കണ്ണൂർ : പയ്യന്നൂരിൽ കാണാതായ യുവതിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് അനിലയുടെ മരണം കൊലപാതകമെന്ന വ്യക്തമായ സൂചന നൽകിയുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പുറത്തു വന്നത്. എന്നാൽ ഈ സംഭവങ്ങളിൽ മൂന്നാമന് പങ്കില്ലെന്നാണ് പൊലീസ് നിഗമനം.

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് പോസ്റ്റുമോർട്ടം നടത്തിയത്.അനിലയുടെ മൃതദേഹത്തിൽ കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ കണ്ടെത്തി. സുഹൃത്തുകൊലപ്പെടുത്തിയതെന്ന പ്രാഥമികക നിഗമനത്തിലാണ് പൊലിസ് മുഖത്ത് ആയുധം കൊണ്ടു അടിച്ചതിനാൽ രക്തത്തിൽ മുങ്ങിയിരുന്നു. അനിലയെ കൊന്നതിനു ശേഷമായിരിക്കാം സുദർശൻ പ്രസാദ് 22 കിലോ മീറ്റർ അകലെയുള്ള കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ചതെന്നാണ് പൊലിസ് നിഗമനം.

അനിലയുടെ മൃതദേഹം കണ്ടെത്തുമ്പോൾ 24 മണിക്കൂർ പഴക്കമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ആൺസുഹൃത്ത് സുദർശൻ പ്രസാദിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മരിച്ച അനിലയും മറ്റൊരു പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സുദർശന പ്രസാദും സ്‌കൂൾ പഠന കാലത്തെ സുഹൃത്തുക്കളായിരുന്നു. ഇരുവരും വിവാഹിതരും രണ്ടു മക്കളുടെ മാതാപിതാക്കളുമായിരുന്നു.

ഇതിനു ശേഷവും ഇവർ ഇടക്കാലത്ത് ബന്ധം തുടരുകയായിരുന്നു.കഴിഞ്ഞ ദിവസം രാവിലെ മുതലാണ് അനിലയെ കാണാതായത്. കാണാതായപ്പോൾ ഇട്ടിരുന്ന വസ്ത്രങ്ങൾ അല്ല അനിലയുടെ മൃതദേഹത്തിൽ ഉള്ളത്. അനിലയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. കാണാനില്ലെന്ന് പരാതി നൽകിയതിന്റെ പിറ്റേ ദിവസമാണ് അനിലയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ടൂർ പോയതിനാൽ വീടു നോക്കാൻ ഏൽപ്പിച്ചിരുന്ന മാതമംഗലം സ്വദേശി സുദർശൻ പ്രസാദ് എന്നയാളെ 22 കിലോമീറ്റർ അകലെ പുരയിടത്തിലെ കശുമാവിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് അനിലയുടെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ അനീഷ് പൊലി സിൽ പരാതി നൽകിയത്.