മലപ്പുറം: മലപ്പുറം കൽകപകഞ്ചേരിയിലെ വയോധികനായ 68കാരനെ ഹണിട്രാപ്പിൽ കുടുക്കി 23ലക്ഷം രൂപ തട്ടിയെടുത്ത ഹണിട്രാപ്പുകാരി വ്ലോഗർ റാഷിദ തന്റെ 'മലയ് മല്ലൂസ്' എന്ന യൂട്യൂബ് ചാനിലിന്വേണ്ടി മുന്മന്ത്രി എം.എം.മണിയുടെ വീട്ടിലെത്തി ഇന്റവ്യൂവും എടുത്തു. റാഷിദയുടെ സോഷ്യൽ മീഡിയ പേജുകളിലെല്ലാം ചുവപ്പുമയം. ഇടക്കാല ജാമ്യം നേടിയ യുവതി ഇന്നും തിരൂർ കോടതിയിൽ ഹാജരായി. സിപിഎം അനുകൂല പോസ്റ്റുകളും സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട പോസ്റ്റുകളുമാണ് റാഷിദയുടെ ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പേജുകളിലുള്ളത്. സുരേഷ് ഗോപിയേയും പുകഴ്‌ത്തിയിട്ടുണ്ട്.

അതേ സമയം കേസിൽ അറസ്റ്റിലായ റാഷിദയ്ക്ക് പരപ്പനങ്ങാടി കോടതി അനുവദിച്ച ഇടക്കാല ജാമ്യം ഇന്നു അവസാനിച്ചിരുന്നു. തുടർന്നു ഇന്നു തിരൂർ കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. വീണ്ടും തിരൂർ കോടതി ഇവരുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും.ആറുമാസം പ്രായമുള്ള രണ്ട് ഇരട്ടക്കുഞ്ഞുങ്ങൾ ഉള്ളതിനാൽ തന്നെ ജാമ്യം അനുവദിക്കാനാണ് സാധ്യതയെന്ന് നിയമവൃത്തങ്ങൾ വ്യക്തമാക്കി.
അതോടൊപ്പം തന്നെ റാഷിദയുടേയും ഭർത്താവ് റാഷിന്റേയും ബാങ്ക് അക്കൗണ്ടുകൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

ഇരുവരുടേയും മുഴുവൻ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം ആരംഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. സമാനമായ വേറേയും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും അന്വഷിക്കുന്നുണ്ട്. അടുത്തിടെയായി ഇരുവരും ആർഭാടമായി തന്നെ ജീവിച്ചു. ആദ്യം ആലുവയിലെ ഫ്‌ളാറ്റിലായിരുന്നു സംഘം. പിന്നീട്് 68കാരൻ പൊലീസിൽ പരാതി നൽകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഒരാഴ്‌ച്ച മുമ്പു ആലുവയിൽനിന്നും ഫ്‌ളാറ്റ് മാറി തൃശൂരിൽ വാടക വീട്ടിലേക്ക് താമസം മാറ്റിയത്.

ആലുവയിൽ വലിയ വാടകക്ക് താമസിച്ചിരുന്നവർ തൃശൂരിൽ എട്ടായിരം രൂപ മാസ വാടകക്കാണ് തമസിച്ചിരുന്നത്.ഇതിനിടയിൽ ഇവർ മഹീന്ദ്രയുടെ പുതുപുത്തൻ ഷൈലോ കാറും വാങ്ങിയിരുന്നു. 68കാരനിൽനിന്നും 23ലക്ഷം രൂപ തട്ടിയ ശേഷം ഈ പണംകൊണ്ടാണ് ഇതുവാങ്ങിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുസംബന്ധിച്ചു ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണ്. 68കാരൻ പണം നൽകിയിരുന്നതു ബാങ്ക് അക്കൗണ്ട് വഴിയായതിനാൽതന്നെ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിനും എളുപ്പമാകും.

വ്ലോഗിൽ യാത്രാവിവരണങ്ങളിടാൻ മണാലിയിലും ലഡാക്കിലും വരെ പോയത് പുതിയ കാറും കൊണ്ടായിരുന്നു. മലയ് മല്ലൂസ് എന്ന് റാഷിദയുടെ വ്ലോഗിന്റെ പേരും കാറിന്റെ പുറത്തു സ്റ്റിക്കറിൽ പതിച്ചിരുന്നു. കാര്യമായ കാഴ്‌ച്ചക്കാരൊന്നും മിക്ക വീഡിയോകൾക്കുമില്ലെങ്കിലും ചിലതിന് 26,000, 22000 എന്നിങ്ങനെയാണ് യൂട്യൂബിലുള്ള്ത്. ഇൻസ്റ്റഗ്രാമിലും ഫേസ്‌ബുക്കിലും ആക്ടീവായിരുന്നു. ഭക്ഷണഐറ്റങ്ങളുടെ കഥ പറഞ്ഞാണ് ആദ്യം വ്ലോഗ് തുങ്ങിയതെങ്കിലും പിന്നീട് വ്യത്യസ്തമായ വീഡിയോകളും ചെയ്തു.

യാത്രാവിവരണങ്ങൾക്കാണ് പിന്നെകാഴ്‌ച്ചക്കാരുള്ളത്. മണാലിയിലേയും ലഡാക്കിലേയും യാത്രാവിവരങ്ങൾ കുറച്ചു കാഴ്‌ച്ചക്കാരെയുണ്ടാക്കി. ആറുമസം പ്രായമുള്ള മക്കളുണ്ടായ ശേഷം പിന്നീട് വീഡിയോകളൊന്നും ചെയ്തിട്ടില്ല.68കാരനെ ഹണിട്രാപ്പിൽപെടുത്തി പണം തട്ടിയതു ഇവർ താമസിച്ചിരുന്ന ആുവയിലെ ഫ്‌ളാറ്റിൽ എത്തിച്ചുതന്നെയായിരുന്നു.