- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് ഇയാളുടെ ഇഷ്ടവിനോദം; കൂട്ടുകാരന്റെ അമ്മയെ കെട്ടിയിട്ട് മാനഭംഗപ്പെടുത്തിയ ക്രൂരൻ; തന്റെ ജീവൻ രക്ഷിച്ച ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ഉടൻ വെട്ടി കൊലപ്പെടുത്താൻ നോക്കിയ വിചിത്ര സ്വഭാവക്കാരൻ; കട്ടപ്പനയിൽ നാട്ടുകാരുടെ പേടിസ്വപ്നം ആയ പോത്തൻ അഭിലാഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
ഇടുക്കി: ആക്രമണ പരമ്പരകളിലൂടെ നാട്ടുകാരുടെ പേടി സ്വപ്നമായി മാറിയിരുന്ന കൊടുംക്രൂരൻ കട്ടപ്പന വില്ലേജിൽ അമ്പല കവല കാവുംപടി ഭാഗത്ത് മഞ്ഞാങ്കൽ അഭിലാഷിനെ (പോത്തൻ അഭിലാഷ് ) കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചു .
ബലാത്സംഗം, മോഷണം, കൊലപാതകം, കൊലപാതകശ്രമം, വെട്ടി പരിക്കേൽപ്പിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ അഭിലാഷിനെ കട്ടപ്പന ഡിവൈഎസ്‌പി വിഎ നിഷാദ് മോന്റെ നേതൃത്വത്തിൽ ഉള്ള സംഘം സാഹസികമായിട്ടാണ് പിടികൂടിയത്. ഇടുക്കി ശാന്തൻപാറ കെ ആർ വിജയ എസ്റ്റേറ്റിൽ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയിൽ കഴിഞ്ഞുവരവെയാണ് പൊലീസ് സംഘം അഭിലാഷിനെ കസ്റ്റഡിയിലെടുക്കുന്നത്. ഏലക്കാടുകൾക്കിടയിലൂടെ ഓടി രക്ഷപെടുന്നതിന് ശ്രമിച്ച ഇയാളെ പൊലീസ് സംഘം പിൻതുടർന്ന്, കീഴ്പ്പെടുത്തുകയായിരുന്നു.
അടുത്തകാലത്ത് ഇയാൾ നാട്ടുകാരുടെ പേടി സ്വപ്നമായി മാറിയിരുന്നു. അഭിലാഷ് ജാമ്യത്തിലിറങ്ങുന്ന സമയങ്ങളിലെല്ലാം ഏതുനിമിഷവും തങ്ങൾ ആക്രമിക്കപ്പെട്ടേക്കാമെന്ന ഭീതിയിലാണ് നാട്ടുകാരിൽ ഒരു വിഭാഗം ദിനങ്ങൾ തള്ളിനീക്കിയിരുന്നത്. ഇയാൾ പ്രതിയായിട്ടുള്ള കേസിൽ സാക്ഷി പറയുവാൻ പോലും ആരും തയ്യാറാവുന്നില്ല എന്നതായിരുന്നു നിലവിലെ സ്ഥിതി. സാക്ഷി പറയുന്നവരെ ജാമ്യം കിട്ടി, ജയിലിൽ നിന്നും ഇറങ്ങിയ ശേഷം ആക്രമിക്കുന്നതാണ് അഭിലാഷിന്റെ പതിവ് രീതി. ഇയാളെ ഭയന്ന് സമീപവാസികൾ ഉള്ളതെല്ലാം ഉപേക്ഷിച്ച് നാടുവിടുന്ന സ്ഥിതിയും സംജാതമായിരുന്നു.
പിടികൂടാൻ ശ്രമിക്കുമ്പോൾ പൊലീസിന് നേരെ കത്തി വീശി രക്ഷപ്പെടുകയാണ് അഭിലാഷിന്റെ രീതി. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇയാൾ പ്രതിയായിട്ടുള്ള എല്ലാ കേസുകളുടെയും ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന് ഡിവൈഎസ്‌പി വിഎ നിഷാദ് മോൻ അറിയിച്ചു.
വളരെ ചെറുപ്പം മുതലെ പ്രത്യേക കാരണങ്ങളില്ലാതെ മുന്നിൽപ്പെടുന്നവരെ അഭിലാഷ് ആക്രമിച്ചിരുന്നെന്നും പരിക്കുകളെത്തുടർന്ന് ഇന്നും ദുരിതം അനുഭവിക്കുന്നവർ നിരവധിപേരുണ്ടെന്നുമാണ് പൊലീസ് നൽകുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. 2009 ൽ കൂട്ടുകാരന്റെ മാതാവിനെ കൂട്ടുകാരന്റെ സഹായത്തോടെ കെട്ടിയിട്ട് അഭിലാഷ് അതിക്രൂരമായി ബലാൽസംഗം ചെയ്തിരുന്നു. ഇതിന് ശേഷം നിരവധി സ്ത്രീകളെയും അയൽവാസികളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.
സ്ത്രീകളെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് ഇയാളുടെ ഇഷ്ടവിനോദമായിരുന്നെന്നാണ് കേസ് രേഖകളിലെ സൂചന. ഈ കൊടുംക്രൂരന്റെ മാനഭംഗ ശ്രമത്തിൽ നിന്നും നിരവധി സ്ത്രീകൾ അത്ഭുതകരമായി രക്ഷപെട്ടതായുള്ള വിവരവും പൊലീസിന് ലഭിച്ചിരുന്നു. ഇത്തരത്തിലുള്ള അഭിലാഷിന്റെ ക്രൂരത നാണക്കേട് ഓർത്ത് പലുരം പുറത്തുപറഞ്ഞിട്ടില്ലന്നാണ് പൊലീസിന്റെ നിഗമനം.
2013-ൽ ഭാര്യാ പിതാവിനെ യാതൊരു പ്രകോപനവും കൂടാതെ വള്ളക്കടവിൽ ഉള്ള വീട്ടിലെത്തി വെട്ടി കൊലപ്പെടുത്തിയ സംഭവം പരക്കെ ഞെട്ടൽ സൃഷ്ടിച്ചിരുന്നു.2018 ൽ മാതാവിന്റെ അനുജത്തിയെയും അവരുടെ മകളെയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇതെ വർഷം കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച ഇയാൾ അയൽവാസിയും, താൻവിഷം കഴിച്ചു മരണാസന്നനായി കിടന്ന സമയത്ത് ആശുപത്രിയിൽ എത്തിച്ച്, ജീവൻ രക്ഷപ്പെടുത്തുകയും ചെയ്ത ഓട്ടോറിക്ഷ ഡ്രൈവർ ഷാജിയെ വെട്ടിക്കൊല്ലാനും ശ്രമിച്ചിരുന്നു.
2019 ക്രിസ്മസ് ദിനത്തിലായിരുന്നു നാടിനെ ഞെട്ടിച്ച ആക്രമണം അരങ്ങേറിയത്.വെട്ടേറ്റ് ഒരുവശം തളർന്ന ഷാജി ഇപ്പോൾ ഒരു വശം തളർന്ന്, കിടപ്പുരോഗിയായി മാറി. ഈ കേസിൽ ഒരു വർഷത്തോളം ഒളിവിൽ ആയിരുന്ന അഭിലാഷിനെ തമിഴ്‌നാട്ടിലെ പ്രമുഖ തീർത്ഥാടന കേദ്രമായ പഴനിയിൽ നിന്നും ഒരു വർഷത്തിനുശേഷമാണ് പൊലീസ് പിടികൂടിയത്.
ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ അഭിലാഷ് തന്റെ സഹോദരിയെ വീട്ടിൽ കയറി ആക്രമിച്ചു പരിക്കേൽപ്പിച്ചു. എന്നിട്ടും പക തീരാത്തതിനാൽ സഹോദരിയുടെ 17 വയസ്സുള്ള മകനെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടുകൂടി വീട്ടിൽ അതിക്രമിച്ചു കയറി പരിക്കേൽപ്പിച്ചു.ഈ സംഭവത്തിന് ശേഷം ഒളിവിൽക്കഴിയവെയാണ് ഇപ്പോൾ ഇയാൾ പൊലീസ് പിടിയിലായിട്ടുള്ളത്.
മറുനാടന് മലയാളി ലേഖകന്.