- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തശ്ശിയുടെ ശ്രദ്ധയകറ്റാൻ വന്ന ഫോൺ വിളിയിലും അന്വേഷണം; വീടുമായി അടുപ്പമുള്ളവരെ സംശയമെന്ന സൂചന പൊലീസ് നൽകുന്നുവെന്ന് റിപ്പോർട്ട്; കുഴിയം സ്വദേശിയെ പിടികൂടിയെന്ന അമൃതാ ടിവി വാർത്തയ്ക്ക് സ്ഥിരീകരണമില്ല; പിന്നിൽ ക്വട്ടേഷൻ സംഘം; ഇപ്പോഴും കേരളത്തെ നടുക്കിയ തട്ടിക്കൊണ്ടു പോകൽ ചിത്രം അവ്യക്തം
കൊല്ലം: ഓയൂരിലെ പെൺകുട്ടിയെ കണ്ടെത്തിയെങ്കിലും അവളെ തട്ടിക്കൊണ്ടുപോയതാരെന്ന ചോദ്യത്തിനു പൊലീസിന് കൃത്യമായ ഉത്തരമില്ല. 3 ജില്ലകളിൽ പഴുതടച്ചു പരിശോധിച്ചെന്ന് അവകാശപ്പെടുന്ന പൊലീസിനെ ഇരുട്ടിലാക്കി, പ്രതികൾ പുറത്തുനിൽക്കുന്നുവെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ സംഭവച്ചിൽ കുഴിയം സ്വദേശിയായ ക്രിമിനൽ അറസ്റ്റിലായെന്ന് അമൃതാ ടിവി വാർത്ത നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോഴും സ്ഥിരീകരണമില്ല. തട്ടിക്കൊണ്ടു പോകലിന്റെ കാരണം അറിയില്ലെന്നാണ് പൊലീസ് പറയുന്നത്.
വീടുമായി അടുത്ത ബന്ധമുള്ളവരാണു കൃത്യത്തിനു പിന്നിലെന്നാണു പൊലീസ് നൽകുന്ന സൂചന. യുവതി ഉൾപ്പെടെ 2 പേർ നിരീക്ഷണത്തിലാണ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്‌തേക്കും. ക്വട്ടേഷൻ സംഘമാണു തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നും പൊലീസ് പറയുന്നുവെന്നാണ് മനോരമ വാർത്ത. കുട്ടിയെ കിട്ടിയതോടെ മാധ്യമ ശ്രദ്ധയും ഓയൂരിലെ തട്ടിക്കൊണ്ട് പോകലിൽ നിന്നും മാറിയിട്ടുണ്ട്. കൂടുതൽ സിസിടിവി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. ആരും കസ്റ്റഡിയിൽ പോലുമില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. എന്നാൽ രേഖാചിത്രവുമായി സാമ്യമുള്ള ക്രിമിനൽ പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് തന്നെയാണ് സൂചന.
കഴിഞ്ഞയാഴ്ച 2 തവണ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഈ സമയത്തൊക്കെയും മുത്തശ്ശിയാണ് കുട്ടികളെ വീടിനു തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലേക്കു ട്യൂഷനു കൊണ്ടുവിട്ടിരുന്നത്. അവരുടെ സാന്നിധ്യത്തിൽ തട്ടിക്കൊണ്ടുപോകാൻ പ്രയാസമാണെന്നു കരുതിയാവാം ശ്രമം ഉപേക്ഷിച്ചത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ ദിവസങ്ങളായി വീടിന്റെ പരിസരത്തു പലപ്പോഴും പാർക്കു ചെയ്തിരുന്നതായി മൊഴികളുണ്ട്. തക്കം പാർത്തു കിടന്നതാകാം എന്നാണു നിഗമനമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ.
27നു വൈകിട്ടും മുത്തശ്ശിക്കൊപ്പമാണു കുട്ടികൾ ട്യൂഷനായി പുറത്തേക്കിറങ്ങിയത്. എന്നാൽ, ആ സമയത്ത് ഇവരുടെ ഫോണിലേക്ക് ഒരു മിസ്ഡ് കോൾ വന്നു. വിളിച്ചത് ആരെന്ന് അറിയാനായി ഫോൺ നോക്കുമ്പോഴാണു കുട്ടികൾ ട്യൂഷനെടുക്കുന്ന വീട്ടിലേക്കു പോയത്. മുത്തശ്ശിയുടെ ശ്രദ്ധ അകറ്റാനുള്ള സംഘത്തിന്റെ ശ്രമം ഒരു പരിധി വരെ വിജയിച്ചു. സൂക്ഷ്മമായ ആസൂത്രണമാണു ക്വട്ടേഷൻ സംഘമാണു കുറ്റകൃത്യത്തിനു പിന്നിലെന്ന നിഗമനത്തിൽ പൊലീസിനെ എത്തിച്ചത്. കുട്ടിയിൽനിന്നു ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലാകും തുടരന്വേഷണം. 6 വയസ്സുള്ള കുട്ടിയിൽനിന്നു ലഭിക്കുന്ന ചെറിയ വിവരങ്ങളും തുടരന്വേഷണത്തിൽ സഹായിക്കുമെന്ന പ്രതീക്ഷയിലാണു പൊലീസ്.
അതിനിടെ കൊല്ലം ഞെക്കാട്ടെ സ്ത്രീയ്ക്ക് അബി?ഗേലിനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ച് പൊലീസ് രംഗത്തു വന്നു. തട്ടിക്കൊണ്ടുപോയെന്ന് സംശയിച്ച സ്ത്രീയുടെ ഫോട്ടോ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞില്ലെന്നാണ് വിവരം. ഇവരുടെ വീട്ടിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. എന്നാൽ ഓട്ടോ ഡ്രൈവർ ഉൾപ്പെടെ തിരിച്ചറിയാത്ത സാഹചര്യത്തിൽ ഞെക്കാട്ടെ വാടകവീട്ടിലെ സ്ത്രീക്ക് കേസുമായി ബന്ധമില്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, തിരുവനന്തപുരം- കൊല്ലം അതിർത്തി മേഖലകളിൽ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.
കല്ലമ്പലം ഞെക്കാട്ടെ വീട്ടിലായിരുന്നു പരിശോധന. ഈ വീട്ടിൽ താമസിച്ചുവരുന്ന സ്ത്രീയെക്കുറിച്ച് പൊലീസ് അന്വേഷിച്ചു. ചിട്ടിയുൾപ്പെടെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നയാളാണ് സ്ത്രീയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ഈ വീട്ടിൽ കഴിഞ്ഞ നാല് ദിവസമായി ആളില്ലെന്നാണ് വീട്ടുടമ പറഞ്ഞത്. നാല് ദിവസമായി അവരെ കാണാനില്ല. ഇവർക്ക് ലോട്ടറി കച്ചവടവുമുണ്ടെന്ന് വീട്ടുടമയുടെ മൊഴിയിലുണ്ട്.
അതിനിടെ, സ്ത്രീയുടെ ഫോട്ടോ കുട്ടിയെ കാണിക്കാനായി കൊല്ലത്തേക്ക് കൊണ്ടുപോയിരുന്നു. കുട്ടിയെ കാണിച്ച് സ്ഥിരീകരിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. ഇതിനിടെയാണ് ഡ്രൈവർ സ്ത്രീയെ അറിയില്ലെന്ന് വ്യക്തമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ