തൊടുപുഴ: ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവ് സരുൺ സജിയെ കാട്ടിറച്ചി കൈവശം വച്ചു എന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. ഫോറസ്റ്റർ അനിൽകുമാർ, വൈൽഡ് ലൈഫ് വാർഡൻ രാഹുൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ വാച്ചർമാർ എന്നിവർ ഉൾപ്പെടെ 13 ഉദ്യോഗസ്ഥർക്കെതിരെയാണ് പൊലീസ് കേസെടുത്തതിട്ടുള്ളത്.

പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് നടപടി. കള്ളക്കേസിൽ കുടുക്കിയതിനും കസ്റ്റഡിയിൽ മർദിച്ചതിനുമാണ് കേസ് ചാർജ്ജ് ചെയ്തിട്ടുള്ളത്്. എസ്സി, എസ്ടി കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ്. സെപ്റ്റംമ്പർ 20-ന് രാവിലെ 10 മണിയോടടുത്താരുന്നു കേസിന് ആസ്പദമായ സംഭവ പരമ്പരകളുടെ തുടക്കം.സംഭവത്തെക്കുറിച്ച് സരുൺ സജി പൊലീസിൽ നൽകിയ വിവരങ്ങൾ ഇങ്ങിനെ..

പെൺസുഹൃത്തുമൊത്ത് രാവിലെ കണ്ണംപടിയിൽ നിന്നും ഓട്ടോയിൽ വളവുകോടുവരെയെത്തി.തുടർന്ന് ഇരുവരും ഈരാറ്റുപോട്ടയ്ക്ക് ബസ്സിൽ യാത്ര തിരച്ചു.യാത്രയ്ക്കിടെ പിതാവിന്റെ മൊബൈലിൽ നിന്നും വിളിയെത്തി. കോളെടുത്തപ്പോൾ മറുതലയ്ക്കൽ കിഴുകാനം ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെ ഫോറസ്റ്റർ അനിൽകുമാർ.നിന്റെ പേരിൽ ഒരുപരാതിയുണ്ടെന്നും ഉടൻ സ്റ്റേഷനിൽ എത്തണമെന്നുമായിരുന്നു നിർദ്ദേശം.

ഇതുപ്രകാരം വാഗമണ്ണൽ ഇറങ്ങി,വളവുകോടെത്തി ഓട്ടിയിൽ സ്റ്റേഷനിലേയ്ക്ക് തിരച്ചു.ഈ യാത്രയിൽ കിഴുകാനം ചെക്ക് പോസ്റ്റിന് സമീപം വച്ച് ഓട്ടോ തടഞ്ഞ് അനിൽകുമാറിന്റെ നേത്വത്തിൽ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ചെക്ക് പോസ്റ്റിന് പുറകിലുള്ള കെട്ടിടത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.ഇവിടെ എത്തിയപാടെ കാട്ടിറച്ചി എവിടെയാടാ ഒളിപ്പിച്ചുവച്ചിട്ടുള്ളത് എന്ന് ചോദിച്ചു.അറയില്ലെന്നും തെറ്റൊന്നും ചെയ്തിട്ടില്ലന്നും പറഞ്ഞപ്പോൾ മർദ്ദനം തുടങ്ങി.

മണിക്കൂറികളോളം തടഞ്ഞുവച്ച് ഭീഷിണിപ്പെടുത്തലും മർദ്ദനവും തുടർന്നു. പിന്നീട് കേസെടുത്ത്് അറസ്റ്റുചെയ്യുകയായിരുന്നു.മർദ്ദനത്തിൽ കാര്യമായി പരിക്കേറ്റിരുന്നു.
പാരമ്പര്യ ചികത്സയിലൂടെയാണ് ആരോഗ്യസ്ഥിതിതി മെച്ചപ്പെട്ടത്. ഉള്ളാടർ സമുദായംഗമായ സരുൺ ബി കോം പാസ്സായിട്ടുണ്ട്.പി എസ് ടെസ്റ്റ് പലതും എഴുതിയിരുന്നു. ജോലിക്കായി കാത്തിരിക്കുമ്പോഴാണ് വനംവകുപ്പ് ജീവനക്കാർ കള്ളകേസിൽ കുടുക്കിയത്.ഇപ്പോൾ കേസിൽ ഉൾപ്പെട്ട ജീവനക്കാർ വകുപ്പുതല നടപടിക്കും വിധേയരായിരുന്നു.

സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്യപ്പെട്ടിട്ടുള്ള ജീവനക്കാർക്കെതിരെ ഉപ്പുതറ പൊലീസ് കേസ് ചാർജ്ജ് ചെയ്തിട്ടുള്ള കേസ് പീരിമേട് ഡി വൈ എസ് പി ജെ കുര്യക്കോസാണ് അന്വേഷിയ്്ക്കുന്നത്.