കോഴിക്കോട്: കൊയിലാണ്ടിയിൽ 38വയസ്സുകാരിയായ മാതാവ് പിഞ്ചുകുഞ്ഞുമായി ട്രെയ്‌നിന് മുന്നിൽ ചാടി ആത്മഹത്യചെയ്തത് സ്വന്തംവീട്ടുകാരുടെ ഭീഷണിയും സമ്മർദവും മൂലമാണെന്ന ഭർത്താവിന്റെയും മൂത്തമകളുടേയും പരാതിയിൽ അന്വേഷണം ത്വരിതപ്പെടുത്തി കൊയിലാണ്ടി പൊലീസ്. കൊയിലാണ്ടി സിഐ സുനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇക്കഴിഞ്ഞ 30ന്്് കൊയിലാണ്ടി കൊല്ലംവളപ്പിൽ പ്രബിതയും ഒൻപതു മാസം പ്രായമുള്ള ഇളയമകൾ അനുഷികയും ട്രെയിൻ തട്ടി മരിച്ചത്.

വീട്ടിൽനിന്നും കുഞ്ഞിനെ ആശുപത്രിയിൽ കാണിക്കാനെന്ന് പറഞ്ഞാണ് പ്രബിത വീട്ടിൽനിന്നും പുറത്തിറങ്ങിയത്. തുടർന്നു വീടിന്റെ ഒരു കീലോമീറ്റർ അപ്പുറത്തെ റെയിൽവേ ട്രാക്കിൽ ട്രെയ്നിടിച്ച് മരിച്ച നിലയിലാണ് രണ്ടുപേരുടേയും മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയല്ലെന്ന സംശയം ആർക്കുമില്ലെങ്കിൽ മാനസിക സമ്മർദമുണ്ടാക്കി അമ്മയെ ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് ഭർത്താവും മൂത്തമകളും ആരോപിക്കുന്നത്.

പൊലീസിന്റെ പ്രാഥമികാന്വേഷണത്തിലും മരണം ആത്മഹത്യയാണെന്നാണ് കരുതുന്നതെന്നും ഭർത്താവിന്റെ് പരാതിയിലാണിപ്പോൾ അന്വേഷണം നടക്കുന്നതെന്നും സിഐ സുനിൽ മറുനാടൻ മലയാളിയോട് പറഞ്ഞു. മരണത്തിൽ മറ്റുള്ളവർക്കു പങ്കുള്ളതായ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. സാധാരണ ഇത്തരം മരണങ്ങളിൽ ആത്മഹത്യാകുറപ്പുകൾ കണ്ടെത്താറുണ്ട്. എന്നാൽ ഭർത്താവും മകളും ആരോപണം ഉന്നയിക്കുന്ന രീതിയിൽ വീട്ടുകാരെ കസ്റ്റഡിയിലെടുക്കാനുള്ള തെളിവുകൾ പൊലീസിന്റെ പക്കലിലില്ല. മരണത്തിൽ മറ്റുള്ളവർക്കു പങ്കുള്ളതായി എന്തെങ്കിലും സൂചനകൾ ലഭിക്കുന്ന മുറക്ക് അന്വേഷണത്തിൽ ഗതിമാറുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.

മാതാവ് പിഞ്ചുകുഞ്ഞുമായി ട്രെയ്‌നിന് മുന്നിൽ ചാടി ആത്മഹത്യചെയ്തത് എനക്ക് മണ്ണിനടിയിൽപോയാലെ സമാധാനംകിട്ടൂവെന്ന് തന്നോട് പറഞ്ഞശേഷമായിരുന്നുവെന്നാണ് മൂത്തമകൾ പറയുന്നത്. സംഭവത്തിൽ സ്വന്തം വീട്ടുകാർക്കെതിരെ പരാതിയുമായാണ് യുവതിയുടെ ഭർത്താവും മൂത്തമകളും രംഗത്തുവന്നത്. തന്റെ അഞ്ചു സഹോദരങ്ങളുടെ പീഡനംമൂലമാണ് ഭാര്യ കുഞ്ഞുമായി ട്രെയിനിനു മുൻപിൽ ചാടി മരിക്കാൻ കാരണമെന്നാരോപിച്ചാണ് ഭർത്താവ് സുരേഷ്ബാബു കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയത്.

ഇക്കഴിഞ്ഞ 30നാണ് കൊയിലാണ്ടി കൊല്ലംവളപ്പിൽ പ്രബിതയും ഒൻപതു മാസം പ്രായമുള്ള ഇളയമകൾ അനുഷികയും ട്രെയിൻ തട്ടി മരിച്ചത്. യുവതി കുഞ്ഞുമായി ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്തത്് ഭർത്താവിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന നിക്ഷേപം തട്ടിയെടുത്തു എന്നാരോപിച്ചു ഭർത്താവിന്റെ സഹോദരങ്ങൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പ്രബിതയുടെ മൂത്ത മകൾ പറയുന്നു. പ്രബിതയുടെ മരണത്തിനു കാരണക്കാരായവർക്കെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ടു നാട്ടുകാർ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

പിഞ്ചുകുഞ്ഞുമായി ട്രെയ്‌നിന് മുന്നിൽ ചാടി ആത്മഹത്യചെയ്തത് എനക്ക് മണ്ണിനടിയിൽപോയാലെ സമാധാനംകിട്ടൂവെന്ന് പറഞ്ഞ ശേഷമാണെന്നും മൂത്തമകൾ ആരോപിച്ചു. അമ്മയെ ഇവർ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. പെട്രോളൊഴിച്ചു കത്തിക്കുമെന്നുവരെ പറഞ്ഞിരുന്നു. അ്മ്മക്കു വലിയ മാനസിക പ്രയാസം ഉണ്ടായിരുന്നു. ഇതെല്ലാം കേട്ടിട്ട്് പലപ്പോഴും തനിച്ചു കരയാറുണ്ടായിരുന്നു. എന്നാൽ ചില പ്രശ്‌നങ്ങളുണ്ടെങ്കിലും ഭാര്യ ആത്മഹത്യചെയ്യുമെന്നു സുരേഷ്ബാബുവും കരുതിയിരുന്നില്ല.

കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകണമെന്നും തന്റെ ഭാര്യക്കും കുഞ്ഞിനും നീതി ലഭിക്കണമെന്നും സുരേഷ്ബാബു പറഞ്ഞു. കുഞ്ഞിനെ ശരിക്കു കണ്ടുകൊതിതീർന്നിട്ടില്ലെന്നും പൊട്ടിക്കരഞ്ഞുകൊണ്ടു സുരേഷ് ബാബു പറയുന്നൂ.