- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ അതിവേഗ പരാതി നിർണ്ണായകമായി; ഇൻസ്റ്റാഗ്രാമിലെ പരിചയം മുതലെടുത്ത് സ്കൂൾ കഴിഞ്ഞ് വന്ന കുട്ടിയെ തട്ടിക്കൊണ്ടു പീഡിപ്പിച്ചത് ഗൂഡല്ലൂരിലെ ക്രിമിനൽ; സഞ്ജയിനെ കുടുക്കിയത് പൊലീസ് ജാഗ്രത
മലപ്പുറം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായത് പൊലീസിന്റെ നിർണണായക നീക്കം. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി സഞ്ജയ് (21) ആണ് മലപ്പുറം വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. പ്രതിയെ മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കി. കൊടുംക്രിമിനലാണ് സഞ്ജയ്.
ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച പ്രതി, പെൺകുട്ടി സ്കൂൾ കഴിഞ്ഞ് വരുന്ന വഴിക്ക് ബൈക്കിലെത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. റബർ ടാപ്പിങ് ജോലിയുമായി ബന്ധപ്പെട്ട് പ്രതി കുടുംബസമേതം രണ്ടു വർഷമായി മലപ്പുറം എടവണ്ണയിൽ താമസിച്ചു വരികയായിരുന്നു.
സഞ്ജയ് നേരത്തെ നിരവധി കേസുകളിൽ പ്രതിയാണ്. സഞ്ജയ് നേരത്തെ മോഷണക്കേസുകളിലും പ്രതിയാണെന്നാണു പൊലീസ് പറയുന്നത്. ഇതോടെയാണ് ഗൂഡല്ലൂരിൽ നിന്നും സഞ്ജയ് മലപ്പുറം വഴിക്കടവിലെത്തിയത്. സഞ്ജയിനെ നല്ല രീതിയിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള ശ്രമം. എന്നാൽ എടവണ്ണയിലും സഞ്ജയ് തന്റെ വഴിയേ യാത്ര തുടർന്നുവെന്നതിന് തെളിവാണ് ഈ പോക്സോ കേസ്.
സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. സംഭവത്തിൽ പോക്സോ നിയമ പ്രകാരം ആണ് പൊലീസ് യുവാവിനെതിരെ കേസ് എടുത്തിട്ടുള്ളത്. പരാതി കിട്ടിയപ്പോൾ തന്നെ പൊലീസ് നടത്തിയ ജാഗ്രതയാണ് പെൺകുട്ടിയെ അതിവേഗം കണ്ടെത്തിയത്.
അല്ലാത്ത പക്ഷം പെൺകുട്ടിക്ക് എന്തും സംഭവിക്കാമെന്ന അവസ്ഥ വരുമായിരുന്നു. കൃത്യമായ ആസൂത്രണത്തിലൂടെയാണ് പെൺകുട്ടിയെ സഞ്ജയ് ബൈക്കിൽ കൊണ്ടു പോയത്.
മറുനാടന് മലയാളി ബ്യൂറോ