- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരാഖണ്ഡിലെ യോഗാ അദ്ധ്യാപകനുമായി പ്രണയത്തിലായത് 39 വയസ്സ് പ്രായക്കുറവുള്ള ഇസ്രയേലി; 'രാധ'യെ ജീവിത സഖിയാക്കി കൃഷ്ണ ചന്ദ്രൻ ജീവിതം തുടങ്ങിയത് 16 വർഷം മുമ്പ്; കൊല്ലത്ത് എത്തിയത് ഒരു കൊല്ലം മുമ്പ്; ദുരൂഹ മരണവും ആത്മഹത്യാ ശ്രവും; ടീസന്റ് മുക്കിൽ സംഭവിച്ചത്
കൊല്ലം: ഇസ്രയേൽ സ്വദേശിയായ യുവതിയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത തുടരുന്നു. ജീവനൊടുക്കാൻ ശ്രമിച്ച മലയാളിയായ ഭർത്താവിനെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്രയേൽ സ്വദേശി രാധ എന്നു വിളിക്കുന്ന സത്വ (36) ആണു കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവായ കൃഷ്ണചന്ദ്രൻ (ചന്ദ്രശേഖരൻ നായർ 75) ആണു ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.
ആരോഗ്യപ്രശ്നങ്ങളെത്തുടർന്നു കുറച്ചുനാളുകളായി ജീവനൊടുക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായും ഇന്നലെ ഉച്ചയ്ക്കു ഭക്ഷണം കഴിച്ച ശേഷം സത്വ ആദ്യം സ്വയം കുത്തിയെങ്കിലും മരിക്കാത്തതിനാൽ തന്നോട് ആവശ്യപ്പെട്ടതുപ്രകാരം കുത്തിയതാണ് എന്നും പിന്നീടു സ്വയം ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നും കൃഷ്ണചന്ദ്രൻ മൊഴി നൽകി. ഈ മൊഴി പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. ഇന്നലെ വൈകിട്ട് 3.30നു ഡീസന്റ് ജംക്ഷനിലെ കോടാലിമുക്കിനു സമീപത്തെ റേഷൻ കടയ്ക്ക് എതിർവശത്തുള്ള തിരുവാതിര എന്ന വാടകവീട്ടിലാണു സംഭവം നടന്നത്.
രവികുമാറും ഭാര്യ ബിന്ദുവുമാണ് ഇവിടെ വാടകയ്ക്കു താമസിക്കുന്നത്. ബിന്ദുവിന്റെ പിതൃസഹോദരനാണ് കൃഷ്ണചന്ദ്രൻ. രവികുമാറും ബിന്ദുവും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണു സംഭവം. 16 വർഷമായി കൃഷ്ണചന്ദ്രനും സത്വയും ഒരുമിച്ചാണു കഴിഞ്ഞിരുന്നത്. ഋഷികേശിൽ യോഗ അദ്ധ്യാപകനായിരുന്ന കൃഷ്ണചന്ദ്രന്റെ ശിഷ്യ ആയിരുന്നു ഇവർ. പിന്നീട് വിവാഹം കഴിച്ച ഇരുവരും ഒരു വർഷം മുൻപാണു കേരളത്തിലെത്തിയത്. ഇവർക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നും പൊലീസ് പരിശോധിക്കും.
ഇസ്രയേൽ സ്വദേശിയായ സ്വത്വയുടെ പെരുമാറ്റം നല്ല രീതിയിലായിരുന്നുവെന്നും അവരും കൃഷ്ണചന്ദ്രനും തമ്മിൽ ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി അറിയില്ലെന്നും അയൽക്കാരും പറയുന്നു. ഒരു വർഷത്തിലേറെയായി ഇസ്രയേൽ സ്വദേശിയായ വനിത കോടാലിമുക്കിൽ താമസിച്ചിട്ടും പൊലീസ് ഈ വിവരം അറിഞ്ഞിരുന്നില്ലെന്ന് ആക്ഷേപം ഉണ്ട്. താമസത്തിനായി വിദേശകൾ എത്തിയാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം എന്നുണ്ട്.
ഒരു വർഷം മുൻപാണ് ആയുർവേദ ചികിത്സയ്ക്കായി ഇരുവരും ഡീസന്റ് ജംക്ഷനു സമീപം കോടാലിമുക്കിൽ ഉള്ള ബന്ധുവീട്ടിൽ എത്തിയത്. ഒരു വർഷമായി ഇരുവരും ഇവിടെ താമസിക്കുന്നുണ്ടെങ്കിലും പരിസരവാസികളുമായി അധികം സംസാരിക്കാറില്ല. സ്വത്വയ്ക്കു മലയാളം അൽപം അറിയാം എന്നു പഞ്ചായത്തംഗം എസ്.സിന്ധു പറഞ്ഞു. അവർ നന്നായി പെരുമാറിയിരുന്ന സ്ത്രീ ആണെന്നു കൃഷ്ണചന്ദ്രന്റെ ബന്ധുവായ ബിന്ദു പറഞ്ഞു.
ഇന്നലെ ഉച്ചയോടെ ബിന്ദു ബന്ധുവീട്ടിൽ പോയി മടങ്ങിയെത്തി കോളിങ് ബെൽ ഒട്ടേറെ തവണ അടിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്നു വീടിന്റെ പിന്നിലെ വാതിൽ തുറന്ന് അകത്തു കയറി. കൃഷ്ണചന്ദ്രനും സത്വയും കിടക്കുന്ന മുറിയിലെ കതകിൽ തട്ടി. കുറെത്തവണ തട്ടിയപ്പോൾ കൃഷ്ണചന്ദ്രൻ വാതിലിന്റെ പാതി തുറന്നു. ബിന്ദു മുറിക്കുള്ളിലേക്കു നോക്കിയപ്പോൾ സത്വ കഴുത്തിനു മുറിവേറ്റു കട്ടിലിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്.
നിലവിളിച്ചപ്പോൾ ബിന്ദുവിന്റെ മുന്നിൽ വച്ചു തന്നെ കൃഷ്ണചന്ദ്രൻ കത്തി കൊണ്ട് സ്വയം കുത്തി മുറിവേൽപ്പിച്ചതായാണു പറയപ്പെടുന്നത്. തുടർന്നു ബിന്ദു അയൽവാസികളെയും നാട്ടുകാരെയും വിളിച്ചു കതക് ചവിട്ടിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു.കഴുത്തിനു മുറിവേറ്റു കിടക്കുന്ന സത്വയ്ക്കു സമീപത്തു കൃഷ്ണചന്ദ്രനും അവശനിലയിൽ കിടക്കുകയായിരുന്നു അപ്പോൾ.
മറുനാടന് മലയാളി ബ്യൂറോ