- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
11 വയസ്സുകാരിയെ സ്‌കൂളിന്റെ മൂത്രപ്പുരയുടെ പിൻവശത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു; സംഭവത്തിന്റെ ഷോക്കിൽ പെൺകുട്ടി പിന്നീട് രണ്ടു ദിവസം കുട്ടി സ്‌കൂളിൽ പോയില്ല; പുറം ലോകം അറിഞ്ഞത് കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം കാരണം ക്ലാസ് അദ്ധ്യാപിക ചോദിച്ചതോടെ; പ്രതി കുടുങ്ങി
മലപ്പുറം: 11വയസ്സുകാരിയെ സ്‌കൂളിന്റെ മൂത്രപ്പുരയുടെ പിൻവശത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചകേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം വണ്ടൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രദേശത്തെ സ്‌കൂളിൽ പഠിക്കുന്ന 11 വയസ്സുകാരി സ്‌കൂളിലെ ശുചിമുറിയിൽനിന്നും മൂത്രമൊഴിച്ച് പുറത്തിറങ്ങിയ സമയം പ്രതിയായ വണ്ടൂർ കുന്നുമ്മൽ സവാഫ്(29) കുട്ടിയുടെ കൈപിടിച്ച് സ്‌കൂളിന്റെ മൂത്രപ്പുരയുടെ പിൻവശത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി കുട്ടിയുടെ മാറത്ത് പിടിച്ചും തുടയിൽ പിടിച്ചും കെട്ടിപ്പിടിച്ചും മാനഹാനി വരുത്തുകയും ഈ വിവരം മറ്റാരോടും പറയരുതെന്നും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
സംഭവത്തിന്റെ ഷോക്കിൽ പെൺകുട്ടി പിന്നീട് രണ്ടു ദിവസം കുട്ടി സ്‌കൂളിൽ പോയില്ല. ഇത് കഴിഞ്ഞ് സ്‌കൂളിൽ ചെന്നപ്പോൾ ക്ലാസ് ടീച്ചറായ അദ്ധ്യാപികയാണു കുട്ടിയിൽവന്ന മാറ്റം ശ്രദ്ധിച്ചത്. തുടർന്നു കുട്ടിയോട് എന്താ വിഷമം എന്നും സ്‌കൂളിൽ വരാത്തത് എന്തായിരുന്നു എന്നും ചോദിക്കുകയും അശ്വാസ വാക്കുകൾ പറയുകയും ചെയ്തതോടെയാണു കുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞത്.
തുടർന്നു സ്‌കൂളി മറ്റൊരു അദ്ധ്യാപകൻ പൊലീസ് സ്റ്റേഷനിൽ അറിയിച്ച പ്രകാരം പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ മെഡിക്കൽ പരിശോധനക്കു വിധേയമാക്കുന്നതിനിടയിൽ ദേഹാസത്യം അനുഭവപ്പെട്ടതിനാൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്