- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരേ നടുറോഡിൽ ആക്രമണം
ബെംഗളൂരു: രാജ്യത്ത് റോഡ് റേജ് ഉണ്ടാക്കുന്ന അനിഷ്ട സംഭവങ്ങൾ ഏറുകയാണ്. വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബെംഗലൂരുവിലെ സർജാപുരയിൽ നടുറോഡിൽ മലയാളി കുടുംബത്തിന് നേരേ ആക്രമണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കുടുംബം സഞ്ചരിച്ച കാർ അക്രമി അടിച്ചു തകർത്തു. ഐടി ജീവനക്കാരനായ തൃശൂർ പഴയന്നൂർ സ്വദേശി അഖിൽ സാബുവും കുടുംബവുമാണ് ആക്രമണത്തിനിരയായത്. കാർ യാത്രക്കാർ സൈഡ് നൽകിയില്ലെന്ന പ്രശ്‌നത്തിൽ ആദ്യം ആക്രമണം നടത്തുന്നത് സ്‌കൂട്ടർ യാത്രികനാണ്. മൂന്ന് വയസുകാരി അടക്കമുള്ള മലയാളി കുടുംബമാണ് കാറിലുണ്ടായിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അഖിലിന്റെ പരാതിയിൽ ബൊമ്മസാന്ദ്ര സ്വദേശിയായ അഭിഭാഷകൻ ജഗദീഷിനെതിരെ പൊലീസ് കേസെടുത്തു. ജഗദീഷ് നൽകിയ പരാതിയിൽ അഖിലിനെതിരെയും കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ കുടുംബത്തോടൊപ്പം കാറിൽ പോകുമ്പോഴായിരുന്നു ആക്രമണം. ഇരുചക്ര വാഹനങ്ങളിലെത്തി കാർ യാത്രികരെ ആക്രമിച്ച് പണം കവരുന്നതിന് കുപ്രസിദ്ധമായ ബെംഗളൂരുവിലെ സർജാപുരയിൽ വച്ചായിരുന്നു സംഭവം.
ഹോണടിച്ച് പിന്നാലെയെത്തിയ സ്‌കൂട്ടർ യാത്രികൻ അഖിലുമായി തർക്കമുണ്ടാക്കി. വാഹനത്തിന് സൈഡ് നൽകിയില്ലെന്നായിരുന്നു ഇയാളുടെ പരാതി. ഇതു വകവയ്ക്കാതെ അഖിൽ കാർ മുന്നോട്ടെടുത്തു. ഇതോടെ പിന്നാലെയെത്തിയ ഇരുചക്ര വാഹനത്തിലെ യാത്രക്കാരൻ, കാറിന്റെ വശങ്ങളിലെ ചില്ലുകൾ ഹെൽമറ്റുകൊണ്ട് അടിച്ചുതകർത്തു. ചില്ലു തെറിച്ച് അഖിലിന്റെ മൂന്നു വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. ഇവർ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി.