- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തൊടിയൂരിൽ മർദ്ദനമേറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ചു
കൊല്ലം: തൊടിയൂരിൽ പ്രാദേശിക സിപിഎം നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സലിം മണ്ണേൽ(60) മർദ്ദനമേറ്റ് മരിച്ചു. മധ്യസ്ഥ ചർച്ചയ്ക്കിടെയാണ് സംഘര്ഷമുണ്ടായത്. തൊടിയൂർ ഇടക്കുളങ്ങര മണ്ണേൽ വീട്ടിൽ സലീം മണ്ണേൽ മരണമടഞ്ഞത് മർദ്ദനമേറ്റിട്ടാണെന്നണ് പരാതി.
പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബന്ധുക്കൾ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. നാളെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. സംഘർഷത്തിൽ ജമാഅത്ത് കമ്മിറ്റി ഓഫീസിനും കേടുപാടുണ്ടായി. കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ച വൈകിട്ട് പാലോലിക്കുളങ്ങര ജമാഅത്തിലെ ഒരു യുവാവും മറ്റൊരു ജമാഅത്തിൽ പെട്ട യുവതിയും തമ്മിലുള്ള വിവാഹപ്രശ്‌നം ഒത്തുതീർപ്പാക്കാനായി ചർച്ച നടത്തവേ സംഘർഷമുണ്ടായെന്നും ഇതിനിടയിൽ സലീമിനു മർദനമേറ്റെന്നും പൊലീസ് പറയുന്നു.
പാലോലിക്കുളങ്ങര മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കൂടിയാണു സലീം. സിപിഎം ഇടക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി അംഗവും കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗവുമാണു സലിം മണ്ണേൽ. ഭാര്യ: ഷീജ സലിം. മക്കൾ: സജിൽ (കോൺട്രാക്ടർ), വിജിൽ (ഗൾഫ്). മരുമക്കൾ: ശബ്‌ന, തസ്‌നി.
കൊലപാതകത്തിൽ പ്രതിഷേധിച്ച് തൊടിയൂർ പഞ്ചായത്തിൽ നാളെ എൽഡിഎഫ് ഹർത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ആയിരിക്കും ഹർത്താൽ.