- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സിപ്പപ്പ് വാങ്ങാൻ ബേക്കറിയിൽ എത്തിയ 13 കാരന് രണ്ട് സിപ്പപ്പ് അധികം നൽകി; വാത്സല്യത്തോടെ കസേരയിൽ പിടിച്ചിരുത്തി ജനനേന്ദ്രിയത്തിൽ കൈവെച്ചതും നിലവിളിച്ച് കൊണ്ട് പുറത്തേക്കോടി ബാലൻ; മാറനല്ലൂരിൽ പോക്സോ കേസിൽ പിടിയിലായത് ബേക്കറി ഉടമ; ദേവരാജനെതിരെ വേറെയും പരാതികൾ
തിരുവനന്തപുരം. സ്കൂൾ കുട്ടികളെ മധുര പലഹാരവും ഐസ്ക്രീമും നല്കി പ്രലോഭിപ്പിച്ച് ചൂക്ഷണം ചെയ്യുന്ന ബേക്കറി ഉടമയെ പോക്സോ കേസിൽ മാറനല്ലൂർ പൊലീസ് അറസ്റ്റുചെയ്തു. മാറനല്ലൂർ കവലയിൽ ബേക്കറി നടത്തുന്ന അണപ്പാട് ഇലവിങ്ങം വീട്ടിൽ ദേവരാജൻ(53) നെയാണ് സിഐ എസ് സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തു റിമാന്റിലാക്കിയത്. ബുധനാഴ്ച വൈകീട്ടോടെ സ്കൂൾ കുട്ടിയുടെ രക്ഷകർത്താക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ബേക്കറിയിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ബുധാനാഴ്ച സ്കൂളിലെ ഇന്റർവെൽ സമയത്ത് 13കാരനായ കൂട്ടി സിപ്പപ്പ് വാങ്ങാൻ പ്രതിയുടെ ബേക്കറിയിൽ എത്തി കുട്ടി ആവശ്യപ്പെട്ടത് ഒരു സിപ്പപ്പ് ആയിരുന്നു. എന്നാൽ രണ്ട് സിപ്പപ്പ് അധികം നല്കിയ കടയുടമ കുട്ടിയോട് വാൽസല്യത്തോടെ പെരുമാറി. മൂന്ന് സിപ്പപ്പും കടയിൽ വെച്ച് തന്നെ കുടിപ്പിച്ചു. വീട്ടുകാര്യങ്ങൾ തിരക്കി കൂടുതൽ ചങ്ങാത്തം കാണിച്ചു. ഇതിനിടെ കടയ്ക്കുള്ളിലേക്ക് കുട്ടിയെ ക്ഷണിച്ചു. അതിന് ശേഷം ഒരു കസേരയിൽ പിടിച്ച് ഇരുത്തി സംസാരം തുടങ്ങി അപ്പോഴും അസ്വാഭാവികമായി ഒന്നും കുട്ടിക്ക് തോന്നിയില്ല. എന്നാൽ ബെല്ലടിച്ചുവെന്നും സ്കൂളിൽ പോകണമെന്നും പറഞ്ഞിട്ടും ഇയാൾ വിടാൻ കൂട്ടാക്കിയില്ല.
ഇതിനിടെ കുട്ടിയുടെ ജനനേന്ദ്രിയത്തിൽ കയറി പിടിച്ച ബേക്കറി ഉടമ വിവസ്ത്രനാക്കി ചൂഷണത്തിന് ശ്രമിച്ചതോടെ, കുട്ടി നിലവിളിച്ചു കൊണ്ട് ബേക്കറിയിൽ നിന്നും ഇറങ്ങിയോടി. അതിന് ശേഷം റോഡ് വക്കിൽ നിന്നും നിർത്താതെ കരഞ്ഞ കുട്ടിയെ നാട്ടുകാർ എത്തി സമാധാനിപ്പിച്ചു. കാരണം തിരക്കിയെങ്കിലും കുട്ടി കരച്ചിൽ തുടർന്നതല്ലാതെ ഒന്നും പറഞ്ഞില്ല. വൈകുന്നേരം കുട്ടിയുടെ വീട്ടുകാരെ നാട്ടുകാർ വിളിച്ചു വരുത്തി കൂടെ കൂടെ കൂട്ടി വിടുകയായിരുന്നു.
വീട്ടിലെത്തിയശേഷം രക്ഷിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് ബേക്കറി ഉടമ കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പിടിച്ചതും വദന സുരതത്തിന് ശ്രമിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ബോധ്യമായത്. ഉടൻ തന്നെ രക്ഷിതാക്കൾ മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തി സി ഐ കണ്ട് പരാതി നല്കി. മുഴുവൻ കാര്യങ്ങളും പൊലീസിന് മുന്നിൽ കുട്ടിയും വിവരിച്ചു.
മിനിട്ടുകൾക്കകം തന്നെ പ്രതിയെ മാറനല്ലൂർ പൊലീസ് പൊക്കുകയും ചെയ്തു. 2018ലും സമാന രീതിയിൽ ബേക്കറിയിൽ എത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്. കൂടാതെ കഴിഞ്ഞ രണ്ടു മാസത്തിനിടെ കുറഞ്ഞത് മൂന്ന് രക്ഷിതാക്കളെങ്കിലും ബേക്കറിയിലെത്തി ഇയാൾക്ക് അടികൊടുത്തിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മിഠായി, സിപ്പപ്പ്, അടക്കം മധുര പലഹാരങ്ങൾ നല്കി ആകർഷിച്ചാണ് ഇയാൾ തന്റെ ഇംഗിതത്തിന് സ്കൂൾ കുട്ടികളെ വിധേയനാക്കുന്നത്. പ്രതിക്കെതിരെ നേരെത്തെയുള്ള കേസുകൾ അടക്കം ചൂണ്ടിക്കാട്ടിയാണ് പൊലീസ് റിമാന്റ് റിപ്പോർട്ട് സമർപ്പിച്ചത്. ഇയാളുടെ സ്വഭാവ വൈകല്യം കാരണം ഭാര്യ നേരത്തെ ഉപേക്ഷിച്ചു പോയിരുന്നു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്