കോഴിക്കോട്: കൊയിലാണ്ടിയിൽ 38വയസ്സുകാരിയായ പ്രബിതയും പിഞ്ചുകുഞ്ഞും ട്രെയ്‌നിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഞെട്ടലിൽനിന്നു ഇപ്പോഴും ഭർത്താവ് സുരേഷ്ബാബു മുക്തനായിട്ടില്ല. വർഷങ്ങളോളം ഗൾഫിൽ ജോലിചെയ്തിട്ടും കാര്യമായൊന്നും സമ്പാദിക്കാതെ രണ്ടുവർഷം മുമ്പാണു പ്രവാസം അവസാനിപ്പിച്ച് സുരേഷ്ബാബു നാട്ടിലെത്തിയത്. തുടർന്നു ഭാര്യാവീട്ടുകാരുടെ സഹായത്തോടെയാണ് അവരുടെ നാട്ടിൽതന്നെ ചെറിയ ഒരു കടയിട്ടത്.

ഇവിടുത്തെ വരുമാനംകൊണ്ടാണ് ജീവിതം തള്ളിനീക്കിയിരുന്നത്. മൂത്തമകളായ പ്ലസ്ടു വിദ്യാർത്ഥിനിയേയും തന്നേയും തനിച്ചാക്കിയാണ് ഭാര്യ ട്രെയ്നിന് മുന്നിൽ ഒമ്പതു പ്രായമുള്ള കുഞ്ഞിനെയും കൊണ്ടു ചാടി ആത്മഹത്യചെയ്തത്. കുടുംബത്തോടൊപ്പമുള്ള ജീവിതം തുടങ്ങിയതു തന്നെ രണ്ടുവർഷം മുമ്പായിരുന്നു. പ്രവാസിയായതുകൊണ്ടുതന്നെ മക്കളുടെ കാര്യത്തിലും വലിയ ഇടവേള വന്നു. പ്സ്ടു വിദ്യാർത്ഥിനിക്കു ശേഷം ഏറെ കാത്തിരിപ്പിനു ശേഷമാണ് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് ജനിച്ചത്.

ഭാര്യ പ്രബിതയും സുരേഷ്ബാബുവും മക്കളും നല്ല രീതിയിൽ കഴിയുന്നവരായിരുന്നുവെന്നാണു നാട്ടുകാരും പറയുന്നത്. മരണത്തിനു കാരണം കൃത്യമായ അന്വേഷണം നടത്തി പുറത്തുകൊണ്ടുവരണമെന്ന് ഇവർ ആവശ്യപ്പെടുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു നാട്ടുകാർ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

കൊയിലാണ്ടിയിൽ 38വയസ്സുകാരിയായ പ്രബിതയും പിഞ്ചുകുഞ്ഞും ട്രെയ്‌നിന് മുന്നിൽ ചാടി ആത്മഹത്യചെയ്ത സംഭവത്തിൽ നിരവധി ദുരൂഹതകളാണ് പുറത്തുവരുന്നത്. പ്രബിത ആത്മഹത്യചെയ്തത് അമ്മായിയമ്മ മരണപ്പെട്ടതിന്റെ 14-ാം ദിവസമാണ്. അമ്മായയമ്മക്കു പെൻഷനായി മാസം ലഭിക്കുന്ന 1600രൂപ പ്രബിതയുടെ അക്കൗണ്ടിലാണ് നിക്ഷേപിക്കാറുള്ളതെന്നു വാർഡ് മെമ്പർ മനോഹരി പറയുന്നു. പ്രബിത നാല്ലൊരു സ്ത്രീയായിരുന്നു. എല്ലാവരോടുമുള്ള പെരുമാറ്റം മാതൃകാപരമായിരുന്നു.

കുടുംബശ്രീയിലും അംഗമായിരുന്നു. അമ്മായിയമ്മ മാധവിക്കും ഏറെ സ്‌നേഹമായിരുന്നു പ്രബിതയോട്. അതുകൊണ്ടുതന്നെയാണ് അഞ്ചുമക്കളുണ്ടായിട്ടും പെൻഷനായി ലഭിക്കുന്ന തുക മരുമകളെ ഏൽപിച്ചിരുന്നതെന്നും നാട്ടുകാർ പറയുന്നു. വീട്ടുകാർ പറയുന്നതുപോലെ അതു മൂന്നു ലക്ഷമൊന്നും ഉള്ളതായി അറിവില്ലെന്നും അയൽവാസികൾ പറയുന്നു. ഈ പണത്തെ ചൊല്ലിയാണ് ഭർത്താവിന്റെ സഹോദരങ്ങൾ പ്രബിതയെ മാനസികമായി പീഡിപ്പിച്ചിരുന്നത്. അമ്മായിയമ്മ മരപ്പെട്ടതോടെ ഭർതൃസഹോദരങ്ങളായ അഞ്ചുപേരും വീട്ടിലെത്തിയിരുന്നു. മൂന്നു സ്ത്രീകളും രണ്ടുപുരുഷന്മാരും ഉൾപ്പെടെ സഹോദരങ്ങളാണ് ഇത്തരത്തിൽ ഇവരെ മാനസിക സമ്മർദത്തിലാക്കിയതെന്നാണ് മൂത്തമകളും ഭർത്താവ് സുരേഷ് ബാബുവും പറയുന്നത്.

അമ്മ മരിച്ച പിറ്റേ ദിവസം മുതൽ ബാങ്കിലിട്ട അമ്മയുടെ പെൻഷൻ തുകയെ ചൊല്ലി മരുമകളെ ചോദ്യംചെയ്തു തുടങ്ങി. മരണപ്പെട്ട ശേഷം 11ദിവസം സഹോദരങ്ങൾ വീട്ടിലുണ്ടായിരുന്നു. ശേഷമാണ് ഇവർ തിരിച്ചുപോയത്. തുടർന്നു 14-ാം ദിവസമാണ് കൊല്ലംവളപ്പിൽ പ്രബിതയും ഒൻപതു മാസം പ്രായമുള്ള ഇളയമകൾ അനുഷികയും ട്രെയിനിന് മുന്നിൽചാടി ആത്മഹത്യചെയ്തത്. പ്ലസ്ടുവിന് പഠിക്കുന്ന മൂത്തമകളോട് എല്ലാം പ്രബിത തുറന്നു പറഞ്ഞിരുന്നു.

സംഭവത്തെ തുടർന്നു ഭർത്താവിന്റെ പരാതിയിൽ കൊയിലാണ്ടിപൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ 30ന് കൊയിലാണ്ടി കൊല്ലംവളപ്പിൽ പ്രബിതയും ഒൻപതു മാസം പ്രായമുള്ള ഇളയമകൾ അനുഷികയും ട്രെയിൻ തട്ടി മരിച്ചത്. വീട്ടിൽനിന്നും കുഞ്ഞിനെ ആശുപത്രിയിൽ കാണിക്കാനെന്ന് പറഞ്ഞാണ് പ്രബിത വീട്ടിൽനിന്നും പുറത്തിറങ്ങിയത്. തുടർന്നു വീടിന്റെ ഒരു കീലോമീറ്റർ അപ്പുറത്തെ റെയിൽവേ ട്രാക്കിൽ ട്രെയ്നിടിച്ച് മരിച്ച നിലയിലാണ് രണ്ടുപേരുടേയും മൃതദേഹം കണ്ടെത്തിയത്.