- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിൽ നിന്ന് വീട്ടിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ ഉറ്റസുഹൃത്തിനെ ഏൽപിച്ചു; പരിചയം അടുപ്പവും പിന്നീട് മുതലെടുപ്പുമായി; സാധനങ്ങൾ എത്തിച്ചതിന് ഒപ്പം പ്രവാസി യുവാവിന്റെ ഭാര്യയെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; മുങ്ങിയ പ്രതി പിടിയിൽ
മലപ്പുറം: വീട്ടിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ സുഹൃത്തിനെ ആശ്രയിച്ച പ്രവാസി യുവാവിന് പണി കിട്ടി. ഈ സൂഹൃത്ത് സാധനങ്ങൾ എത്തിച്ചതിന് പിന്നാലെ യുവാവിന്റെ ഭാര്യയുമായി അടുപ്പം സ്ഥാപിച്ചു. പിന്നീട് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
ഗൾഫിൽ ജോലിയുള്ള യുവാവാണു വീട്ടിലേക്കു അവശ്യസാധനങ്ങളും മറ്റുംകൊണ്ടുവരാൻ ആളില്ലാത്തതിനാൽ സുഹൃത്തിനെ സഹായത്തിനായി ഏൽപിച്ചത്. എന്നാൽ സുഹൃത്താകട്ടെ ഇതുമുതലെടുത്തു. യുവാവ് ഗൾഫിലായതിനാൽ തന്നെ ആദ്യമൊന്നും ഇക്കാര്യം അറിഞ്ഞിരുന്നില്ല. ആദ്യം നല്ല രീതിയിലുള്ള സുഹൃദ്ബന്ധമായിരുന്നെങ്കിലും, പിന്നീട് പ്രവാസി യുവാവിന്റെ ഭാര്യയെ വശീകരിച്ച് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.
സംഭവം അറിഞ്ഞതോടെ ഭർതൃമതിയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചതായി യുവതി പരാതി നൽകി. വീട്ടിലേക്കു അതിക്രമിച്ചു കയറി വർക്ക് ഏരിയയിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിന് ശേഷം പ്രതി വിദേശത്തേക്ക് മുങ്ങിയിരുന്നു. പ്രതിയും പ്രവാസി തന്നെയാണെന്നതാണ് മറ്റൊരു പ്രത്യേകത.
സുഹൃത്തിന്റ ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ ഏലംകുളം മുതുകുർശ്ശി ശീലത്ത് വീട്ടിൽ മുഹമ്മദ് അഷ്‌റഫിനെ (34)യാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. 2021 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ മാസം 27നാണ് പ്രതി തിരികെ നാട്ടിലെത്തിയത്. പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ അലവിയുടെ നേതൃത്വത്തിൽ എഎസ്ഐ ബൈജു, വനിത എസ്.സി.പി.ഒ ജയമണി, എസ്.സി.പി.ഒ മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. സുഹൃത്ത് വീട്ടിലേക്കു വരുന്നതും മറ്റും യുവതിയുടെ ഭർത്താവിന് അറിയാമായിരുന്നുവെങ്കിലും പ്രതി ഇത്തരത്തിൽ വിശ്വാസ വഞ്ചന കാണിക്കുമെന്നു കരുതിയിരുന്നില്ല.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്