മലപ്പുറം: മലപ്പുറം കൽപകഞ്ചേരിയിലെ വയോധികനായ 68കാരനെ ഹണിട്രാപ്പിൽ കുടുക്കിയ 23ലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റിലായ തിരൂർ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന വ്‌ലോഗർ റാഷിദയുടെ ഭർത്താവ് നിഷാദ് സബ്ജയിലിൽ ബഹളമുണ്ടാക്കുകയും മാനോവിഭ്രാന്തി കാണിക്കുകയും ചെയ്തതായി പൊലീസ്. തുടർന്നു നിഷാദിന്റെ മാനാകാരോഗ്യനില പരിശോധിക്കാൻ ഇയാളെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. നേരത്തെ നിഷാദിനൊപ്പം അറസ്റ്റിലായ ഹണിട്രാപ്പ് നടത്തിയ റാഷിദ തനിക്ക് ആറു മാസം പ്രായമുള്ള രണ്ട് ഇരട്ടക്കുഞ്ഞുങ്ങളുണ്ടെന്നും ജയിലിലായാൽ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ബുദ്ധിമുട്ടാകുമെന്നും ചൂണ്ടിക്കാട്ടി കോടതിയിൽനിന്നും ഇടക്കാല ജാമ്യം നേടിയിരുന്നു.

സമാനമായി ജയിലിൽനിന്നും രക്ഷപ്പെടാനുള്ള നിഷാദിന്റെ കുബുദ്ധിയാണോ ഈ മനോവിഭ്രാന്തിയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. എന്നാൽ സബ്ജയിലിൽ ബഹളംവെച്ചതിനാൽതന്നെ ഇതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്നതിനാലാണ് സബ്ജയിൽ അവധികൃതർ പ്രതിയെ കുതിരവട്ടത്തേക്കുകൊണ്ടുപോയത്. ഇതുസംബന്ധിച്ചു മുമ്പു നടത്തിയ മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകളുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ആലുവയിൽ വലിയ വാടകക്ക് താമസിച്ചിരുന്നവർ ഇരുവരും അറസ്റ്റിലാകുന്നതിന്റെ ഒരാഴ്‌ച്ച മുമ്പ് തൃശൂരിൽ എട്ടായിരം രൂപ മാസ വാടകക്കാണ് തമസിച്ചിരുന്നത്. ഇതിനിടയിൽ ഇവർ മഹീന്ദ്രയുടെ പുതുപുത്തൻ ഷൈലോ കാറും വാങ്ങിയിരുന്നു. 68കാരനിൽനിന്നും 23ലക്ഷം രൂപ തട്ടിയ ശേഷം ഈ പണംകൊണ്ടാണ് ഇതുവാങ്ങിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുസംബന്ധിച്ചു ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണ്. 68കാരൻ പണം നൽകിയിരുന്നതു ബാങ്ക് അക്കൗണ്ട് വഴിയായതിനാൽതന്നെ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിനും എളുപ്പമാകും.

കാര്യമായ വരുമാനമൊന്നും വരാതിരുന്നതോടെയാണ് ഏതെങ്കിലും വിധത്തിൽ പണം സമ്പാദിച്ച് നല്ല രീതിയിൽ ജീവിക്കണമെന്ന് ദമ്പതികൾ തീരുമാനിക്കുന്നത്. ഇതിനാണ് 68കാരനെതന്നെ കരുവാക്കിയത്. സാമ്പത്തികമായി ഉന്നതയിലുള്ള ഇദ്ദേഹത്തെ അങ്ങോട്ടുചെന്ന് പ്രലോഭിപ്പിച്ചാണ് റാഷിദ വശത്താക്കിയത്. തങ്ങൾക്ക് ജീവിക്കാൻ പ്രയാസകരമായ അവസ്ഥയാണെന്നും ഹോട്ടൽ ബിസിനസ്സ് ആരംഭിക്കാനാണെന്നും പറഞ്ഞാണ് പണം തട്ടിയെടുത്തത്. ആദ്യം കഴിയുന്ന രീതിയിൽ ഇയാൾ സഹായം നൽകിയെങ്കിലും പിന്നീടാണിത് ചതിയാണെന്നും എത്ര നൽകിയാലും അവസാനിക്കാത്ത ചതിക്കുഴിയിലാണ് താൻ എത്തിയതെന്നും 68കാരനും മനസ്സിലായത്.

പിന്നീട് ആലുവയിലെ ഫ്‌ളാറ്റിൽ വെച്ച് തന്നോടൊപ്പം പകർത്തിയ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിത്തുടങ്ങി. ഒരു വർഷത്തോളമാണ് തവണകളായി 23ലക്ഷം രൂപ തട്ടിയെടുത്തത്. ഫേസ്‌ബുക്കിലൂടെ താൻ ട്രാവൽ വ്‌ലോഗറാണെന്നാണ് സ്വയം പരിചയപ്പെടുത്തിയാണ് വയോധികനുമായി റാഷിദ അടുത്തത്. മലപ്പുറം താനൂർ സ്വദേശിയായ റാഷിദയെയുടെ ഭർത്താവും കേസിലെ പ്രതിയും നിലവിൽ റിമാൻഡിൽ കഴിയുന്ന നിഷാദ് തൃശൂർ കുന്നംകുളം സ്വദേശിയാണ്. തൃശൂരിലാണ് റാഷിദ താമസമെങ്കിലു ഇരയെ കുറിച്ചു വ്യക്തമായ ബോധ്യത്തോടെയാണ് പരിചയപ്പെട്ടത്.

താനൂരിൽനിന്നും കിലോമീറ്ററുകൾ വ്യത്യസമുള്ള മലപ്പുറം കൽപകഞ്ചേരി സ്വദേശിയായ 68കാരനാണ് ഹണിട്രാപ്പിന് ഇരയായത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് പ്രമുഖ വ്യാപാരിയായ 68കാരനാണ് റാഷിദ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. ഫേസ്‌ബുക്ക് വഴി സൗഹൃദ്യം സ്ഥാപിച്ച് ഇരുവരും തമ്മിൽ ചാറ്റിംഗും പതിവായി.ഫേസ്‌ബുക്ക് വഴി 68കാരനുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ റാഷിദയ്ക്ക് കഴിഞ്ഞു. ഇതിനിടയിൽ ചെറിയ സാമ്പത്തിക സഹായങ്ങൾ റാഷിദയ്ക്ക് ചെയ്തുകൊടുത്തിട്ടുമുണ്ടെന്നാണ് വിവരം. സൗഹൃദം വളർന്നതോടെ നേരിട്ട് കാണണമെന്ന് റാഷിദ ആവശ്യപ്പെടുകയായിരുന്നു. റാഷിദയുടെ ക്ഷണപ്രകാരമാണ് 68കാരൻ ആലുവയിലെ ഫ്ളാറ്റിൽ എത്തുന്നത്.

തന്റെ ഭർത്താവ് പ്രശ്‌നക്കാരനൊന്നുമല്ലെന്നും പേടിക്കേണ്ടതില്ലെന്നുമാണ് റാഷിദ 86കാരനെ വിശ്വസിപ്പിച്ചത്. ഭർത്താവ് ഇതിനെല്ലാം സമ്മതം നൽകുന്നയാളാണെന്നാണ് റാഷിദ പറഞ്ഞിരുന്നത്. റാഷിദയുടെ വാഗ്ദാനങ്ങൾ വിശ്വസിച്ച് ഫ്ളാറ്റിലെത്തിയ 68കാരനെ ദമ്പതികൾ രഹസ്യമായി കുടുക്കുകയായിരുന്നു. ഫ്ളാറ്റിൽ രഹസ്യമായി ക്യാമറ സ്ഥാപിച്ച് റാഷിദയും നിഷാദും ചേർന്ന് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ചാണ് പിന്നീട് ഭീഷണി തുടർന്നത്.