- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൊല്ലപ്പെട്ടത് രാഷ്ട്രീയത്തെ കച്ചവടമാക്കാത്ത സത്യനാഥൻ
കോഴിക്കോട് : സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിന് പിന്നിൽ അയൽവാസി. സത്യനാഥിന്റെ വീട്ടിൽ നിന്നും വെറും 200 മീറ്റർ മാത്രം അകലെ. അഭിലാഷുമായി മുമ്പ് സത്യനാഥിന് വലിയ അടുപ്പമുണ്ടായിരുന്നു.
എന്നാൽ ക്രിമിനൽ പശ്ചാത്തലത്തിലേക്ക് അഭിലാഷ് മാറിയപ്പോൾ പാർട്ടിയിൽ നിന്നും മാറ്റി നിർത്തിയതും സത്യനാഥായിരുന്നു. സിപിഎം അനുഭാവി ഗ്രൂപ്പിൽ അഭിലാഷ് ഉണ്ടായിരുന്നു. സത്യനാഥിനെ കൊല്ലുമെന്ന് അഭിലാഷ് മുമ്പും പറഞ്ഞിട്ടുണ്ട്. നല്ല വൈരാഗ്യം സത്യനാഥാനെതിരെ ഉണ്ടായിരുന്നു. ഞാൻ സത്യനെ തീർത്തിട്ട് വരികയാണെന്ന് പറഞ്ഞാണ് കൊലയ്ക്ക് ശേഷം സുഹൃത്തുക്കളെ അഭിലാഷ് കണ്ടത്. അതിന് ശേഷമായിരുന്നു പൊലീസിൽ കീഴടങ്ങിയത്.
അഭിലാഷിനെ പഠിപ്പിച്ചതും വളർത്തിയും സത്യനാഥനായിരുന്നു, സത്യനാഥിന്റെ വീട്ടിൽ നിന്നാണ് അഭിലാഷ് പഠിച്ചത്. ഈ മേഖലയിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇവർ തമ്മിലെ വ്യക്തി വൈരാഗ്യമാത്രമായിരുന്നു ഉണ്ടായിരുന്നത്. സാധാരണ നിലയിൽ കഴിഞ്ഞ വ്യക്തിയാണ് സത്യനാഥൻ. വലിയ സാമ്പത്തിക വളർച്ചയൊന്നും പാർട്ടി പ്രവർത്തനത്തിനിടെ സത്യനാഥൻ ഉണ്ടാക്കിയില്ല.
ഈ മേഖലയിൽ സിപിഎമ്മിനെ വളർത്തുന്നതിൽ പങ്കുവഹിച്ച വ്യക്തിയാണ് സത്യനാഥൻ. സിപിഎം മുൻസിപ്പൽ ചെർമാന്മാരുടെ അടക്കം ഡ്രൈവറുമായി ബന്ധമുള്ള അഭിലാഷ് മുമ്പ് സിപിഎം ഡിഫൻസ് ടീം അംഗമായിരുന്നു. മുമ്പും അക്രമ സംഭവങ്ങളിൽ പങ്കാളിയായിരുന്നു. എന്നാൽ ഇത് സത്യനാഥിന് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഇത് വ്യക്തി വൈരാഗ്യമായി മാറി.
ക്ഷേത്ര ഉത്സവത്തിനിടെയാണ് കൊല. സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങാത്ത വിധമായിരുന്നു കൊല. സിസിടിവിയുടെ പൊസിഷൻ അടക്കം മനസ്സിലാക്കിയാണ് അഭിലാഷ് കൃത്യം നിർവ്വഹിച്ചത്. അതുകൊണ്ട് തന്നെ ഗൂഢാലോചന സംഭവത്തിൽ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ സത്യനാഥനെ ആക്രമിക്കുയായിരുന്നു. ശരീരത്തിൽ നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
രാഷ്ട്രീയത്തെ കച്ചവടമാക്കാത്ത വ്യക്തിയായിരുന്നു സത്യനാഥൻ. നാടിനും ജനങ്ങൾക്കുമൊപ്പം നിന്ന് പ്രവർത്തിച്ചു. സമ്പത്തുണ്ടാക്കുന്നതിനേക്കാൾ പ്രദേശത്ത് പാർട്ടിയെ വളർത്തുന്നതിലായിരുന്നു ശ്രദ്ധ. ഇതിന് വേണ്ടിയാണ് അഭിലാഷ് അടക്കമുള്ളവരെ ചെറുപ്പത്തിലേ ചേർത്തു നിർത്തിയതും പഠിപ്പിച്ച് മുമ്പോട്ട് നയിച്ചതും. എന്നാൽ പാർട്ടിയിലെ ക്രിമിനലുകൾക്കൊപ്പമാണ് അഭിലാഷ് ചേർന്നത്. ഇത് സത്യനാഥൻ അംഗീകരിച്ചില്ല. ഇതാണ് ഇരുവരും തമ്മിലെ പ്രശ്‌നങ്ങൾക്ക് കാരണമായത്.
അഭിലാഷ് കൊയിലാണ്ടി നഗരസഭാ ചെയർമാനായിരുന്ന കെ.സത്യന്റെ ഡ്രൈവറായിരുന്നു. ഇയാൾക്ക് സത്യനാഥനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം. കൊലപാതക വിവരം അറിഞ്ഞ് നൂറുകണക്കിന് പ്രവർത്തകർ താലൂക്ക് ആശുപത്രിയിലെത്തി. പാർട്ടി ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് പൊലീസ് കണ്ടെത്തട്ടെ എന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പ്രതികരിച്ചു. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയം ഉണ്ടോ എന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും മോഹനൻ പറഞ്ഞു.
എന്നാൽ, കൊലപാതകത്തിന് കാരണം വ്യക്തി വിരോധം എന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നതായി കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സത്യനാഥന്റെ മൃതദേഹം വിട്ടുനൽകും.