- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ നരബലിയെത്തുടർന്ന് ഐശ്വര്യവും സമ്പത്തും കുടുംബത്തിലേക്കു വരാതിരുന്നത് ക്രൂരത കുറഞ്ഞു പോയതുമൂലം! ദേവീപ്രീതി ലഭിക്കാൻ അതിക്രൂരമായ കൊലപാതകം ആവശ്യമാണെന്നു പറഞ്ഞ് പത്മയെ എത്തിച്ചു; ആർക്കുവേണ്ടിയാണൊ ബലി അർപ്പിക്കുന്നത് അവർ തന്നെ ആ കർമ്മം നിർവഹിക്കണം; ദിവ്യന്റെ മന്ത്രം ചൊല്ലൽ അജ്ഞാത ഭാഷയിൽ; ഭഗവൽസിങിനേയും ലൈലയേയും വളച്ചെടുത്ത കഥ
കൊച്ചി: ആദ്യ നരബലിയെത്തുടർന്ന് ഐശ്വര്യവും സമ്പത്തും കുടുംബത്തിലേക്കു വരാതിരുന്നത് ക്രൂരത കുറഞ്ഞു പോയതുമൂലമാണെന്ന് വിശ്വസിപ്പിച്ചാണ് ഷാഫി രണ്ടാം ബലി. ദേവീപ്രീതി ലഭിക്കാൻ അതിക്രൂരമായ കൊലപാതകം ആവശ്യമാണെന്നു പറഞ്ഞാണ് ഷാഫി തമിഴ്‌നാട് ധർമ്മപുരി സ്വദേശി പത്മയെ ഇലന്തൂരിലെത്തിച്ചത്. 15,000 രൂപ വാഗ്ദാനം ചെയ്താണ് പത്മയെ ഇലന്തൂരിലെ വീട്ടിലെത്തിച്ചത്്. കൂടുതൽ തുക വീട്ടിലെത്തിയശേഷം നൽകുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം. ഈ പണം പത്മ ആവശ്യപ്പെട്ടതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കവുമുണ്ടായി. അതിന് ശേഷമായിരുന്നു കൊല.
കഴിഞ്ഞ മാസം 26-നാണ് പത്മയെ ആഞ്ഞിലിമൂട്ടിൽ വീട്ടിൽ വച്ച് കൊലപ്പെടുത്തുന്നത്. അതിന് മുമ്പ് പത്മയോട് പൈശാചികമായ ക്രൂരത കാട്ടാൻ ഷാഫി മടിച്ചില്ല. സഹായത്തിന് ഒപ്പം ലൈലയും ഉണ്ടായിരുന്നു. ഭഗവൽസിങ് എല്ലാത്തിനും ദൃക്സാക്ഷിയായിരുന്നു. ഷാഫിയുടെ സ്‌കോർപ്പിയൊ കാറിൽ വൈകിട്ടു നാലു മണി കഴിഞ്ഞു വീട്ടിലെത്തിയ പത്മയോട് ലൈലയും ഭഗവൽസിങ്ങും സൗഹൃദഭാവത്തിലാണ് ഇടപെട്ടത്. ആദ്യം വീട്ടുകാര്യങ്ങൾ ചോദിച്ചറിഞ്ഞു. കുടിക്കാൻ വെള്ളവും ഭക്ഷണവും നൽകി. രാത്രി വൈകിയതോടെ ലൈലയും ഭഗവൽസിങ്ങും ഷാഫിയും മറ്റൊരു മുറിയിൽ കയറി നരബലി എങ്ങനെ നടത്തണം എന്നതിനെപ്പറ്റി അന്തിമ തീരുമാനത്തിലെത്തി. തുടർന്നായിരുന്നു കൊലപാതകം.
പാതി അറുത്ത കഴുത്തു ലൈലയാണ് പൂർണമായും വെട്ടി മാറ്റിയത്. ആർക്കുവേണ്ടിയാണൊ ബലി അർപ്പിക്കുന്നത് അവർ തന്നെ ആ കർമ്മം നിർവഹിക്കണമെന്നു ഷാഫിയാണ് നിർദ്ദേശിച്ചത്. കത്തികയറ്റുമ്പോൾ മനസിലാകാത്ത എതോ ഭാഷയിൽ ഷാഫി മന്ത്രങ്ങൾ ഉരുവിടുന്നുണ്ടായിരുന്നു. മരണം ഉറപ്പാക്കിയശേഷം ശരീരം 56 കഷണങ്ങളായി വെട്ടിനുറുക്കി. ഇതിനും ലൈലയുടെ സഹായം ആവശ്യമായിരുന്നു. മൂർച്ച കൂടിയ കത്തിയാണ് ഉപയോഗിച്ചത്. അസ്ഥി അറുത്തെടുക്കാൻ സമയം ഏറെ വേണ്ടിവന്നതിനാൽ ചില ഭാഗത്തുനിന്നും മാസം ഉരിഞ്ഞുമാറ്റുകയായിരുന്നു. പാത്രത്തിൽ എടുത്ത രക്തവുമായിട്ടായിരുന്നു തുടർന്നുള്ള പൂജ. ടോർച്ചുപോലും തെളിയിക്കാതെയാണ് സമീപമുള്ള കാവിലേക്ക് തിരിച്ചത്.
ചെറിയ തിരി കത്തിച്ച ശേഷം മനസിലാകാത്ത ഭാഷയിൽ എന്തൊക്കെയൊ ഷാഫി ചെയ്തുകൂട്ടി. പിന്നീട് വീട്ടിലെത്തി തറയിൽ നിന്നും വീണ്ടും രക്തം ശേഖരിച്ചശേഷം എല്ലാ മുറിയിലും തളിച്ചു. നേരത്തെ എടുത്തിട്ടിരുന്ന കുഴിയുടെ ചുവട്ടിലും ചില ആഭിചാര കർമ്മങ്ങൾ നടന്നു. ശേഷം കുഴിയിൽ ഉപ്പ് നിരത്തി. അതിന് മുകളിൽ മൃതദേഹ ഭാഗങ്ങൾ ബക്കറ്റിൽനിന്നു കുടഞ്ഞിട്ടു. കുഴി മൂടിയശേഷം മഞ്ഞൾ നട്ടു. ബലിയിൽ ദേവി സംപ്രീതയായെന്നും വൈകാതെ വീട്ടിലേക്ക് ഐശ്വര്യം എത്തുമെന്നും ഷാഫി പ്രവചിച്ചു. ആദ്യ ബലി വിഫലമായെങ്കിലും രണ്ടാം ബലിയിൽ തൃപ്തയായ ദേവതയെ വീട്ടിൽ കുടിയിരുത്താൻ മറ്റ് ചില കർമ്മങ്ങൾകൂടി ഉണ്ടെന്നും ഷാഫി പറഞ്ഞിരുന്നു. തുടയിൽ നിന്ന് ഇറച്ചി വാർന്നെടുത്തു ഫ്രിഡ്ജിൽ സൂക്ഷിച്ചു. ഇവ പൂജയുടെ പ്രസാദമായി കരുതണമെന്നാണ് ഷാഫി പറഞ്ഞത്. നരഭോജനവും നടന്നു. എന്നാൽ പരസ്യമായി നരഭോജനം പ്രതികൾ തള്ളി കളഞ്ഞിട്ടുണ്ട്.
ശ്രീദേവി എന്ന വ്യാജ എഫ്.ബി. പേജിൽ ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി നടത്തിയ ചാറ്റുകൾ 100 പേജ് വരും. ഷാഫി ഡിലീറ്റ് ചെയ്ത എഫ്.ബി. പേജ് പൊലീസിന്റെ സൈബർ വിഭാഗം വീണ്ടെടുത്തു. ചാറ്റുകൾ വിശദമായി പരിശോധിക്കും. എഫ്.ബി. പേജിന്റെ പാസ്വേഡ് ഷാഫി തന്നെ പറഞ്ഞു നൽകുകയായിരുന്നു. 'ശ്രീദേവി'യെന്ന എഫ്.ബി. അക്കൗണ്ടിലൂടെ കൂടുതൽപേരെ കുടുക്കിയോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഷാഫി ഭാര്യയുടെ മൊബൈലിലാണ് ഈ അക്കൗണ്ട് ഉണ്ടാക്കിയത്. രാവിലെ ഹോട്ടൽ ബിസിനസിനുശേഷം ഉച്ചതിരിഞ്ഞായിരുന്നു എഫ്.ബിയിൽ ചാറ്റുകൾ ചെയ്തിരുന്നത്. 2019 മുതൽ 'ശ്രീദേവി' ഫെയ്സ് ബുക്കിൽ സജീവമായിരുന്നു. 'സമ്പൽസമൃദ്ധിക്കും ഐശ്വര്യത്തിനും സമീപിക്കുക' എന്നതായിരുന്നു എഫ്.ബി.യുടെ മുഖവാക്യം. ഇതിൽ ഭഗവൽസിങും ഭാര്യ ലൈലയും ആകൃഷ്ടരാകുകയായിരുന്നു.
മൂന്നരവർഷം ശ്രീദേവിയെന്ന പേരിൽ ഷാഫി ഭഗവൽസിങുമായി ചാറ്റ് ചെയ്തു. ഇവരുടെ യഥാർഥപ്രശ്നങ്ങൾ മനസിലാക്കി. വീടിന്റെ മുക്കും മൂലയും ഇയാൾ ചാറ്റിലൂടെ മനസിലാക്കി. പിന്നാലെ ശ്രീദേവിയെന്ന ഷാഫി, ഇലന്തൂരിലെത്തി. ചാറ്റിലൂടെ നേരത്തേ വീട്ടുകാര്യങ്ങൾ എല്ലാം മനസിലാക്കിയിരുന്ന ഷാഫി ദമ്പതികൾക്കു മുന്നിലെത്തി ഇക്കാര്യങ്ങൾ ആവർത്തിച്ച് ഒരു ദിവ്യന്റെ പരിവേഷം സൃഷ്ടിച്ചു.
മറുനാടന് മലയാളി ബ്യൂറോ