മലപ്പുറം: ഭർതൃവീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി ചികിത്സക്കിടെ മരിച്ചു. മാറാക്കര മുള്ളംമട അടാട്ടിൽ അർഷാദലിയുടെ ഭാര്യ സഫ്് വാന(23)യാണ് മരിച്ചത്. കഴിഞ്ഞ നാലിന് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായിരുന്നു യുവതിയെ. കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അർഷാദലിയെ കാടാമ്പുഴ എസ്‌ഐ അമീറലി അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.അതേസമയം, ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണ് സഫ് വാനയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്ത്രീധനത്തിന്റെ പേരിലും മറ്റും ഭർത്താവും ഭർതൃമാതാവും സഫ് വാനയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പിതാവ് മുജീബും പ്രതികരിച്ചു. ഇവരുടെ പരാതിയിലാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്്.

കഴിഞ്ഞ ശനിയാഴ്ച ഒന്നരവയസ്സുള്ള കുഞ്ഞ് തന്റെ ദേഹത്ത് മൂത്രമൊഴിച്ചതിന് ഭർത്താവ് സഫ് വാനയെ ശകാരിച്ചിരുന്നതായാണ് വിവരം.കഴിഞ്ഞ നാലിന് ഇവരുടെ ഒന്നരവയസുകാരിയായ മകൾ ആലിയ ബത്തുൽ കോണിപ്പടിയിൽ മൂത്രമൊഴിച്ചിരുന്നു. ഇത് അർഷാദലിയുടെ ശരീരത്തിലേക്ക് തെറിച്ചതോടെ സഫ് വാനയെ വഴക്കു പറഞ്ഞു. നേരത്തേയും സമാന സംഭവങ്ങൾ ഉണ്ടായിരുന്നു. ഇതിൽമനംനൊന്താണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ബന്ധുക്കൾ പറയുന്നു മരണത്തിലേക്ക് നയിച്ച മറ്റു കാരണങ്ങൾ ഉണ്ടോയെന്നത് അന്വേഷിക്കുകയാണ്. താനൂർ ഡി.വൈ.എസ്‌പി വി.വി ബെന്നിയുടെ നിർദ്ദേശപ്രകാരം എസ്‌ഐ അമീറലിയാണ് അറസ്റ്റ് ചെയ്തത്.