- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്ക് തെരഞ്ഞെടുപ്പിൽ വിജയിച്ചത് കോൺഗ്രസ് -സിപിഐ സഹകരണ മുന്നണി; പിന്നാലെ പ്രകടനവുമായി എത്തിയ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു; ഞാറയ്ക്കൽ സിപിഐ ഓഫീസ് ആക്രമണത്തിൽ സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ അഞ്ചുപേർക്ക് എതിരെ കേസ്
കൊച്ചി: വൈപ്പിൻ ഞാറയ്ക്കലിലെ സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്ന സംഭവത്തിൽ സിപിഎം ഏരിയാ സെക്രട്ടറിക്ക് ഉൾപ്പെടെ അഞ്ചുപേർക്ക് എതിരെ കേസ്. ഏരിയ സെക്രട്ടറി പ്രിനിൽ, സുനിൽ ഹരീന്ദ്രൻ, സൂരജ്, സാബു, ലെനോഷ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഞാറയ്ക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ സിപിഐ മണ്ഡലം സെക്രട്ടറിക്കും, ലോക്കൽ സെക്രട്ടറിക്കും പരിക്കേറ്റു.
ഞാറയ്ക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐയും കോൺഗ്രസും നേതൃത്വം നൽകുന്ന സഹകരണ മുന്നണിയും സിപിഎമ്മും തമ്മിലായിരുന്നു മത്സരം. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -സിപിഐ സഹകരണ മുന്നണിയാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രകടനവുമായി എത്തിയ സിപിഎം പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചു കയറി നേതാക്കളെ ആക്രമിക്കുകയും, കസേരകൾ തല്ലി തകർക്കുകയും ചെയ്തു. ഓഫീസിനു മുന്നിലെ കൊടിമരവും, ഫ്ലക്സും നശിപ്പിച്ചു.
സിപിഐ വൈപ്പിൻ മണ്ഡലം സെക്രട്ടറി കെഎൽ ദിലീപ് കുമാർ, ലോക്കൽ സെക്രട്ടറി എൻഎ ദാസൻ എന്നിവർക്കാണ് മർദനമേറ്റത്. പൊലീസ് എത്തിയാണ് ഇവരെ സ്ഥലത്തു നിന്നു ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് ജീപ്പിൽ ഇരിക്കുമ്പോഴും സിപിഎമ്മുകാർ ആക്രമിച്ചതായി ഇവർ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ