- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി മകനും അമ്മയ്ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനായി റൂമിൽ കയറി വാതിൽ അടച്ചു; ഫ്യൂരിഡാൻ പഴത്തിൽ ചേർത്ത് കഴിച്ച് ഭാര്യയും ഭർത്താവും ഉറങ്ങാൻ കിടന്നു; സതീഷ് ജീവിതം അവസാനിപ്പിച്ചത് വസ്തു വാങ്ങിയതിലെ സാമ്പത്തിക ബാധ്യത കാരണം
നെടുമങ്ങാട്: ഒരുമിച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ മരിച്ച ർത്താവ് കൃത്യമായ ആസുത്രണത്തോടെയാണ് ആത്മഹത്യ പ്ലാൻ ചെയ്തത്. നെടുമങ്ങാട് നഗരസഭ കുശർക്കോട് വാർഡിൽ തോപ്പുവിള പുത്തൻവീട്ടിൽ ബി.എസ്.സതീഷ് കുമാർ (41) ആണ് മരിച്ചത്. ഭാര്യ ഷീജയാണ് മെഡിക്കൽ കോളജിലെ ഐ സി യുവിൽ ചികിത്സയിലുള്ളത്.
കഴിഞ്ഞ ദിവസം പുലർച്ചെ 5 മണിയോടെ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു എങ്കിലും സതീഷ് കുമാറിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല. ഉത്സവസ്ഥലങ്ങളിലും പരിപാടികൾക്കും മൈക്ക് സെറ്റ് വാടകയ്ക്ക് കൊടുക്കലായിരുന്നു സതീഷ്കുമാറിന്റെ പ്രധാന ജോലി. സ്വന്തമായി ഓട്ടോറിക്ഷ ഉണ്ടായിരുന്നതിനാൽ അത് സർവ്വീസ് നടത്തിയുമാണ് ഉപജീവനം നടത്തിയിരുന്നത്. ഇതിനിടെ സതീഷ് പുതിയതായി സ്ഥലം വാങ്ങിയിരുന്നു.
പലരിൽ നിന്നും പണം മറിച്ചും കടം വാങ്ങിയുമാണ് വസ്തു വാങ്ങിയത്. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ പണം തിരികെ കൊടുക്കാൻ കഴിയാതെ വന്നതോടെ വലിയ സമ്മർദ്ദത്തിലായിരുന്നു സതീഷ്. ഇതിനിടയിലാണ് ആത്മഹത്യയെ കുറിച്ച് ഭാര്യയോടു സംസാരിച്ചത്. അങ്ങനെയാണ് കൃഷിക്കാണെന്ന് തെറ്റിദ്ധരിപ്പിച്ച് വളം കടയിൽ നിന്നും ഫ്യൂരിഡാൻ വാങ്ങിയത്. വാങ്ങിയ ഫ്യൂരിഡാൻ വീട്ടിൽ വീട്ടിൽ വെച്ചിട്ടും പല പോം വഴികളും സതീഷ്കുമാർ ആലോചിച്ചിരുന്നു. ഒന്നു ഫലം കാണാതെ വന്നതോടെ ഉറച്ച തീരുമാനം എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അമ്മ ശ്യാമളയ്ക്കും എക മകൻ മനുവിനൊപ്പവു ഇരുന്നാണ് സതീഷ് രാത്രി ഭക്ഷണ കഴിച്ചത്.
പലവിൽ നിന്നും വിപരീതമായി ഒരു പാട് സംസാരിച്ച് അമ്മയോടും മകനോടും കൂടുതൽ സമയം ചെലവിട്ട ശേഷമാണ് സതീഷ് കിട്ടാൻ പോയത്. സതീഷും ഭാര്യയും ഒരുമിച്ചും മകൻ മനു സതീഷിന്റെ അമ്മയ്ക്കും ഒപ്പമാണ് കിടന്നത്. പുലർച്ചെ റുമിൽ നിന്നും കേട്ട അമറൽ ആണ്് നാട്ടുകാരെ വിളിച്ചു കൂട്ടി ഇരുവരെയും ആശുപത്രിയിൽ എത്തിക്കാൻ സതീഷിന്റെ അമ്മയെ പ്രേരിപ്പിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും സതീഷ് മരിച്ചിരുന്നു.
ഇവരുടെ മുറിയിൽ നിന്നു കഴിച്ച വിഷത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു. ഭാസി, ശ്യാമള ദമ്പതികളുടെ മകനാണ് സതീഷ്കുമാർ. സതീഷ്കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.നെടുമങ്ങാട് പൊലീസ് കേസെടുത്തു. ഇവർക്ക് സാമ്പത്തിക ബാധ്യതയുള്ളതായി അറിയുന്നു എന്ന് പൊലീസ് പറഞ്ഞു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്