- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് നായ കല്യാണിയുടെ മരണം കൊലപാതകമോ? നായ മരിച്ചത് വിഷം ഉള്ളിൽ ചെന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക് അയച്ചു; വിശദ അന്വേഷണത്തിന് പൊലീസ്; ഡോഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
തിരുവനന്തപുരം: പൊലീസ് നായയുടെ മരണതതിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. നിരവധി കേസുകൾക്ക് നിർണായക തുമ്പുണ്ടാക്കിയ പൊലീസ് നായ കല്യാണിയുടെ മരണത്തിലാണ് ദുരൂഹത ഉണ്ടായിരിക്കുന്നത്. ഇതോടെ വിശദമായി അന്വേഷണം നടത്തി വസ്തുത പുറത്തു കൊണ്ടുവരാനാണ് ശ്രമം.
നായ ചത്തത് വിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്, ഇതോടെയാണ് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നത്. എട്ട് വയസുള്ള കല്യാണി നവംബർ 20നാണ് ചത്തത്. തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഡോഗ് സ്‌ക്വാഡ് അംഗമായിരുന്നു ഇൻസ്‌പെക്ടർ റാങ്കിലുള്ള കല്യാണി.
പുതിയ സാഹചര്യത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണവും ആരംഭിച്ചിരിക്കുകയാണ്. നായയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക് അയച്ചിരിക്കയാണ്. പൂന്തുറ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
ഇതിനിടെ, നായ മരണപ്പെട്ട സാഹചര്യത്തിൽ പൂന്തുറ ഡോഗ് സ്‌ക്വാഡ് എസ്‌ഐ. ഉണ്ണിത്താൻ, നായയെ പരിശീലിപ്പിച്ച രണ്ട് പൊലീസുകാർ എന്നിവർക്കെതിരെ നടപടിയെടുത്തിരിക്കുകയാണ്.
സംസ്ഥാന പൊലീസ് മേധാവിയുടെ എക്സലൻസ് പുരസ്‌കാരം ഉൾപ്പെടെ കല്യാണി നേടിയ ബഹുമതികൾ അനേകം. 2015 ലാണ് കെനൈൻ സ്‌ക്വാഡിന്റെ ഭാഗമാകുന്നത്. സേനയിൽ എത്തുമ്പോൾ തന്നെ ഏറ്റവും മിടുക്കി എന്ന പരിവേഷം കല്യാണിക്ക് ഉണ്ടായിരുന്നു. സേനക്കുള്ളിലും പുറത്തും കല്യാണിക്ക് ആരാധകർ ഏറെയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ