- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആധാർ കാർഡ് തിരുത്താൻ അക്ഷയ സെന്ററിലെത്തിയപ്പോൾ ഗോവണിക്കടിയിൽ വെച്ച് ആദ്യ പീഡനം; ചന്തവിളയിലും പേട്ടയിലും എത്തിച്ചും ചൂഷണം; പ്ലസ് ടു വിദ്യാർത്ഥിനിയെ ഫെയ്സ് ബുക്ക് വഴി കെണിയിൽപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ പൊലീസ് കുടുക്കിയത് സാഹസികമായി; നെടുമങ്ങാട് പൊലീസ് ചുരുളഴിഞ്ഞത് പോക്സോ കേസിന് പിന്നിലെ കഥ
തിരുവനന്തപുരം: പ്രായപൂർത്തിയാ കാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ച കേസിലെ പ്രതി കാട്ടാക്കട അമ്പലത്തിൻകാല പാപ്പനം സ്വദേശി എസ് ശ്യാമിനെ സാഹസികമായി കീഴ്പ്പെടുത്തി സ്റ്റേഷനിൽ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി നെടുമങ്ങാട് പൊലീസ് റിമാന്റ് ചെയ്തു. നെടുമങ്ങാട് സിഐ എസ്.സതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മൽപിടിത്തത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തിയത്. പീഡന വിവരം പൊലീസ് അറിഞ്ഞുവെന്ന് മനസിലാക്കി തിരുവനന്തപുരം നഗരത്തിൽ തന്നെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി രാത്രി ഇപ്പോഴത്തെ താമസ സ്ഥലമായ പേട്ടയിലെ വീട്ടിൽ എത്തിപ്പോൾ വീട് വളഞ്ഞാണ് പൊലീസ് ശ്യാമിനെ പിടികൂടിയത്.
കേസിനെ കുറിച്ച് നെടുമങ്ങാട് പൊലീസ് പറയുന്നത് ഇങ്ങനെ: നെടുമങ്ങാട് പൊലീസ് പരിധിയിൽ താമസക്കാരായ ദമ്പതികളുടെ മകളെ ഫെയ്സ് ബുക്ക് വഴിയാണ് ശ്യാം പരിചയപ്പെടുന്നത്. ഓൺലൈൻ പഠനത്തിന് രക്ഷിതാക്കൾ വാങ്ങി നൽകിയ ഫോണിൽ ഈ പെൺകുട്ടി ഫെയ്സ് ബുക്ക് അക്കൗണ്ടും എടുത്തിരുന്നു.അത് വഴി ഫ്രണ്ട്സ് റിക്യൂസ്റ്റ് അയച്ച് പെൺകുട്ടിയുമായി അടുപ്പത്തിലായ യുവാവ് പിന്നീട് വീഡിയോ കോളും വിളിക്കുക പതിവായിരുന്നു.
കൂലിപ്പണിക്കാരായ രക്ഷിതാക്കൾ മൊബൈലിലെ ദുരുപയോഗം ശ്രദ്ധിച്ചിരുന്നില്ല. പ്ലസ് ടു ന് പഠിച്ചിരുന്ന മകൾ ഒരു ദിവസം എന്നത്തേക്കാളും ഒരുപാട് വൈകി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾക്ക് പന്തികേട് തോന്നിയത്. പെൺകുട്ടിയുടെ മറുപടിയിൽ തൃപ്തിവരാതെ വന്നപ്പോൾ അമ്മയും അച്ഛനും മകളെയും കൂട്ടി നെടുമങ്ങാട് സിഐയ്ക്ക് മുന്നിലെത്തി. സി ഐ സതീഷ് കുമാറും എസ്ഐ സൂര്യയും ചേർന്ന് ക്ലാസിന് പോയിട്ട് വൈകി വരാനുണ്ടായ സാഹചര്യം ചോദിച്ചപ്പോഴാണ് പീഡനത്തിന്റെ ചുരുളഴിഞ്ഞത്.
ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട ശ്യാം പ്രണയമാണെന്ന് പറഞ്ഞ് നിരന്തരം ശല്യം ചെയ്തിരുന്നതായി പെൺകുട്ടി പറഞ്ഞു. ആധാർ കാർഡിലെ തെറ്റു തിരുത്താൻ നെടുമങ്ങാട്ടെ അക്ഷയ സെന്ററിൽ പോയപ്പോൾ തന്നെ കാണാൻ ശ്യാം എത്തിയിരുന്നതായി പെൺകുട്ടി പറഞ്ഞു. അന്ന് ആധാർ കാർഡിലെ തെറ്റ് തിരുത്തി പുറത്തിറങ്ങിയ തന്നെ അക്ഷയ സെന്ററിന്റെ ഗോവണിക്ക് അടിയിൽ കൊണ്ട് പോയി പീഡിപ്പിച്ചു. എതിർത്തപ്പോൾ ഭീക്ഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു.
പിന്നീട്ശ്യാമിന്റെ ചേട്ടന്റെ വീടായ ചന്തവിളയിലും ശ്യാമിന്റെ അമ്മ താമസിക്കുന്ന പേട്ടയിലെ വീട്ടിലും കൊണ്ട് പോയി ചൂക്ഷണം നടത്തിയെന്നും ഇന്ന് ശ്യാമിന്റെ ഭീഷണിക്ക് വഴി കൂടെ പോയതുകൊണ്ടാണ് വീട്ടിൽ എത്താൻ വൈകിയതെന്നും പെൺകുട്ടി നിറകണ്ണുകളോടെ പറഞ്ഞു. ഉടൻ തന്നെ രക്ഷിതാക്കളിൽ നിന്നും പരാതി സ്വീകരിച്ച പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫ് ഐ ആറും രജിസ്റ്റർ ചെയ്തു. തുടർന്ന് പ്രതിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയപ്പോൾ ശ്യാം ചന്ത വിളയിലെ ചേട്ടന്റെ വീട്ടിൽ ഉള്ളതായി മനസിലായി.
മഫ്ടിയിലുള്ള പൊലീസ് സംഘം അവിടെ എത്തിയപ്പോഴേക്കും പ്രതി അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. സൈബർ സെൽ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പ്രതി പേട്ടയിലെ വീട്ടിലുണ്ടെന്ന് മനസിലായി. പേട്ടയിലെത്തി പൊലീസ് വീടുവളഞ്ഞെങ്കിലും പൊലീസിനെ വെട്ടിച്ച് പ്രതി കടന്നു. ഒടുവിൽ റസിഡൻസ് അസോസിയേഷൻ കാരുടെ സഹായത്താൽ നെടുമങ്ങാട് പൊലീസ് ഓരോ വീടും അരിച്ചുപെറുക്കി ഒടുവിൽ വീടിനടുത്ത് നിന്നു തന്നെ പ്രതിയെ പൊലീസ് പൊക്കി നെടുമങ്ങാട് എത്തിച്ചു.
പ്രതിയുടെ അമ്മയും അച്ഛനും വേർപിരിഞ്ഞാണ് കഴിയുന്നത്. അതു കൊണ്ട് തന്നെ പേട്ടയിലും അമ്പലത്തിൻ കാലയും പ്രതി തങ്ങാറുണ്ട്. പ്രതിയും സഹോദരനും നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്