- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സന്ദേശ്ഖാലി കേസ്: തൃണമൂൽ നേതാവ് ഷാജഹാൻ ശൈഖ് അറസ്റ്റിൽ
കൊൽക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിൽ നടന്ന അതിക്രമങ്ങളിൽ മുഖ്യപ്രതിയായ തൃണമൂൽ നേതാവ് ശൈഖ് ഷാജഹാൻ അറസ്റ്റിലായി. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, ഭൂമി കൈയേറ്റം തുടങ്ങിയ ആരോപണങ്ങളാണ് ഷാജഹാൻ ശൈഖിനും കൂട്ടാളികൾക്കുമെതിരെയുള്ളത്. സന്ദേശ് ഖാലി വിഷയം ദേശിയ തലത്തിൽ ശ്രദ്ധ നേടിയതോടെ മമത ബാനർജി ഷാജഹാന് ഒരുക്കിയ രക്ഷാകവചം കൈവിടുകയായിരുന്നു.
ഒളിവിൽ കഴിഞ്ഞിരുന്ന ഷാജഹാനെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് ബുധനാഴ്ച അർധരാത്രിയോടെ ബംഗാൾ പൊലീസിന്റെ പ്രത്യേക സംഘമാണ് പിടികൂടിയത്. ഇയാൾക്കെതിരെ ബംഗാളിലുടനീളം വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയിരുന്നത്. ഷാജഹാൻ ശൈഖിനെ അറസ്റ്റ്ചെയ്യാൻ സംസ്ഥാന പൊലീസിനുപുറമേ ഇ.ഡി.ക്കും സിബിഐ.ക്കും അധികാരമുണ്ടെന്ന് കൊൽക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാൾ പൊലീസ് ഇയാളെ പിടികൂടിയിരിക്കുന്നത്.
ഷാജഹാൻ ശൈഖിന്റെ അനുയായികൾ സ്തീകളെ പാർട്ടി ഓഫീസിൽ കൊണ്ടുപോയി ദിവസങ്ങളോളം ലൈംഗികമായി ഉപദ്രവിക്കുന്നുവെന്നാണ് പ്രദേശത്തെ സ്ത്രീകളുടെ ഗുരുതര ആരോപണങ്ങളിൽ പ്രധാനപ്പെട്ടത്. ഭീഷണിപ്പെടുത്തി തങ്ങളുടെ ഭൂമി കൈവശപ്പെടുത്തുന്നുവെന്നും ജോലിചെയ്യിച്ച ശേഷം കൂലിനൽകാതെ മർദിക്കുന്നെന്നും സ്ത്രീകൾ ആരോപിക്കുന്നു.
തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെയും കൂട്ടാളികളുടെയും നിരന്തര ആക്രമണത്തിന് വിധേയരാവുന്ന സന്ദേശ്ഖാലിയിലെ സ്ത്രീകൾ, ഗ്രാമം സന്ദർശിച്ച ബിജെപി നേതാക്കൾക്കും, മാധ്യമ പ്രവർത്തകർക്കുമുമ്പാകെ ഞെട്ടിക്കുന്ന ലൈഗികാതിക്രമത്തിന്റെ വിവരങ്ങാണ് പങ്കുവെച്ചത്. ബംഗാളിലെ 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി എന്ന നാട് ഇപ്പോൾ കലാപങ്ങളിൽ വെന്തുരുകയാണ്.
ഒരു മാസം മുമ്പ് ഒരു 13കാരിയെ ഈ ഗുണ്ടകൾ കൂട്ടബലാത്സംഗം ചെയ്തുകൊന്നതോടെ കാര്യങ്ങൾ പിടിവിട്ടു. ദലിതരും, ആദിവാസികളുമായ പാവങ്ങളായ അമ്മമാർ സഹികെട്ടതോടെ വടിയും പന്തുവുമായി തെരുവിലിറങ്ങിയിരിക്കയാണ്. ഗവർണ്ണർ സി വി ആനന്ദബോസ് റിപ്പോർട്ട് തേടിയിട്ടും സംഘർഷങ്ങൾക്ക് ശമനമില്ല. ഷെയ്ഖ് ഷാജഹാൻ എന്ന തൃണമൂൽ ഗുണ്ടയെ പിടികൂടാതെ പോരാട്ടം അവസാനിപ്പിക്കില്ല എന്നാണ് അമ്മമാരുടെ നിലപാട്. എന്നാൽ മമത സർക്കാരാവട്ടെ, തൃണമൂൽ അക്രമികൾക്ക് നിർലോഭമായ പിന്തുണയാണ് കൊടുക്കുന്നത്. ഇത്രവലിയ പ്രക്ഷോഭം ഉണ്ടായിട്ടും ആകെ രണ്ടുപേരയാണ് ഇതുവരെ അറസ്റ്റ് ചെത്തിട്ടുണ്ട്. തൃണമൂൽ നേതാക്കളായ ഷാജഹാൻ ഷെയ്ഖിന്റെ നേതൃത്വത്തിൽ ആദിവാസി ഭൂമി തട്ടിയെടുത്ത് അടക്കമുള്ള കാര്യങ്ങളിൽ പതുക്കെയാണ് അന്വേഷണം നടക്കുന്നത്.
ലൈംഗിക അടിമകളുടെ ഗ്രാമം
ഒരു ഗ്രാമത്തിലെ പിന്നാക്ക ആദിവാസി സ്ത്രീകളെ ലൈംഗിക അടിമകളാക്കി വെച്ച തൃണമൂൽ നേതാക്കളുടെ ഞെട്ടിക്കുന്ന കഥകളാണ് ഇവിടുത്തെ സമരക്കാരായ സ്ത്രീകൾക്ക് പറയാനുള്ളത്. ഇപ്പോൾ ഒളിവിലുള്ള തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖ് അടക്കമുള്ളവർ നേരത്തെ സിപിഎമ്മിൽ ആയിരുന്നു. എന്നാൽ 2011-ൽ ഭരണമാറ്റം ഉണ്ടായതോടെ അവർ ത്രിണമൂലിലേക്ക് കാലുമാറി. തൃണമൂലിന്റെ അക്രമം താങ്ങാൻ വയ്യാതായ ഇടതുപ്രവർത്തകർ ഒന്നടങ്കം ബിജെപിയിലേക്കും മാറി.
വർഷങ്ങളായി തൃണമൂലിന്റെ നേതൃത്വത്തിൽ ശരിക്കും ജംഗിൾ രാജാണ് ഇവിടെ നടക്കുന്നത്. പാവപ്പെട്ട ഹിന്ദു, ദളിത്, ആദിവാസികളുടെ ഭൂമിക പിടിച്ചെടുത്ത് ചെമ്മീൻകെട്ടും കോഴി ഫാമുകളും തുടങ്ങുക എന്നതാണ് ഷാജഹാന്റെ നേതൃത്വത്തിലുള്ള തൃണമൂൽ ഗുണ്ടകളുടെ ആദ്യ പണി. ചെറുപ്പക്കാരികളും സുന്ദരികളായ സ്ത്രീകളെ തട്ടി കൊണ്ടു പോയി കൂട്ടബലാൽസംഗം നടത്തുകയും അവരെ മാസങ്ങളോളം ലൈംഗിക അടിമകളാക്കി വെക്കുകയും ചെയ്യുക ഇവരുടെ രീതിയാണ്. മമത ഭരിക്കുന്ന ബംഗാളിൽ തൃണമൂൽ ഗുണ്ടകൾക്കെതിരെ പരാതിപ്പെട്ടിട്ട് കാര്യമുണ്ടായില്ല. പരാതിക്കാരെയും പൊലീസും ഗുണ്ടകളും കൈകാര്യം ചെയ്തു.
സന്ദേശ്ഖാലിയിലെ വനിതകൾ അവർ വിധേയരാക്കപ്പെട്ട ക്രൂരാനുനുഭവൾ ബംഗ്ലാ ഭാഷയിൽ മാധ്യമങ്ങളോട് വ്യക്തമായി വിവരിച്ചു. "ത്രിണമുൽ കോൺഗ്രസ്സ് പ്രവർത്തകർ വീടുകളിലെത്തി അന്വേഷിക്കുമായിരുന്നു. ഏതു സ്ത്രീയാണ് സുന്ദരി, ആരൊക്കെ എത്ര ചെറുപ്പമാണെന്ന്! പേടിച്ചരണ്ട് സഹായത്തിനു വേണ്ടി കരയുന്ന സ്ത്രീകളുടെ ഭർത്താക്കന്മാരോട് ആ ഗുണ്ടകൾ പറയും. നിങ്ങൾക്ക് പേരിനുമാത്രം ഭർത്താവാണെന്നു പറയാം. പക്ഷേ നിങ്ങൾക്ക് അതിനപ്പുറം ഒരവകാശവും ഉണ്ടായിരിക്കുന്നതല്ല. അവർ ഞങ്ങളെ രാത്രികൾ തോറും ആവർത്തിച്ച് കൂട്ടിക്കൊണ്ടു പോകും. എന്നിട്ടു പറയും: ത്രിണമൂൽ പ്രവർത്തകർക്ക് തൃപ്തിയാകും വരെ നിങ്ങളെ രക്ഷപെടാൻ അനുവദിക്കുകയില്ല.'- ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുമ്പോൾ ബിജെപി പ്രതിനിധിയായ സ്മൃതി ഇറാനിയുടെ കണ്ഠം ഇടറി.
അനുസരിക്കാൻ മടി കാണിച്ച ഇരകളോട് പറഞ്ഞത് തൃണമൂൽ ഗുണ്ടകൾ പറയുന്നത് കേട്ടില്ലെങ്കിൽ അവരുടെ ഭർത്താക്കന്മാരുടെ തലകളറുത്ത് കൈയിൽ കൊടുക്കുമെന്നായിരുന്നു. പാവപ്പെട്ട ഹിന്ദു പിന്നാക്ക വിഭാഗക്കാരുടെ വയലുകളുൾപ്പടെയുള്ള ഭൂമികൾ പിടിച്ചെടുത്ത് ഇവർ സ്വന്തമാക്കിയിട്ടുണ്ട്. അവിടെ വീടുവെക്കും. കച്ചവട സ്ഥാപനങ്ങൾ പണിയും. വയലുകൾ മീൻ വളർത്തൽ കേന്ദ്രങ്ങളാക്കി മാറ്റും. അവിടെ സഹികെട്ട സ്ത്രീകൾ രണ്ടും നിശ്ചയിച്ച് പോരാട്ടത്തിനിറങ്ങിയിട്ട്. അത്തരത്തിൽ ഒരു സ്ഥലത്ത് സ്ഥാപിച്ച കോഴിഫാമിന് തീയിട്ടതും വാർത്തയായിട്ടുണ്ട്. ദ ടെലിഗ്രാഫ് അടക്കമുള്ള പത്രങ്ങൾ ഇക്കാര്യങ്ങൾ വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു.
ഇപ്പോൾ റേഷൻ കുംഭകോണത്തിൽ ഇഡി നടപടിയെടുത്തിനിനെ തുടർന്ന് ഷാജഹാൻ ഷെയ്ഖ് മുങ്ങിയതോടെയാണ് ഇത്രയെങ്കിലും പറയാൻ ഇവിടുത്തെ ജനങ്ങൾക്ക് ധൈര്യം വന്നത്. മമതയുടെ ഭരണകൂടത്തിന്റെ ഒത്താശയോടെ ഇഡി ഉദ്യോഗസ്ഥരെ കൊന്നുതള്ളി റെയ്ഡ് പ്രതിരോധിക്കാൻ ഷാജഹാനും കൂട്ടാളികളും കല്ലും കട്ടയും ആയുധങ്ങളുമായി ഗുണ്ടാപ്പടയെ ഒരുക്കിയിറക്കുകയാണ് ചെയ്തത്. പക്ഷേ ഇഡി ഉറച്ചുനിന്നതോടെ ഷാജഹാൻ മുങ്ങിയത്.