- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിണറ്റിൽ മരിച്ച നിലയിൽ കണ്ട ഷഫ്നയുടെ ശരീരത്തിൽ മുറിവുകൾ; ഭർതൃപിതാവ് കഴുത്ത് പിടിച്ചു ഞെരിച്ചു; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മുറിവുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു; ചൊക്ലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതുകൊലപാതകമെന്ന് ആരോപിച്ചു ബന്ധുക്കൾ
കണ്ണൂർ: ചൊക്ലിയിൽ യുവതിയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ. തൊട്ടിൽപ്പാലം സ്വദേശിയായ ഷഫ്നയെ (26) യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തുക കുറഞ്ഞുപോയെന്ന് ആരോപിച്ച് ഷഫ്നയെ ഭർതൃവീട്ടുകാർ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഭർതൃപിതാവ് കഴുത്ത് പിടിച്ച് ഞെരിച്ചതായി ഒരിക്കൽ പരാതി പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ഷഫ്നയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മുറിവുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ ആരോപണവുമായി രംഗത്തുവരുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു ചൊക്ലി പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണത്തിൽ തൃപ്തിയില്ലെന്നു കുടുംബം പ്രതികരിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് ഷഫ്‌നയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഭർത്താവിനോടും കുടുംബാംഗങ്ങൾക്കുമൊപ്പം പെരിങ്ങത്തൂർ എക്‌സ്‌പോ കണ്ടു മടങ്ങിയെത്തിയ ഷഫ്‌നയെ രാവിലെ ഏഴുമണിയോടെ കാണാതാവുകയായിരുന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. പാനൂരിൽ നിന്നും അഗ്‌നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
അഞ്ചുവർഷം മുൻപായിരുന്നു ഷഫ്‌നയുടെ വിവാഹം. നാലുവയസ്സുള്ള മകളുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് മരണത്തിന് ഒരാഴ്ച മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. അബൂബക്കർ - ഫാത്തിമ ദമ്പതികളുടെ മകളാണ് ഷഫ്‌ന. അതേസമയം ഫോറൻസിക് സർജന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അന്വേഷണത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാൻ കഴിയുകയുള്ളുവെന്നാണ് ചൊക്ളി പൊലീസ് അറിയിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ