- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൾ ഫോളോ ചെയ്യുന്ന ആളുകളെ തേടിപിടിച്ചുകൊണ്ട് അവർക്കും വളരെ വൾഗർ ആയ ചിത്രങ്ങൾ മോർഫ് ചെയ്തു അയച്ചു കൊടുക്കുന്നതാണ് അവന്റെ രീതി; ആ സൈക്കോ ക്രിമിനൽ നടി പ്രവീണയെ വെറുതെ വിടുന്നില്ല; നീതിക്കായി നടി ശബ്ദമുയർത്തുമ്പോൾ
കൊച്ചി: പ്രവീണയെ സൈബർ ഇടത്തിലെ വേട്ടയാടലുകൾ വെറുതെ വിടുന്നില്ല. ആറ് വർഷമായി തുടരുന്ന അപമാനിക്കൽ ഇപ്പോൾ എല്ലാ പരിധിയും വിടുന്നു. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തിൽ വിട്ടയച്ചെന്നും കുറ്റകൃത്യം ഇയാൾ ഇപ്പോഴും ആവർത്തിക്കുക ആണെന്നും പ്രവീണ ആരോപിക്കുന്നു. തന്റെ മകളുടേത് അടക്കമുള്ള ഫോട്ടോകൾ അശ്ലീലമായി പ്രചരിപ്പിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തൽ. കുറ്റം ആവർത്തിച്ചാൽ ശിക്ഷയുടെ കാഠിന്യം കൂടൂം. പക്ഷേ ആരും ഭാഗ്യരാജിനെ തേടി പോകുന്നില്ല.
'എന്റെയും എന്റെ വീട്ടുകാരുടെയും മോർഫ് ചെയ്ത ഫോട്ടോകൾ, എന്റെ തലയും താഴേക്ക് വികൃതരൂപമായി, വൃത്തികെട്ട രീതിയിൽ എന്ന് തന്നെ പറയാം. വസ്ത്രമില്ലാതെ നിൽക്കുന്നവരുടെ ഫോട്ടോ എടുത്ത് അതിൽ എന്റെ ഫോട്ടോസ് വച്ച് പ്രചരിപ്പിക്കുകയാണ്. അവനത് കണ്ട് ആസ്വ?ദിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുകയാണ്', എന്ന് പ്രവീണയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. നേരത്തെ പ്രവീണയുടെ പരാതിയിൽ തമിഴ്‌നാട് സ്വദേശിയായ ഭാഗ്യരാജ് അകത്തായി. ഡൽഹിയിൽ താമസിക്കുന്ന ഇയാൾ ജാമ്യത്തിൽ ഇറങ്ങി. അതിന് ശേഷവും അപമാനിക്കൽ തുടരുന്നു.
പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ ഇതുതന്നെ ഇയാൾ ആവർത്തിക്കുക ആണെന്ന് പ്രവീണ പറയുന്നു. പ്രവീണയുടെ ചിത്രം മാത്രമല്ല മകളുടെ ഫോട്ടോകളും ഇത്തരത്തിൽ ഇയാൾ ദുരുപയോഗം ചെയ്തു. മോളുടെ ഇൻസ്റ്റയിൽ കയറി ഫോട്ടോസ് എടുക്കുക, അവളുടെ ഫ്രണ്ട്‌സിനെയും പഠിപ്പിക്കുന്ന അദ്ധ്യാപകരെയും ടാ?ഗ് ചെയ്യും. അദ്ധ്യാപകരെ വച്ച് മോശമായ രീതിയിൽ കുറിപ്പെഴുതുന്നുമെന്നും പ്രവീണ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഇപ്പോൾ പ്രവീണ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. സമാന രീതിയിൽ ഒരു വർഷം മുമ്പും പ്രതികരിച്ചിരുന്നു. എന്നാൽ പൊലീസ് മതിയായ നടപടികൾ എടുത്തില്ലെന്നാണ് ഇപ്പോഴത്തെ തുറന്നു പറച്ചിലും വ്യക്തമാക്കുന്നത്.
ഇതേ കുറിച്ച് മുമ്പ് പ്രവീണ നടത്തിയ വെളിപ്പെടുത്തൽ ഇങ്ങനെ
ഫേസ്‌ബുക്കിലും ഇൻസ്റ്റയിലും ഒരുപാട് ഫേക്ക് അക്കൗണ്ടുകൾ ഉണ്ട് എന്ന് എന്നോട് പലരും വിളിച്ചു പറയാൻ തുടങ്ങി. ആദ്യമൊക്കെ ഇത് സ്ഥിരം സംഭവം ആണല്ലോ എന്ന് കരുതി വിട്ടു കളഞ്ഞു. എന്നാൽ പിന്നീട് ഒരു പാട് ഫേക്ക് ഐഡികളിലൂടെ എന്റെ സുഹൃത്തുക്കളെ അവനിലേക്ക് എത്തിക്കുകയായിരുന്നു. ഒരു തരം ഹരം പോലെയാണ് അവന് ഇത്. എന്തിനാണ് അവൻ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത് എനിക്ക് അറിയില്ല. അവനെ ഞാൻ ഒരിക്കൽ പോലും കണ്ടിട്ടുകൂടിയില്ല.
എന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അവനെ പിടിച്ചപ്പോഴാണ് അവൻ ആരാണ് എന്ന് പോലും ഞാൻ അറിയുന്നത്. അവന് എന്റെ ഫോട്ടോ മോർഫ് ചെയ്തു ഇങ്ങനെ ചെയ്യുമ്പോൾ എന്തോ ഒരു സുഖം. എന്റെ കഷ്ടകാലം എന്നല്ലേ പറയേണ്ടൂ. വേറെ ആർക്കെങ്കിലും ഉപദ്രവം ഉണ്ടോ എന്ന് അറിയില്ല. പക്ഷേ ഞാൻ ഇത് വർഷങ്ങൾ ആയി അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അവന്റെ ഫോൺ പിടിച്ചെടുത്തപ്പോൾ അത് നിറയെ എന്റെ ഫോട്ടോസ് ആയിരുന്നു. അത് മോർഫ് ചെയ്തു രസിക്കുകയാണ് അവൻ. എന്തോ ഒരു അംഗവൈകല്യം ഉണ്ടനെന്നാണ് അറിയാൻ കഴിഞ്ഞത്.
എന്തെങ്കിലും ശാരീരിക അപാകതകൾ ഉള്ള എല്ലാവരെയും കൂടി ഞാൻ പറയുന്നതല്ല. പക്ഷെ എന്റെ അനുഭവത്തിൽ നിന്നും പറയുകയാണ്. കുറെ നാൾ ഞാൻ ഇഗ്‌നോർ ചെയ്തു വിട്ടു, എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒരു ഫാമിലി ഗേൾ ആണ്. അവർക്ക് ഇതൊക്കെ കണ്ടു കഴിഞ്ഞാൽ സഹിക്കുമോ. എവിടെ നിന്നൊക്കെ വളരെ മോശം പിടിച്ച ചിത്രങ്ങൾ എടുത്തുകൊണ്ട് വന്നിട്ടാണ് എന്റെ ചിത്രം മോർഫ് ചെയ്തു കയറ്റുന്നത്. വീട്ടുകാർക്ക് വിവരം എല്ലാം അറിയുന്നതുകൊണ്ട് കുഴപ്പമില്ല. എങ്കിലും ഇത് കാണുന്ന സാധാരണക്കാർ ഒരിക്കൽ എങ്കിലും സംശയിച്ചു പോകില്ലേ.
ഒരിക്കൽ ഞാൻ ഇൻസ്റ്റയിലൂടെ ഈ വിവരം പറഞ്ഞിരുന്നു.എന്നാൽ അതിന്റെ വാശിയെന്നോണം ഞാൻ ഫോളോ ചെയ്യുന്ന എല്ലാ ആളുകളെയും അവൻ കോണ്ടാക്ട് ചെയ്യാൻ തുടങ്ങി. അരോചകമായ ശബ്ദത്തിൽ എനിക്ക് മെസേജുകൾ അയക്കുമായിരുന്നു. രാജേഷ് എന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടായിരുന്നു ആദ്യം സംസാരിക്കുന്നത്. എന്നാൽ ഡൽഹിയിൽ താമസിക്കുന്ന ചെന്നൈ സ്വദേശിയായ ഭാഗ്യരാജ് എന്ന വ്യക്തിയാണ് ഇതെന്ന് പിന്നീടാണ് മനസിലാകുന്നത്. ഒരു കമ്പ്യൂട്ടർ സ്റ്റുഡന്റ് ആണ് അവൻ. ഞാൻ എപ്പോഴും മെസേജുകൾ അവനയച്ചു കൊണ്ടിരിക്കണം. ഒരുതരം ഡ്യൂവൽ പേഴ്‌സണാലിറ്റി.
ആരാധനയാണ് എന്ന് പറഞ്ഞുകൊണ്ട് മെസേജ് അയക്കുന്ന സമയത്തുതന്നെ എന്റെ ചിത്രങ്ങൾ വച്ചുകൊണ്ട് വളരെ മോശം പ്രവർത്തികളും അവൻ ചെയ്യുകയാണ്. സമാധാനം ആയി ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥ വരെ ഉണ്ടായി. എല്ലാവരുടെയും ഉപദേശം കൊണ്ട് ഞാൻ സൈബർ സൈല്ലിൽ പരാതി കൊടുത്തു. പരാതി കൊടുത്ത ശേഷം അവനെ ഒരിക്കൽ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. ഡൽഹിയിൽ ചേരിയിൽ ആണ് അവന്റെ താമസം. അറസ്റ്റ് ചെയ്തുവെങ്കിലും ജാമ്യത്തിൽ അവൻ ഇറങ്ങി. ഇറങ്ങിയ പാടേ വീണ്ടും അവൻ പരിപാടി തുടങ്ങി.
എത്ര പരാതി കൊടുത്താലും അവൻ പിന്നെയും ഇത് തന്നെ ചെയ്യും. ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. ഒരുതരം വാശിയോടെയാണ് അവൻ എന്റെ ചിത്രങ്ങൾ മോശമായി പ്രചരിപ്പിക്കുന്നത്. ഇപ്പോൾ കുറച്ചു കാലയമായി എന്നെ മാത്രമല്ല മകളെയും ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. മകൾ ഫോളോ ചെയ്യുന്ന ആളുകളെ തേടിപിടിച്ചുകൊണ്ട് അവർക്കും വളരെ വൾഗർ ആയ ചിത്രങ്ങൾ മോർഫ് ചെയ്തു അയച്ചു കൊടുക്കുന്നതാണ് അവന്റെ രീതി. ഇൻസ്റ്റാഗ്രാം ആണ് ഇപ്പോൾ തട്ടകം.
മറുനാടന് മലയാളി ബ്യൂറോ