- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അന്നെ ഞങ്ങൾ തൂക്കിലേറ്റിക്കും, ഉമ്മാനെ കൊന്ന അതേ വേദനയിൽ അയാളെ കൊല്ലണം': രോഷാകുലരായി സുലൈഖയുടെ മക്കൾ; കല്ലെറിഞ്ഞും മണ്ണുവാരിയെറിഞ്ഞും മുതിർന്ന സ്ത്രീകൾ; പൊന്നാനിയിൽ സംശയരോഗം മൂത്ത് ഭാര്യയെ കൊലപ്പെടുത്തിയ യൂനുസ് കോയയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ നാടകീയ രംഗങ്ങൾ
മലപ്പുറം: ഞങ്ങളുടെ ഉമ്മ അനുഭവിച്ച വേദന അയാളും അറിയണം. അയാളെ തൂക്കിക്കൊല്ലണം. മലപ്പുറം പൊന്നാനിയിൽ സംശയരോഗം കാരണം ഭാര്യയെ തലക്കടിച്ചും കുത്തിയും കൊലപ്പെടുത്തി മുങ്ങിയ പ്രവാസിയായ ഭർത്താവ് യൂനസ് കോയക്കെതിരെ സ്വന്തം മക്കളുടെ ആക്രോശം.
39കാരനായ പ്രതി യൂനുസ് കോയയെ ഇന്നു തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോഴാണു അക്രോശവുമായി മക്കൾ രംഗത്തുവന്നത്. മക്കളോടൊപ്പം നാട്ടുകാരും ബന്ധുക്കളുടേയും പ്രതിയെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. അയാളെ ഞങ്ങൾക്ക് വിട്ടു താ എന്നു പറഞ്ഞാണു മക്കൾ രംഗത്തുവന്നത്.
ഇന്നു രാവിലെ പതിനൊന്ന് മണിയോടെയാണ് വൻ പൊലീസ് സുരക്ഷയുടെ അകമ്പടിയിൽ തെളിവെടുപ്പിന് എത്തിച്ചത്. നൂറുകണക്കിനാളുകൾ പ്രതിയെ കാണാനെത്തിയിരുന്നു. പ്രതിക്കെതിരെ നാട്ടുകാർ രോഷാകുലരായി. ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് ഏറെ പാടുപെട്ടു. സുരക്ഷയും മറികടന്ന് നാട്ടുകാർ പലപ്പോഴും പ്രതിക്കരികിൽ എത്തിയിരുന്നു. കൊലപാതകം നടന്നത് പ്രതി പൊലീസിന് മുന്നിൽ വിവരിക്കുമ്പോൾ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. ഇതിനിടയിൽ പ്രതിയുടെ മൂത്ത മകളും ആൺകുട്ടിയും ഏറെ വൈകാരികമായി പ്രതികരിച്ചത് പൊലീസുകാരെപ്പോലും കണ്ണു നനയിപ്പിക്കുന്ന കാഴ്ചയായി.
'അന്നെ ഞങ്ങൾ തൂക്കിലേറ്റിക്കും, ഉമ്മാനെ കൊന്ന അതേ വേദനയിൽ അയാളെ കൊല്ലണം' കുട്ടികൾ രണ്ടു പേരും ഇങ്ങനെ വിളിച്ചു പറഞ്ഞു. പലപ്പോഴും കുട്ടികളെ തടഞ്ഞുവച്ചാണ് പൊലീസ് സംരക്ഷണമൊരുക്കിയത്. പ്രായമായ സ്ത്രീകൾ അടക്കം കല്ലെറിഞ്ഞും മണ്ണ് വാരിയെറിഞ്ഞും ഇയാൾക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. എട്ടു ദിവസം മുമ്പാണ് സംശയരോഗത്തെ തുടർന്ന് ഇയാൾ ഭാര്യ സുലൈഖയെ വെട്ടിയും കുത്തിയും കൊന്നതും തുടർന്ന് നാടുവിട്ട ഇയാളെ ഇന്നലെയാണ് ഹൈദരാബാദിൽ നിന്നും പൊലീസ് പിടികൂടിയത്
വിദേശത്തു നിന്നു നേരിട്ട് എത്തി പ്രവാസിയായ കോയ തന്റെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തുകായിരുന്നു. ജെ എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ ( 36 ) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കോയയുമായി പിണങ്ങി സ്വന്തം വീട്ടിലാണ് സുലേഖയും കുട്ടികളും താമസിച്ചിരുന്നത്. ഭർത്താവ് കോയയുടെ സംശയരോഗമാണ് കൊലപാതകത്തിന് കാരണമായത്. കഴിഞ്ഞ ഇരുപതാം തിയതി രാത്രി ഒൻപതരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭർത്താവ് പടിഞ്ഞാറെക്ക സ്വദേശി കോയ നെഞ്ചിൽ ആദ്യം കുത്തുകയും മരണം ഉറപ്പിക്കാൻ വേണ്ടി മുതുകിലും കുത്തുക അയിരുന്നു. കൊലനടത്തൻ ആയി വിദേശത്തായിരുന്ന പ്രതി മറ്റാരും അറിയാതെ നാട്ടിൽ എത്തി സുലൈഖയുടെ കനോലി കനാലിന്റെ തീരത്ത് ഉള്ള വീടിന് സമീപത്ത് ഒളിച്ചിരുന്നു രാത്രി കൃത്യം നടത്തിയത് .
സുലേഖയുടെ അലർച്ച കേട്ട് വീട്ടുകാർ ഓടി എത്തുമ്പോഴേക്കും പ്രതി കോയ പുഴ കടന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ ഓടിക്കൂടിയ നാട്ടുകാർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം നടന്ന ഉടൻ തന്നെ പൊന്നാനി പൊലീസ് സ്ഥലത്തെത്തി എന്ന് മനസ്സിലായ പ്രതി ഒളിവിൽ പോകുക ആയിരുന്നു. കൊലപാതകത്തിന് ശേഷം കൂട്ടായി പടിഞ്ഞാറേക്കര ഭാഗത്തേക്ക് പുഴ നീന്തി കടന്നു രക്ഷപെട്ട ശേഷം പൊന്തക്കടുകളിലും മറ്റും രാത്രിയിൽ പതിയിരുന്ന ശേഷം പിറ്റേന്ന് രാവിലെ തിരൂരിൽ നിന്നും ട്രെയിൻ മാർഗം ചെറുപ്പകാലത്ത് പഠനം നടത്തുകയും പിന്നീട് ആക്രി കച്ചവടക്കാരൻ ആയി ജോലി ചെയ്യുകയും ചെയ്തിരുന്ന ഹൈദരബാദിൽ എത്തിയത്. പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിന് ഒടുവിൽ ഹൈദരാബാദ് നാമ്പള്ളി എന്ന സ്ഥലത്ത് ഒളിവിൽ താമസിക്കുകയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിൽ ആകുന്നത്.
കൊലപാതകം നടന്ന് ഏഴ് ദിവസങ്ങൾക്ക് ശേഷം പ്രതിയെ പൊലീസ് ഹൈദരാബാദിൽ നിന്ന് പിടികൂടുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് .സുജിത്ത് ദാസ് ഐ. പി .എസിന്റെ നിർദ്ദേശ പ്രകാരം തിരൂർ ഡി.വൈ.എസ്പി കെ.എം ബിജു. താനൂർ എ.സി.പി ശഹൻഷ എന്നിവരുടെ നേതൃത്വത്തിൽ പൊന്നാനി പൊലീസ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ, എസ് .ഐ നവീൻ ഷാജ്. എം. കേ, എ. എസ് .ഐ പ്രവീൺ കുമാർ , വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ സജു കുമാർ, പ്രിയ, അനിൽ വിശ്വൻ, സി പി ഒ മാരായ നാസർ ,സജി മോൻ, പ്രശാന്ത് കുമാർ ,രഞ്ജിത്ത്, വിനോദ് എന്നിവരെ കൂടാതെ തിരൂർ ഡി .വൈ. എസ് പി യുടെ പ്രത്യേക അന്വേഷണ സംഘത്തിലെ എസ് ഐ പ്രമോദ്, ജയപ്രകാശ്, രാജേഷ്, ഉദയ കുമാർ എന്നിവരും തിരൂർ ഡാൻസാഫ് അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
രണ്ട് ആൺകുട്ടികൾ ഉൾപ്പെടെ മൂന്ന് മക്കളാണ് ഇവർക്കുള്ളത്. പൊന്നാനി എം.ഐ.യു.പി സ്കൂളിലെ എം ടി.എ പ്രസിഡണ്ടായിരുന്നു കൊല്ലപ്പെട്ട സുലൈഖ. മക്കൾ: അബു താഹിർ, അബൂ ഷഹദ്, ഫാത്തിമത്തുൽ ഫിദ
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്