വഴിക്കടവ്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ നിർബന്ധിച്ച് കൊണ്ടു പോയ യുവാവ് കഴിഞ്ഞ ദിവസം എടവണ്ണയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തി. ഇവിടെ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വിവാഹ വാഗ്ദാനത്തിലായിരുന്നു ചതി. പ്രതിയെ പിടികൂടിയത് പൊലീസ് കരുതലാണ്. അതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്.

മലപ്പുറത്ത് പീഡനക്കേസിൽ പിടിയിലായ യുവാവ് മോഷണക്കേസിലും പ്രതിയെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിയായ സഞ്ജയ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മലപ്പുറം ജില്ലയിലെ എടവണ്ണയിൽ നിന്ന് അറസ്റ്റിലാകുന്നത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് യുവാവ് പെൺകുട്ടിയുമായി അടുത്തത്. വീട്ടുകാരുടെ കാണാതാകൽ പരാതിക്കിടെ പെൺകുട്ടിയെ യുവാവിനൊപ്പം കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. ഇതോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവാവ് കുടുങ്ങുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സ് വകുപ്പ് ചുമത്തി.

വിശദമായി മൊഴിയെടുത്ത ശേഷം പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടു. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സഞ്ജയും കുടുംബം രണ്ട് വർഷം മുൻപ് റബ്ബർ ടാപ്പിങ് ജോലിക്കായി മലപ്പുറം ജില്ലയിലെ വഴിക്കടവിലെത്തിയതാണ്. പ്രതിയെക്കുറിച്ച് ഗൂഡല്ലൂരിൽ അന്വേഷണം നടത്തിയതിൽ നിന്ന് നേരത്തെ രണ്ട് മോഷണ കേസ്സിൽ ഇയാൾ പ്രതിയായിരുന്നുവെന്ന് പൊലീസിന് വ്യക്തമായി. ്ര

കിമിനൽ ഗുണ്ടാ സംഘങ്ങളുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. മുമ്പും പീഡനകേസുകളിൽ ഇയാൾ പെട്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ എല്ലാ വിവരങ്ങളും ശേഖരിച്ച് കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഇയാൾക്ക് പീഡിപ്പിക്കാൻ സൗകര്യം ഒരുക്കിയവരും കേസിൽ പ്രതിയാകാൻ സാധ്യതയുണ്ട്.

ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച പ്രതി, പെൺകുട്ടി സ്‌കൂൾ കഴിഞ്ഞ് വരുന്ന വഴിക്ക് ബൈക്കിലെത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. സംഭവത്തിൽ പോക്‌സോ നിയമ പ്രകാരം ആണ് പൊലീസ് യുവാവിനെതിരെ കേസ് എടുത്തിട്ടുള്ളത്. പരാതി കിട്ടിയപ്പോൾ തന്നെ പൊലീസ് നടത്തിയ ജാഗ്രതയാണ് പെൺകുട്ടിയെ അതിവേഗം കണ്ടെത്തിയത്.

അല്ലാത്ത പക്ഷം പെൺകുട്ടിക്ക് എന്തും സംഭവിക്കാമെന്ന അവസ്ഥ വരുമായിരുന്നു. കൃത്യമായ ആസൂത്രണത്തിലൂടെയാണ് പെൺകുട്ടിയെ സഞ്ജയ് ബൈക്കിൽ കൊണ്ടു പോയത്.