമ്മ പറയുന്നു. രാവിലെ 8.30 നായിരുന്നു സംഭവം. മകൾ വീടിന് പുറത്തേക്ക് വന്നപ്പോൾ തലയിൽ മുഖം മറച്ചൊരു സ്ത്രീയും ഒരു പുരുക്ഷനും വീടിന് പരിസരത്ത് നിക്കുന്നത് കണ്ടത്. ആരാണ് എന്ന് ഉറക്കെ ചോദിച്ചപ്പോൾ അവർ ഓടി പോയെന്നും വീട്ടമ്മ ചിത്ര പറയുന്നു. ഉടൻ തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചെന്നും വീട്ടമ്മ പറഞ്ഞു. രണ്ടര വയസുള്ള ഇളയ മകനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം എത്തിയതെന്നാണ് കരുതുന്നതെന്നും ഇവർ പറയുന്നു. ഈ കുടുംബത്തിൽ നിന്നുള്ള വിവരം വച്ചാണ് രേഖാ ചിത്രം തയ്യാറാക്കിയത്.
നല്ലില സംഘമുക്കിലായിരുന്നു ഈ സംഭവം. കണ്ണനെല്ലൂർ പൊലീസിന് കുടുംബം പരാതിയും നൽകി. 'രണ്ടര വയസുള്ള എന്റെ മോനെ തട്ടിക്കൊണ്ടുപോകാനാണ് അവർ വന്നത്, മൂത്ത കുട്ടി ഉറക്കെ സംസാരിച്ചതോടെ ഓടി രക്ഷപെട്ടു'-ഇതാണ് ചിത്ര പറയുന്നു. തലയിൽ ഷാളിട്ട സ്ത്രീയായിരുന്നു കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ചത്. സ്‌കൂട്ടറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. അപ്പോൾ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പതിനൊന്ന് മണിയോടെ പൊലീസ് എത്തി. വീട്ടിലെ കുട്ടിയാണ് ആ സ്ത്രീയെ കണ്ടത്. കാണാൻ കൊള്ളാവുന്ന ഏതാണ്ട് 35 വയസ്സു പ്രായമുള്ള സ്ത്രീയാണ് എത്തിയത്. കുറച്ചു പൊക്കമുണ്ട്. മെലിഞ്ഞ ശരീര പ്രകൃതമാണെന്നും കണ്ട കുട്ടി പറയുന്നു. ഇതെല്ലാം പരിഗണിച്ചാണ് സ്ത്രീയുടെ രേഖാ ചിത്രം തയ്യാറാക്കിയത്.
ഓയൂരിലെ പെൺകുട്ടിയെ കണ്ടെത്തിയത് ആശ്വാസമായെങ്കിലും സംഭവത്തിലെ ദുരൂഹത ഇനിയും നീങ്ങുന്നില്ല. പ്രതികളെപ്പറ്റി ചില അഭ്യൂഹങ്ങൾ ഉള്ളതല്ലാതെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഒരുദിവസം പിന്നിട്ടിട്ടും പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതികളെല്ലാം കാണാമറയത്താണ്. പ്രതികൾ ആരാണ്, അവരുടെ ഉദ്ദേശ്യമെന്തായിരുന്നു, പണത്തിനുവേണ്ടിയാണോ കൃത്യം ചെയ്തത് തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്. ഇതിനിടെയാണ് രേഖാ ചിത്രം പുറത്തു വന്നത്. ഓയൂരിൽ നിന്നും പത്ത് കിലോമീറ്റർ അകലെയാണ് സംഘമുക്ക്. ഇവിടെ നടന്ന തട്ടിക്കൊണ്ടു പോകലിൽ രേഖാ ചിത്രം തയ്യാറാക്കേണ്ടതിന്റെ ആവശ്യകത മറുനാടൻ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പൊലീസിന് ഇപ്പോഴും ഓയൂരിലെ തട്ടിക്കൊണ്ടു പോകലിൽ വ്യക്തതയൊന്നുമില്ല. ഇതിനിടെ പല അഭ്യൂഹങ്ങളും മാധ്യമങ്ങളിലൂടെ ചർച്ചയാകുന്നുണ്ട്.
പട്ടാപ്പകൽ കുട്ടിയെ തട്ടിയെടുത്ത ക്രിമിനൽസംഘം പട്ടാപ്പകൽ പൊലീസിന്റെ മുന്നിലൂടെ നഗരമധ്യത്തിൽതന്നെ കുട്ടിയെ ഉപേക്ഷിക്കുകയും ചെയ്തു. ഒരു സ്ത്രീയാണ് കുട്ടിയെ ആശ്രാമം മൈതാനത്തെ തിരക്കിനിടയിൽ ഓട്ടോയിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇവരെക്കുറിച്ച് പൊലീസിനു സൂചനലഭിച്ചതായി പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. കുട്ടിയെ ഇതിനകം കണ്ടെത്താനായെങ്കിലും ഒരു ദിവസം കഴിഞ്ഞിട്ടും പ്രതികളിലേക്ക് എത്താനാകാത്തതിൽ പ്രതിഷേധമുണ്ട്. അതിനിടെയാണ് സ്ത്രീയുടെ രേഖാ ചിത്രം പുറത്തു വരുന്നത്.
പ്രതികളിലൊരാളുടേതെന്നപേരിൽ പൊലീസ് തയ്യാറാക്കിയ രേഖാചിത്രം പ്രചരിച്ചതോടെ രൂപസാദൃശ്യമുള്ളവരെ കണ്ടിടങ്ങളിൽനിന്നെല്ലാം വിളികളെത്തി. വാഹനനമ്പറുകൾ പരിശോധിച്ചും സംശയമുള്ളവരെ ചോദ്യംചെയ്യാൻ വിളിപ്പിച്ചും പൊലീസ് കുഴങ്ങി. വാഹനത്തിനുള്ളിലിരിക്കുന്ന യാത്രക്കാരെപ്പോലും തിരിച്ചറിയാൻ കഴിയുന്ന എ.ഐ. ക്യാമറകൾനിറഞ്ഞ റോഡുകൾക്കിടയിലൂടെ സംഘം പാരിപ്പള്ളിയിലും കൊല്ലത്തും യഥേഷ്ടം സഞ്ചരിക്കുകയും കടകളിൽനിന്ന് ഭക്ഷണസാധനങ്ങൾ വാങ്ങുകയും ചെയ്തുവെന്നാണ് സൂചന. അതിനിടെയാണ് രേഖാ ചിത്രം പുറത്തു വരുന്നത്.
ഓയൂരിൽ ചൊവ്വാഴ്ച വൈകീട്ട് കുട്ടിയും സഹോദരനും ട്യൂഷനുപോകവേ, വെള്ളക്കാറിലെത്തിയ പ്രതികൾ കുട്ടികളെ വിളിച്ച് അമ്മയ്ക്ക് കൊടുക്കാൻ പറഞ്ഞ് ഒരു കടലാസ് കൊടുക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയെ കാറിനകത്തേക്ക് ബലമായി കയറ്റി. ഈ സമയത്ത് സഹോദരൻ കാറിലുണ്ടായിരുന്ന സ്ത്രീയെ കൈയിലിരുന്ന വടികൊണ്ട് അടിച്ചു. സ്ത്രീ ആ വടി വാങ്ങി സഹോദരനെയും അടിച്ചു. പിന്നീട് ആൺകുട്ടിയെ തള്ളിയിട്ട് പ്രതികൾ പെൺകുട്ടിയെയും കൊണ്ട് കടന്നുകളയുകയായിരുന്നു.
കാറിൽവെച്ച് പെൺകുട്ടി കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു. പിന്നീട് കുട്ടിയെ ഒരുവീട്ടിൽ കൊണ്ടുചെന്നാക്കി. ഭക്ഷണം നൽകുകയും രാത്രി ലാപ്‌ടോപ്പിൽ കാർട്ടൂൺ കാണാൻ അനുവദിക്കുകയും ചെയ്തു. രാവിലെ വാഹനത്തിൽ ചിന്നക്കടയിലെത്തിച്ചു. ഇത് നീലവാഹനം ആണെന്നാണ് സംശയം.
മറുനാടന് മലയാളി ബ്യൂറോ