- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും ലൈംഗിക വൈകൃത വീഡിയോകളും നിരന്തരം കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത യുവാവിന്റെ വീട്ടിൽ റെയ്ഡ്; കരുനാഗപ്പള്ളി തഴവയിൽ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ഇടപെടൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും ലൈംഗിക വൈകൃത വീഡിയോകളും നിരന്തരം കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത യുവാവിന്റെ വീട്ടിൽ പൊലീസ് എത്തി റെയ്ഡ് നടത്തി. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായാണ് കരുനാഗപ്പള്ളി തഴവാ സ്വദേശിയായ യുവാവിന്റെ വീട്ടിലാണ് കരുനാഗപ്പള്ളി പൊലീസ് റെയ്ഡ് നടത്തിയത്. അശ്ലീല വീഡിയോ കാണാനും പ്രചരിപ്പിക്കാനും ഉപയോഗിച്ച ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരെ കൊല്ലം സിറ്റി പൊലീസ് നടത്തി വരുന്ന പരിശോധനയ്ക്കിടെയാണ് തഴവാ സ്വദേശിയായ യുവാവ് പൊലീസിന്റെ നിരീക്ഷണത്തിലാകുന്നത്. തുടർച്ചയായി ഇയാൾ ഗൂഗിളിൽ കുട്ടികളുടെ അശ്ലീല വീഡിയോ തിരയുന്നത് പൊലീസിന്റെ സൈബർ ടീമിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ഇയാളുടെ നെറ്റ് വർക്ക് നിരീക്ഷണത്തിലായി. ഇതിനിടയിലാണ് യുവാവ് നിരന്തരം അശ്ലീല വീഡിയോ കാണുകയും അത് ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നത് പൊലീസ് കണ്ടെത്തിയത്. ഇതോടെയാണ് സൈബർ പൊലീസിന്റെ നിർദേശ പ്രകാരം കരുനാഗപ്പള്ളി പൊലീസ് കഴിഞ്ഞ ദിവസം തഴവയിലെ വീട്ടിലെത്തിയത്.
പൊലീസ് യുവാവിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പരിശോധിച്ചപ്പോൾ അശ്ലീല വീഡിയോ കണ്ടെത്തി. കൂടാതെ ബ്രൗസർ ഹിസ്റ്ററിയിൽ അശ്ലീല വീഡിയോ തെരഞ്ഞതിന്റെ തെളിവും ശേഖരിച്ചു. തുടർന്ന് ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവ രണ്ടും പൊലീസ് ഫോറൻസിക് പരിശോധനയിക്കായി അയച്ചു. പൊലീസ് റിപ്പോർട്ട് കോടതിക്ക് സമർപ്പിച്ചിരിക്കുകയാണ്. യുവാവിനെതിരെ കേസെടുക്കണമോ വേണ്ടയോ എന്ന് കോടതിയാണ് തീരുമാനിക്കുക. കോടതിയുടെ നിർദ്ദേശ പ്രകാരമായിരിക്കും തുടർനടപടികളെന്ന് കരുനാഗപ്പള്ളി പൊലീസ് വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിൽ കൊച്ചുകുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും മറ്റുള്ളവർക്ക് പങ്കുവെക്കുകയും ചെയ്ത 10 പേർ കഴിഞ്ഞ ദിവസം പിടിയിലായി. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി വിവിധ ജില്ലകളിൽ പൊലീസ് നടത്തിയ റെയ്ഡിലായിരുന്നു പ്രതികൾ പിടിയിലായത്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി 46 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിടിയിലായ പ്രതികളിൽ നിന്നായി ദൃശ്യങ്ങൾ ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചിരുന്ന 123 ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. ആലപ്പുഴയിലും എറണാകുളം റൂറലിലും ഓരോരുത്തർ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേർ വീതവും മലപ്പുറത്ത് നാലും പ്രതികളാണ് പിടിയിലായത്. സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
ചൈൽഡ് പോണോഗ്രാഫി അഥവാ കുട്ടികളുടെ/പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല ദൃശ്യങ്ങൾ ഇന്റർനെറ്റിൽ കാണുന്നതും, ഡൗൺലോഡ് ചെയ്യുന്നതും, ബ്രൗസ് ചെയ്യുന്നതും, വാട്സാപ്പിലോ, മാറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയോ അയക്കുന്നതും 5 വർഷം തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കുന്നതും, ചിത്രങ്ങളെടുക്കുന്നതും സമാന രീതിയിൽ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
വെബ്‌സൈറ്റിലും ഇന്റർനെറ്റിലും അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് ഇന്ത്യൻ പീനൽ കോഡിലെ 292 of IPC (punishment for showing obscene materials) പ്രകാരവും, Protection of Children from Sexual Offences Act (use of children for pornographic purposes) പോക്സോ നിയമം വകുപ്പ് 13 പ്രകാരവും ക്രിമിനൽ കുറ്റമാണ്.




