- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
റോയൽ ട്രാവൻകൂറിൽ പണം നിക്ഷേപിച്ചവർ പ്രതിസന്ധിയിൽ;
കാസർകോട്: ജിബി ജി നിധി നിക്ഷേപ തട്ടിപ്പിനിരയായി നിക്ഷേപകരുടെ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ സംഭവത്തിന് ശേഷം മറ്റൊരു നിക്ഷേപ തട്ടിപ്പിന്റെ സൂത്രധാരൻ കൂടി പിടിയിലായ തോടെ, ജില്ലയിൽ നിരവധി പേർ വീണ്ടും നിക്ഷേപക്കുരുക്കിൽ റോയൽ ട്രാവൻകൂർ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചവരാണ് പ്രതിസന്ധിലയാത്.
കണ്ണൂർ - കാസർകോട് ജില്ലകളിലെ റോയൽ ട്രാവൻകൂർ ശാഖ കളിലായി കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പാണ് നടന്നത് സ്ഥാപന ഉടമ രാഹുൽ ചക്രപാണിയെ കഴിഞ്ഞ കണ്ണൂർ ടൗൺ പൊലീസ് കണ്ണൂരിലെ ഹെഡ് ഓഫീസിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും പരാതിക്കാർക്ക് പണം തിരികെ നൽകും നിക്ഷേപകർക്ക് എല്ലാം പണം തിരികെ നൽകാൻ സംവിധാനം ഉണ്ടാക്കുമെന്നും കമ്പനി ഉറപ്പ് നൽകിയതോടെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 1 രാഹുൽ ചക്രപാണിക്ക് ജാമ്യം അനുവദിച്ചിരുന്നു.
തൃക്കരിപ്പൂർ കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്. പരപ്പ ഉപ്പള ബദിയടുക്ക മുതലായ ഇടങ്ങളിൽ ബ്രാഞ്ച് ഓഫീസുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല . കാർഷിക വായ്പ സ്വർണ്ണ പണയ വായ്പ നിക്ഷേപസ്കീമുകൾ മുതലായി വിവിധ ഇടപാടുകളാണ് റോയൽ ട്രാവൻ കൂർ കേന്ദ്രീകരിച്ച് നടന്നത്. സ്ഥാപനത്തിന്റെ ദൈനംദിന നിക്ഷേപ പദ്ധതിയിൽ പണം നിക്ഷേപിച്ച് കുടുങ്ങിയവരിൽ ഭൂരിഭാഗവും സാധാരണക്കാരായ തൊഴിലാളികളാണ്.മുറി വാടക പോലും കൊടുക്കാൻ കഴിയാതെ വന്നതോടെയാണ് ചെറുവത്തൂർ ഞാഞങ്കൈ ഉപ്പള ബദിയടുക്ക എന്നിവിടെങ്ങളെ റോയൽ ട്രാവൻകൂർ ശാഖ പൂട്ടിയിടേണ്ടി വന്നത്.
സ്ഥാപനത്തിലെ ജീവനക്കാർക്ക് കൃത്യമായി ശമ്പളവും ലഭിച്ചിരുന്നില്ല.റോയൽ ട്രാവൻകൂർ പരപ്പ ശാഖയിൽ ഇടപാടുകാരെത്തി ബഹളമുണ്ടാക്കിയത് മാസങ്ങൾക്കു മുമ്പാണ്. സ്ഥാപന ഉടമ പൊലീസ് പിടിയിലായതും വലിയ വിവാദമായി മാറിയതോടെ പ്രതിസ ന്ധിയിലായത് സ്ഥാപനത്തിലേക്ക് നിക്ഷേപം സ്വീകരിച്ച ജീവനക്കാരു ഏജന്റുമാരുമാണ്. പ്രതിദിന നിക്ഷേപ പദ്ധതിയി ലേക്ക് പണം പിരിച്ചിരുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.
കണ്ണൂർ ചെട്ടിപ്പീടികയിലെ ആസ്ഥാനത്ത് നിക്ഷേപകർ കൂട്ടമായെത്തി ബഹളമുണ്ടാക്കി യതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം പൊലീസ് സ്ഥലത്തെ ത്തി രാഹുൽ ചക്രപാണിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ചില വിരുദ്ധന്മാരായ ഏജന്റ്മാർ പ്രതിസന്ധി മൂർച്ഛിച്ച സമയങ്ങളിൽ പോലും നിക്ഷേപം സ്വീകരിച്ചിരുന്നു . ഇത് ഇവർ തന്നെ കൈവശം വെച്ചിരിക്കുകയാണെന്ന് ആക്ഷപം ഉയരുനുണ്ട് . മാധ്യമങ്ങൾ വെറുതെ കഥകൾ ഉണ്ടാക്കുകയാണെന്നും ഇതൊന്നും കാര്യമാക്കണ്ട എന്നാണ് ഏജന്റ്മാർ നിക്ഷേപകളോട് പറഞ്ഞത്.
ദിവസേന 100 രൂപ നിക്ഷേപിച്ച തൊഴിലാളിയോ ആയിരക്കണക്കിന് രൂപ നിക്ഷേപിച്ച വ്യാപാരികളും ഇതിന്റെ ഇരകളായി മാറിയിരിക്കുകയാണ്. ഏജന്റ് മാരായ സ്ത്രീകളുടെ കാര്യമാണ് ഏറെ കഷ്ടമായി മാറിയിരിക്കുന്നത്. ഇവരുടെ വീട്ടിലെത്തി നിക്ഷേപകർ ബഹളം ഉണ്ടാക്കുകയാണ്. പല ഏജന്റ് മാരുടെയും ജീവിതം തന്നെ തകർന്നു കഴിഞ്ഞു.